Thursday, September 2, 2010

അക്ഷരങ്ങൾ


നിരക്ഷര സൂത്രധാരൻ
തിരക്കിലാണിപ്പോൾ
അക്ഷരമറിയാത്ത ഒരു
നിരക്ഷരന്റെ പിന്നാലെ
സൂക്ഷദർശിനിയുമായലയുന്ന
അക്ഷരജ്ഞാനി
അയാൾ തിരക്കിലാണിപ്പോൾ
വലിയ തിരക്ക്
ഭൂമിയുടെ
വരികൾക്കനുബന്ധമെഴുതിയെഴുതി,
നഷ്ടപ്പെട്ടുപോയ അന്തരാത്മാവിനെ
തേടി തേടി ആകെ വശം കെട്ട്
കാടും മലയും കയറിയലയുന്നു
അക്ഷരമറിയുന്ന നിരക്ഷരൻ...
തിരക്കിലാണിപ്പോൾ
വലിയ തിരക്ക്

1 comment:

  1. പിഷാരടീ

    അക്ഷരമറിയാത്തവര്‍ക്ക് കാടും മലയുമൊക്കെത്തന്നെയാ പറഞ്ഞിട്ടുള്ളത്... :) അതില് വല്യ കാര്യമൊന്നും ഇല്ലെന്നേ... :)

    മലയാളത്തില്‍ എഴുത്ത് തുടങ്ങി അല്ലേ ? നല്ലത് :)

    ReplyDelete