അവനു ദേഷ്യം വന്നപ്പോൾ
അവനെന്തൊക്കെയോ ചെയ്തു..
ചെയ്തുപോയതാവും..
പക്ഷെ ദേഷ്യം വരുമ്പോൾ
മറ്റുള്ളവരെ പലേ പേരും
വിളിക്കാനൊരു മൈതാനവും
അവൻ പണിതിട്ടുപോയി...
അതിലിരുന്നുപലരും
കവടികളിക്കുന്നു,
കല്ലെറിയുന്നു..
അവനോ പൗഡർ പൂശി
പുതിയ കുപ്പായമിട്ട്
പൂർവപശ്ചിമദക്ഷിണോത്തര
ദിക്കുകളിലൂടെ
പറന്നു നടക്കുന്നു...
ദേഷ്യം വരുമ്പോൾ
അവൻപറഞ്ഞതിനെക്കാൾ
ഇത്തിരികടുപ്പത്തിലെഴുതി
ഭൂമിയുടെ വിരലും ഇത്തിരി
കനത്തിരിക്കുന്നു
പൂച്ചേ പട്ടീ എന്നുവിളിക്കുന്നത്
അവന്റെ സംസ്ക്കാരമെന്ന്
പിന്നീടു മനസ്സിലായി...
തിരിച്ചങ്ങോട്ട് മൂങ്ങേ, മൂങ്ങാമുഖി
എന്നു വിളിച്ചുകൊണ്ടേയിരുന്നാൽ
ഗുണവുമുണ്ടാവില്ല..
ദേഷ്യം വന്നുപോയാലുണ്ടാവും
കുരുക്കുമുഴുവൻ ചുറ്റിവലഞ്ഞിപ്പോൾ
ദേഷ്യം വരാതിരിക്കാനെന്തു
മാർഗമെന്നാലോചിച്ച്
ഈ ഓണവുമില്ലാതെയായിരിക്കുന്നു...
അവനു ദേഷ്യം വന്നപ്പോൾ
അവനെന്തൊക്കെയോ ചെയ്തു
ചെയ്തുപോയതാവും
ഭൂമിയ്ക്ക് ദേഷ്യം വന്നപ്പോൾ
ഭൂമിയുമെഴുതി
എഴുതിപ്പോയതാവും....
അതിനിടയിലാതർജിമക്കാരന്റെ
ഉപ്പുതരിവീണ വചനങ്ങൾ..
ദൈവമേ !
നിന്നോടു ഞാൻ
ഈ ഭയാനകലോകെമെന്തെന്ന്
കാട്ടിത്തരാൻ പറഞ്ഞതേ
തെറ്റ്...
അജയ്
ReplyDeleteമനസ്സിലും ഹൃദയത്തിലും
നന്മയും, വിശുദ്ധിയും,മാന്യതയുമുള്ളവർ
ദേഷ്യം വരുമ്പോൾ മറ്റുള്ളവരെ
പൂച്ചേ, പട്ടീ, കാക്കേ, കളിപ്പാവേ
എന്നൊന്നും വിളിക്കില്ല
മനസ്സിലും ഹൃദയത്തിലും
നന്മയുള്ളവർ
ഇങ്ങനെയെഴുതിയേക്കും
"അന്യദു:ഖങ്ങളപാരസമുദ്രങ്ങൾ
നിന്റെ ദു:ഖങ്ങൾ വെറും
കടൽശംഖുകൾ"
ദൈവമേ !
നിന്നോടു ഞാൻ
ഈ ഭയാനകലോകെമെന്തെന്ന്
കാട്ടിത്തരാൻ പറഞ്ഞതേ
തെറ്റ്.. good lines
This comment has been removed by the author.
ReplyDeleteപ്രിയ സുഹൃത്തേ ഇവിടെ വരാന്‍ അല്പം വൈകി.കവിത വായിച്ചു.നല്ല പ്രമേയം.അഭിനന്ദനങ്ങള്‍ -കൂടെ ഓണാശംസകള്‍ !
ReplyDelete