നിഴൽപ്പാടുകൾ
ഒരു ജീവബിന്ദുവിന്റെ
മാനാഭിമാനങ്ങളെ
എഴുത്തുമഷിതുള്ളികൾക്ക്
വിറ്റു നീ
നിന്റെ ജന്മമാതൃത്വമായ
ലില്ലിയുടെ മാർവിടം
നീ ആഴ്ച്ചക്കച്ചടിക്കുന്ന
എഴുത്തുവാടകക്കാർക്ക്
വിൽക്കുമോ??
ഒരു ജന്മത്തിന്റെ
ഹൃദ്സ്പന്ദനങ്ങളെ
പിൻതുടർന്നു നീ
നിന്റെ അതിബുദ്ധിയുടെ
കറുത്തമഷി
അച്ചടിശാലകൾക്ക് തീറെഴുതി
ആനന്ദിക്കുന്നുവോ?
മലീമസമായ മനസ്സുള്ളവനേ
അച്ചടിയന്ത്രങ്ങളുടെ ചക്രങ്ങളിൽ
ആത്മാക്കളുടെ
ജീവായുസ്സിനെ കടയുന്നുവോ നീ ?
എഴുതി തൂക്കി നീ വിറ്റ
നിമിഷങ്ങളിൽ
നിന്റെ മനസ്സാക്ഷി ചിതയിൽ
കത്തിക്കരിയുന്നതു ഭൂമി കാണുന്നു
ആ ചിതയുടെ പുകയുയരുന്ന
പുലർകാലങ്ങളിൽ
കടൽ പ്രക്ഷുബ്ധിയുടെ
അക്ഷരലിപികളിൽ
ഭൂമിയെയുണർത്തുന്നു..
Wednesday, November 24, 2010
Subscribe to:
Post Comments (Atom)
nallath
ReplyDelete