ചിലരെഴുതുന്നു
എത്രവിനയാന്വിതരായി...
എവിടെനിന്നോ
കടം വാങ്ങിയൊരാത്മാർഥതയുമായ്
വാതിൽച്ചുമരിലെഴുതിയിടുന്നു
വിശ്വസിക്കാമെന്ന്..
ദൈവമേ!
കാണുക...
കാണുക...
കണ്ടുകൊണ്ടിരുന്നാലും..
ഇതുപോലെയത്രയോ
ചുമരെഴുത്തുകൾ, തീർപ്പെഴുത്തുകൾ
കണ്ടിരിക്കുന്നു...
വെറുതെ കിട്ടിയ
കീർത്തിതുണ്ടുകളൊന്നുകൂടി
പൊലിപ്പിക്കാനായൊരഭിനയം
ആൾകൂടുമരങ്ങിലൊഴിക്കും
അനുപമമാമൊരു കുടം ദയ...
ഇമയനങ്ങുമ്പോൾ കാണാനാവും
ഇരുൾ..
സ്വർഗവാതിലിൽ നിന്നും
ദൈവമേകുന്നു ഒരുൾമിഴി..
കാണാനാകുന്നു
ആവരണങ്ങളിലൊഴുകും
അധികമാമൗപചാരികത..
വേണമെന്നില്ല
ഇനിയുമാമനുപമമാം
ആത്മാർഥത...
കണ്ടിടത്തോളം തന്നെ
മതിയായിരിക്കുന്നു..
ഇമയനങ്ങുമ്പോള്‍ കാണാനാവും
ReplyDeleteഇരുള്‍ ..
സ്വര്‍ഗവാതിലില്‍ നിന്നും
ദൈവമേകുന്നു ഒരുള്‍മിഴി..
ഇഷ്ടപ്പെട്ടു കവിതയും അതിലെ സാരവത്തായ വരികളും.'മുഖംമൂടികള്‍' ആണോ ഉദ്ദേശ്യം?
അങ്ങനെയുമാവാം...
ReplyDeleteകപടതയുടെ മുഖംമൂടികൾ...കീർത്തിത്തുണ്ടുകൾക്കായ് ചുമരെഴുത്ത് നടത്തുന്നു...ദൈവം എപ്പോഴും കണ്ണടയ്ക്കില്ല ഒന്നിനു നേരേയും...ഈ മുഖംമൂടികൾ അഴിഞ്ഞു വീഴുക തന്നെ ചെയ്യും
ReplyDeleteശരിയായിരിക്കാം
ReplyDelete