പ്രിയപ്പെട്ട അജയ്
നീയെന്തിനൊരു വിളക്കേന്തിയ
പ്രകാശത്തിൻ ചിത്രം
അതീവ വിഷമുള്ള നാഗരാജാവിനയച്ചു?
അവർക്ക് പ്രിയം അവരുള്ളിലൊളിച്ചു
സൂക്ഷിക്കും അതീവമാരകവിഷം...
ആവരണങ്ങളിലൊതുക്കിയെത്ര
സൂക്ഷിച്ചാലുമതു പുറത്തേയ്ക്കൊഴുകും
നോക്കൂ ആ ക്ലൂ
അതങ്ങനെയേ വരു..
എത്രയൊതുക്കിയാലും ഉള്ളിലുള്ളതേ
പുറത്തുവരൂ..
എത്രയൊതുക്കിയാപുഴയും കയങ്ങളെ
അതുപോലെതന്നെയിതും
അവരുടെ ഒന്നാം സ്ഥാനങ്ങളിലിതേ
പോലുള്ളവയെ കാണാനാവൂ..
അതവരുടെ സ്ഥിരം സ്വാർഥത
ഉള്ളിലുള്ള കൊടും പാപങ്ങൾ
ഭൂമിയുടെ ശിരസ്സിലേയ്ക്ക്
തട്ടിതൂവുക
അതവരുടെ പഴകിതുന്നിയ ശൈലി
അതിനുശേഷം വരും മഹാപ്രഭാക്ഷകർ...
അരുളപ്പാടുകൾ...
എത്ര കണ്ടിരിക്കുന്നു...
നോക്കൂ അവർ ചെയ്ത പാപങ്ങളുടെ
കൂടകൾ ശിരസ്സിലേറ്റി തട്ടിതൂവിയെത്ര
വികലമായിരിക്കുന്നു
ഈ രാജ്യത്തിൻ പതാകയും..
ഇന്ദ്രപ്രസ്ഥത്തിൽ കാണുന്നില്ലേ
നനഞ്ഞവിറകുകൊള്ളികൾ
തീയിലിടും
അതീവ സ്വാർഥതയുടെ
പുകച്ചുരുളുകളെ...
അതിനാൽ വിളക്കുകൾ
നമുക്കീ സായന്തനത്തിൽ
തെളിയിക്കാം
നക്ഷത്രങ്ങളെപോൽ മിന്നും
സർഗങ്ങളിൽ നമുക്കെഴുതാം
കവിത..
കാളിയന്റെയനേകഫണങ്ങളിൽ
എത്രയേറെയിനം വിഷക്കൂട്ടുകളുണ്ടാവും
എന്നു സംശയിക്കേണ്ടതുമില്ല...
നോക്കൂ അവർ ഒന്നാം താളിൽ
സൂക്ഷിക്കുന്നതുമതു തന്നെ..
വിളക്കുകൾ നമുക്കു സൂക്ഷിക്കാം
നമ്മുടെ മിഴികളിൽ...
ഗായത്രി....