Thursday, September 16, 2010

യവനിക

 യവനിക

അവനാകെ ദേഷ്യം. വളരെയധികം മുൻകരുതലുകളെടുത്തു ഈ പ്രാവശ്യം. എത്ര കഷ്ടപ്പെട്ടു ഇത്രയൊക്കെ ചെയ്യാൻ. അവന്റെ സുഹൃത്തുക്കൾ പറഞ്ഞു. ഈ വട്ടം നീ ജയിക്കും. ഞങ്ങൾ നിന്റെ പിന്നിലുണ്ട്. ദേഷ്യം കൂടുമ്പോൾ അവൻ ശബ്ദമുയർത്തില്ല, ചിരിക്കും. ദേഷ്യം വരുമ്പോൾ ചിരിക്കുന്നവരോട് ആർക്കും ദേഷ്യം വരില്ല. അതാണവന്റെ  ചെറിയ വിജയരഹസ്യം. എന്നിട്ടും ഇപ്രാവശ്യവും. സ്റ്റേജിലെത്തിയപ്പോൾ ആകെ ഒരങ്കലാപ്പ്.



റിഹേഴ്സൽ ചെയ്ത നാടകം അങ്ങനെ തന്നെ നടന്നു. കണ്ടവരൊക്കെ കൈയടിച്ചു പ്രോൽസാഹിപ്പിച്ചു.


എത്ര നല്ല അഭിനയം. എത്ര നല്ല അവതരണം. നക്ഷത്രങ്ങളുടെ രാത്രിയിൽ ഇത്ര നല്ല ഒരു നാടകം കാണാൻ കഴിഞ്ഞവർ സന്തോഷിച്ചു.അതൊരു തരംഗമായി കടലിൽ വന്നലയടിക്കുമെന്നവൻ കരുതി. ചക്രവാളങ്ങൾ സ്തംഭിക്കുമെന്നും, ലോകഗതി നയിക്കുന്ന ഗ്രഹങ്ങൾ ഇതൊക്ക കണ്ടത്ഭുതം കൂറുമെന്നും അവൻ കരുതി.

അവന്റെ അഭിനയചാതുര്യത്തെ ലോകം വാനോളം പുകഴ്ത്തിയപ്പോൾ അവൻ പ്രതീക്ഷിച്ചു ഭൂമിയുടെ ശബ്ദം എന്ന വാരാന്ത്യപതിപ്പൽ ഒരവലോകനം.

പക്ഷെ അതിൽ നിറയെ നാടു ഭരിക്കുന്ന ഭരണാധികാരികൾ ഇല്ലായ്മ ചെയ്യുന്ന പ്രതീക്ഷയുടെ, ഗാന്ധി സ്വപ്നം കണ്ട ഭാരതത്തെ കുറിച്ചുള്ള ലേഖനങ്ങളായിരുന്നു.

അഭിനയം ജീവനോപായത്തിനുള്ള ഒരു കല മാത്രമാണെന്ന് അവനന്നറിഞ്ഞു. യവനിക നീക്കി പുറത്തേയ്ക്കൊഴുകുന്ന അഭിനയം

No comments:

Post a Comment