കാശ്മീർ കരിനാഗമവനു ചുറ്റുമിഴഞ്ഞു നടന്നു
തക്കം പാർത്തിഴഞ്ഞൊരുനാൾ
അവനിലേയ്ക്ക് ചുറ്റിക്കയറി
വിഷമിറ്റിച്ചു ആ കാശ്മീർ നാഗം
ആ വിഷമേറ്റപ്പോൾ തീർത്തിട്ടും തീരാത്ത
കാമവുമായ് നടന്നവൻ പറഞ്ഞു
സ്നേഹം.........
അവന്റെ കാമമവനു സ്നേഹം
മറ്റുള്ളവരുടെയെല്ലാം സ്നേഹമവനു കാമം
കാശ്മീർകരിനാഗമവനെ
ചുറ്റിയുഴിഞ്ഞു വീഴ്ത്തി
കരിനാഗത്തിനുമുണ്ടായിരുന്നു
തീരാത്ത കാമം
കശ്മീർ കരിനാഗത്തിനു
സുഗന്ധ തൈലം പൂശുന്നു
ഇ ഐ സി
കാലുതിരുമ്മുന്നു മലയാളമനോഹാരിത
ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം....
(കരിനാഗങ്ങളെയിറക്കി ഭൂമിയെ കൊത്തിമുറിവേല്പ്പിക്കുന്നവർക്കെതിരെ സുരക്ഷക്കായി ഒരു ആന്റി വെനം സൂക്ഷിക്കുന്നു ഞങ്ങളും. വുമൺ എംപവർമെന്റ്..)
നല്ലതെഴുതാൻ വരുന്നവരെ കരിനാഗങ്ങളെയിറക്കിയും കാമക്കഥയെഴുതിയും, കാക്കയെന്നും, പൂച്ചയെന്നും, പട്ടിയെന്നും വിളിച്ചോടിക്കുന്ന മാന്യരെന്നഭിമാനിക്കുന്ന കുറെയാളുകളുള്ള ഒരവിശ്വസീനിയ ലോകത്തെയറിയാനിടയായി എനിയ്ക്ക്. ഭൂമിയിലേയ്ക്ക് കരിനാഗങ്ങളെയിറക്കുന്ന കാളിയനെപ്പോലെ അനേകം ഫണങ്ങളും മുഖങ്ങളും മറയിട്ട് സൂക്ഷിക്കുന്നവരുടെ ആക്രമണത്തിനിരൊതിർവാക്കിത്.
ഇൻഡ്യയിലെ പല ദിക്കിൽ നിന്നും പിടികൂടിയ രാജവെമ്പാലകളെ പ്രത്യേകകോളങ്ങളിൽ നിറച്ച് IE,DC,DH എന്നിവർ കാട്ടുന്ന തരികിടപ്രകടനങ്ങൾ ഞങ്ങൾ കണ്ടസൂയപ്പെട്ടോളാം.
No comments:
Post a Comment