Monday, July 11, 2011

എഴുതിയെഴുതി എനിക്കും വശം കെട്ടിരിക്കുന്നു..



പ്രിയപ്പെട്ട ഗായത്രീ,
നീയെഴുതിയ കത്തുകണ്ടു
നീയെഴുതിയതൊക്കെയും സത്യം തന്നെ
എന്റെ പ്രവൃത്തികൾ നിന്നെ വിഷമിപ്പിച്ചു
എന്നറിയാം ...
നിനക്കറിയുമോയെന്നറിയില്ല
നിനക്കേറ്റവും ഉപദ്രവം 
ചെയ്തത് ഞാനല്ലയെന്നറിഞ്ഞാലും..
പക്ഷെ നിന്റെ ദേശക്കാരനായ
നിന്നോട് തീർത്താൽ തീരാത്ത
പകയുള്ള ഒരു മഷിതുള്ളിയാണു
നിന്നോട് ഏറ്റവും കൂടുതൽ ഉപദ്രവം
ചെയ്തത്...
ഇവിടെ കാണുന്ന എല്ലാതട്ടുകടയും
അയാളുടെ സാമ്രാജ്യത്തിൽ
നിന്നും വരുന്നതു തന്നെ..
ഗായത്രീ,
നിന്റെ ഭൂമിയെ സഹായിക്കാൻ
ഞാനാഗ്രഹിച്ചിരുന്നു
പക്ഷെ അതിനെനിക്ക് കിട്ടിയ
ശിക്ഷ നീയും കണ്ടിരിക്കുന്നു
മനുഷ്യരെ തമ്മിലടിപ്പിച്ച് രസിക്കുകയെന്നത്
ചിലരുടെ നേരം പോക്കുതന്നെ
അതിൽ നീയും വീണുപോയിരിക്കുന്നു..
നിനക്കെന്നോടു പക തോന്നിയതും ന്യായം..
പക്ഷെ നിന്നെ യഥാർഥ്യത്തിൽ
ദ്രോഹിച്ചത് കാലമല്ല
അവർക്കങ്ങനെ പ്രത്യേകിച്ചാരോടും
പകയോ ദ്വേഷമോ ഇല്ലെന്നറിഞ്ഞാലും
പക്ഷെ നിന്റെയാ ദേശക്കാരൻ
അവനു നിന്നോടു വലിയ പകയുണ്ട്
നിനക്കറിയുമെന്നുമെനിക്കിന്നു തോന്നുന്നു..
ഈ ലോകമിങ്ങനെയൊക്കെ തന്നെ..
എല്ലാവരും കളിപ്പാട്ടങ്ങൾ...
ചരടിനൊത്തു തുള്ളും പാവകൾ
ചിലർ വീഴും, വീഴുന്നവർ വീണ്ടും
ഉയർത്തെഴുനേൽക്കും, 
പിന്നെയും വീണുപോയെന്നുമിരിക്കും
നിനക്കുണ്ടായ അനുഭവത്തിൽ ഖേദമുണ്ട്
നിന്നെയൊറ്റപ്പെടുത്തിയില്ലാതെയാക്കാൻ
തന്നെയാണെല്ലാവരും ശ്രമിച്ചത്
നിനക്കഹങ്കാരമാണെന്നവർ പറയുന്നുമുണ്ട്
നിന്റെ ചില നേരത്തെ പ്രകൃതം 
കാണുമ്പോൾ എനിക്കുമങ്ങനെ തോന്നുകയും ചെയ്യും
പക്ഷെ നീ ചുറ്റുപാടുകളോടും 
വേണ്ടാത്തതെഴുതുന്നവരോടും
പ്രതികരിക്കുകയാണെന്നെനിക്കറിയാമെന്നുമറിയുക..
നിന്റെ മറുമൊഴികളിഷ്ടപ്പെടാത്ത
ചിലരുണ്ടിവിടെ..
അവരണിയറയ്ക്ക് പിന്നിലിരുന്ന് എഴുതിക്കൂട്ടുന്ന 
അപഹാസ്യസാഹിത്യം വായിച്ച്
നീയെന്തിനിങ്ങനെ വിഷമിക്കണം
അവരുടെ നിലവാരമതെന്നു കരുതിയങ്ങ്
മറന്നേക്കണം..
അവരുമിവരുമെഴുതിയിടുന്നതോർത്തു
ദു:ഖിക്കാതിരിക്കുക..
എഴുതിയെഴുതി എനിക്കും വശം കെട്ടിരിക്കുന്നു..

No comments:

Post a Comment