Wednesday, August 17, 2011

സാന്റിയാഗോയിലെ നനുത്ത മൺതരികളിൽ


സാന്റിയാഗോയിലെ 
നനുത്ത മൺതരികളിൽ കവിതയുണ്ടാവാം
നെഫ്റ്റാലി റിക്കാർഡോ റെയസ് ബസോട്ടോ
കവിതയിലലിഞ്ഞ്
ജാൻ നെരൂദയിലൂടെയൊഴുകി
പാബ്ളോ നെരൂദയായെഴുതിയ
മനോഹരമാം കവിതകൾ..
നെരൂദയെയറിയാൻ
കടുംതുടിയേറ്റും
പരിവർത്തനത്തിലലിയേണ്ടതില്ല...
വെൺചുമരുകളിലൂടെയതൊഴുകും
ഹൃദയത്തിലേയ്ക്ക്
കടുത്ത കല്ലിൽ തട്ടിയൊഴുകും
മഴതുള്ളിപോൽ...
പിന്നെയതൊരു
കടൽശംഖിൽ
സൂക്ഷിക്കും സമുദ്രം...
സ്മാരകമന്ദിരങ്ങൾക്കരികിൽ
നിന്റെ തുലാസിൻ കൃത്രിമതൂക്കത്തിൽ
മനം നൊന്ത് 
തണുത്ത ശവകൂടീരത്തിനുള്ളിൽ
ഹൃദയം പൊട്ടി കരയുന്നുണ്ടാവും 
നെഫ്റ്റാലി റിക്കാർഡോ റെയസ് ബസോട്ടോ...

3 comments:

  1. ഗുരുവും ശിഷ്യന്മാരും പുഴക്കരെയെത്തിയപ്പോള്‍ , പുഴകടക്കാനാവാതെ നിന്നിരുന്ന ഒരു യുവതിയെ, ഗുരു, തോളിലിരുത്തി കരകടത്തി.പിന്നീട്, കുറേക്കഴിഞ്ഞ്, കുശുകുശുത്ത ശിഷ്യരോട് ഗുരു കാരണമാരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു.“സന്യാസിയായ അങ്ങ്,ഒരു യുവതിയെ, തോളിലിരുത്തി......“
    ഗുരു ഇടയ്ക്കുകയറി ചോദിച്ചു...”അല്ല, ഞാനാ സ്ത്രീയെ പുഴക്കരയില്‍ ഇറക്കിവിട്ടു. നിങ്ങളിപ്പോഴും അവരെ ചുമക്കുകയാണോ"???

    ReplyDelete
  2. പ്രാവു വിപ്ലവം സൃഷ്ടിച്ചോ...ഹിഹി..

    സാന്റിയാഗോയിലെ നനുത്ത മണൽത്തരികളിലൊരു കവിതയായ് ഇനി നെരൂദ ഉറങ്ങട്ടെ..

    ReplyDelete
  3. കവിതയെസ്നേഹിച്ച
    ഭൂമിയുടെയരികിലെത്തി
    കുറെപ്പേർ പറഞ്ഞു
    കവിത മനോഹരം
    അന്നും ഭൂമിയെഴുതി...
    പിന്നീടുകുറെപ്പേർ വന്ന്
    അപഹസിച്ചു ഹി ഹി...ഹി...

    .............
    മുഖാവരണങ്ങളുടെ
    ന്യായപീഠങ്ങൾക്കരികിലും
    സ്വർഗവാതിലിൽ നിന്നൊഴുകും
    കെടാവിളക്കിൻ പ്രകാശമായിരുന്നു
    ഭൂമിയുടെ മനസ്സിൽ.....
    അന്നും ഭൂമിയെഴുതി..

    ReplyDelete