Friday, March 11, 2011

നിന്നെ സൃഷ്ടിച്ചപ്പോൾ


നിന്നെ സൃഷ്ടിച്ചപ്പോൾ
ദൈവത്തിന്റെ കൈയൊന്നുപിഴച്ചു.
അമൃതിൽമുക്കിയ കൈ
ദൈവം ഭൂമിയുടെ ശിരസ്സിലേറ്റിയപ്പോൾ
നിനക്കാവശ്യം ഒരു കുപ്പിനീലമഷിയായിരുന്നു
അതെന്തിനെന്ന് ദൈവം ചോദിച്ചപ്പോൾ
നീ പറഞ്ഞു
`എതിർക്കുന്നവരെയാക്രമിക്കാൻ'
ദൈവമതുകേട്ടുള്ളിൽ ചിരിച്ചു
പിന്നെ നിനക്ക് ദൈവമേകി
ഒരു പുഴ നിറയെ കരിനീലം
സന്തോഷം സഹിക്കാനാവാതെ
നീ നൃത്തമാടി
ഭൂമി എതിർദിശയിലായപ്പോളാനിറം
നീ ഭൂമിയിലേയ്ക്കുമിറ്റിച്ചു
കടുത്ത കരിവിഷം പോലെയുള്ള നിറം
അതൊന്നുകഴുകിവൃത്തിയാക്കാൻ
ഭൂമിയ്ക്ക് കുറെ മഴക്കാലങ്ങളിലൂടെ
നടക്കേണ്ടി വന്നു
ഭൂമിയുടെയിഷ്ടനിറം ഹരിതാഭയിൽ
മുങ്ങിയ പ്രപഞ്ചവർണമെന്നു
പോലും നിനക്കറിയില്ലല്ലോ
നിന്റെ കൈയിലെന്നുമൊഴുകുന്നതുനീലം
ഇടയ്ക്കിട തർജിമതാളിലും
കുറെ കടലാസിലും നീയതു
പൂശുന്നതുകാണുന്നു
നിനക്കഭിമാനിക്കാമതിൽ
ദൈവത്തോട് നീ ചോദിച്ചുവാങ്ങിയ
നിറമല്ലേ
നിന്റെ കൈയിലും ശിരസ്സിലുമെല്ലാം
ആ നിറം തുള്ളിതുളുമ്പുന്നതു കാണുന്നവല്ലേ
ദൈവത്തോടെന്തേ നീയമൃതു ചോദിച്ചില്ല
അതിശയകരം..

1 comment: