Sunday, August 21, 2011

അന്നും ഭൂമിയെഴുതി...


കവിതയെസ്നേഹിച്ച
ഭൂമിയുടെയരികിലെത്തി
കുറെപ്പേർ പറഞ്ഞു
കവിത മനോഹരം
അന്നും ഭൂമിയെഴുതി...
പിന്നീടുകുറെപ്പേർ വന്ന്
അപഹസിച്ചു ..
അന്നും ഭൂമിയെഴുതി..
പിന്നെ കുറെപ്പേർ വന്നുപറഞ്ഞു
ഇല്ലാതാക്കുമെന്ന്
അന്നും ഭൂമിയെഴുതി..
പിന്നെ കുറെപ്പേർ കല്ലെറിഞ്ഞു
അന്നും ഭൂമിയെഴുതി
പിന്നെ കുറെപേർ 
കൂട്ടം കൂടി പ്രതികാരം ചെയ്തു
അന്നും ഭൂമിയെഴുതി..
പിന്നെകുറെപ്പേർ 
തണുത്തവിപ്ലവഗാനം പാടി
അന്നും ഭൂമിയെഴുതി..
പിന്നെകുറെപേർ മുഖാവരണമിട്ട്
അവരുടെ മനസ്സിലെ
മാറാലയാൽ ഭൂമിയിൽ കോറിവരച്ചു
അന്നും ഭൂമിയെഴുതി...
പിന്നെ കുറെപേർ ഭൂമിയെ
അമ്ലലായനി തൂവി പരീക്ഷിച്ചു
അന്നും ഭൂമിയെഴുതി..
പിന്നെകുറെപേർ ഭൂമിയെ
ചില്ലുകൂടിലാക്കി..
അവിടെയിരുന്നും ഭൂമിയെഴുതി
പിന്നെകുറെപേർ ഭൂമിയെ
സ്നേഹിച്ചും, ദ്രോഹിച്ചും
ഇല്ലായ്മചെയ്യാനൊരുങ്ങി..
അന്നും ഭൂമിയെഴുതി...
കല്ലും, മുള്ളും പൂവും വീണ
വഴിയിലും ഭൂമിയെഴുതി
എന്തുകൊണ്ടെന്നാൽ
മുഖാവരണങ്ങളുടെ 
ന്യായപീഠത്തിനരികിലും
സ്വർഗവാതിലിൽ നിന്നൊഴുകും
കെടാവിളക്കിൻ പ്രകാശമായിരുന്നു
ഭൂമിയുടെ മനസ്സിൽ.....

4 comments:

  1. ആശയം നന്നായി...എങ്കിലും ആവർത്തിക്കുന്ന ആ വരി വായനയെ അലോസരപ്പെടുത്തുന്നു

    ReplyDelete
  2. ഇത്രയൊക്കെ സഹിച്ചല്ലേ ഭൂമി!ഹോ കഷ്ട്ടംതന്നെ.അനുഭവങ്ങളുടെ ജരാനര വല്ലാതെകേറി എങ്കില്‍ ലൈംഗിക സോറി ലൌകിക മോഹം വെടിഞ്ഞ് ശിഷ്ട ജീവിതം സന്യാസം സ്വീകരിക്കൂ.അതുമല്ലെങ്കില്‍ ഒരു ചരമഗീതം എഴുതി ആത്മാഹൂതി നടത്തു.ഹല്ലാ പിന്നെ കുറെ കാലായി ഈ കുതിരകയറ്റവും,ഒളിയമ്പ് സേവയും ബൂലോകം കാണുന്നു.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. For Seetha's comment - I will try to correct.

    Mr. NaamhHaar -

    Sorry to contradict-

    I write what i feel like and if u do not like, please leave my blog from your reading list.

    I express my views in a dignified language and i think it is my right and if you find that not pleasing i need to tell you that i am not here to please you.

    What do u mean by Kuthirakayatam and Oliyampu Seva - To be honest I do not like anyone writing in my blog in this language.

    Your comments are suited for those people write here with an intention to provoke others. If at all i have written or expressed any thing in harsh tone that is only a retaliation of what people like u write in Boolokam; even when i know it reaches to deaf years.

    Sugatha Kumari once wrote- Iniyee manasil kavithayilla....... Pookalilla....

    That is poetic vision. She did not mean that she is in for a Vanaprastham.

    The comment you like not receive you should not give. I hope you understand... Even I have seen a lot and i don't think i need to tell you all that. I don't think u have any right to tell another human to commit suicide.

    Do you like such comments to be given to your wife, sister or mother- I know NEVER. Keep them in mind when you attack others.

    Sorry to say given a chance i know people like you make it a point to teach the whole morality of this world to others with such wonderful sarcasm.

    If you do not have any good work please go and read good books instead of attacking others LOC. At least u can improve your vision about life.

    ReplyDelete