ഹൃദയമേ!!!
ഇങ്ങനെ കൂടിയെഴുതട്ടെ
"ശ്രീകോവിൽചുമരുകളിടിഞ്ഞുവീണു
പൊട്ടിത്തകർന്നൊരൊൻ
ജീവാഭിലാഷത്തിൻ
പട്ടടപ്പറമ്പിൽ ഞാൻ മാത്രമായി
ജീവിതം കൈതട്ടിയെന്നെ
വിളിച്ചതു മോഹിപ്പിക്കുവാനായിരുന്നു".
സുഖമോ ദേവിയിലെപ്പോലെ
നന്ദനു സുഖമാണോ
ദേവിയ്ക്ക് സുഖമാണോ
എന്നു ചോദിക്കാൻ പോലുമാവാത്ത
പോലെ നീ പ്രതികാരം
ചെയ്തുകളഞ്ഞുവല്ലോ ഹൃദയമേ..
പിന്നെയെന്റെ പ്രണയഹൃദയം
തകർക്കാനാവുന്ന എല്ലാ സൗകര്യങ്ങളും
മഷിപ്പാടുകളും ചെയ്യുന്നുവല്ലോ
അതു നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല
എന്റെ ഹൃദയമതു കണ്ടു അസൂയപ്പെടട്ടെ
എന്നുള്ള അവരുടെ സന്മനസ്സ്
അതു കാണുമ്പോൾ
അസൂയ തോന്നാറേയില്ല
കുറെ ദേഷ്യം തോന്നും
എന്റെ ഹൃദയത്തിനസൂയപ്പെടാനുള്ളതൊന്നും
നിന്റെ ഹൃദയത്തിലിന്നു
ഞാൻ കാണുന്നില്ലല്ലോ
ഇനിയുള്ളത് അടുത്ത പ്രണയലേഖനത്തിലെഴുതാം
എന്ന്
Signature
ശലഭച്ചിറകുകൾ പറയും പോലെ
താളം തെറ്റിയോടുന്ന ഹൃദയം
ഞാൻ അറിയാത്ത സുഹൃത്തേ, എന്റെ വരികളെ പ്രണയിച്ച സുഹൃത്തേ, അതിനു മറുപടി എഴുതിയ സുഹൃത്തേ........ നന്നായിട്ടുണ്ട്, എഴുത്ത് തുടരുക.
ReplyDelete