Thursday, February 10, 2011

ആപ്തവാക്യങ്ങളുടെ വിശ്വവിജ്ഞാനനിഘണ്ടു








കടലാസിന്റെയൊരിത്തിരിയിടത്തിൽ
ഒരുതുള്ളിമഷിയിലൊഴുകും
മനനം ചെയ്തെടുത്തോരാപ്തവാക്യങ്ങൾ
കാരുണ്യമത്രെ പ്രതികാരത്തെക്കാൾ
മഹത്തരം..
സത്യം തന്നെ
എതിരഭിപ്രായങ്ങളില്ല
പക്ഷെ നിങ്ങൾ ചെയ്തതും
ചെയ്തുകൊണ്ടിരിക്കുന്നതുമെന്തെന്നറിയുമോ??
നേരിന്റെ നിറമില്ലാത്ത പണസഞ്ചിയിൽ
നിന്നൊഴുക്കിയ പണത്തിൽ
മാന്യതയുടെയവസാനലിപിയും
വെട്ടിച്ചുരുക്കിയോരാഘോഷങ്ങൾ..
സുവർണ്ണക്കപ്പിന്റെ ഭൂഖണ്ഡത്തിലേയ്ക്കൊരു
യാത്ര..
അതിന്റെയരികിലൊഴുകിയത്
പ്രതികാരത്തിന്റെ നിഴൽപ്പാടായിരുന്നില്ലേ...
എഴുതാനൊരു തുണ്ടുകടലാസ്
കൈയിലായപ്പോൾ എഴുതി തൂക്കി വിറ്റതും
പ്രതികാരത്തിന്റെ
അച്ചടിപ്പതിപ്പുകളല്ലേ.....
നിങ്ങൾക്കാകാത്ത,
നിങ്ങൾക്ക് പാലിക്കാനാവാത്ത
പലതും നിങ്ങളെന്തിനായ്
മറ്റുള്ളവരോടാവശ്യപ്പെടുന്നു....
സത്യം തന്നെ
കാരുണ്യം മഹത്തരമായ വാക്ക്
ഞങ്ങളുമെഴുതിയേക്കാം
എഴുതി നിറച്ചേയ്ക്കാം
ചുമരുകളിൽ
ആപ്തവാക്യങ്ങൾ....
ഞങ്ങളുടെ കൈയിലുമുണ്ട്
ആപ്തവാക്യങ്ങളുടെ
വിശ്വവിജ്ഞാനനിഘണ്ടു

1 comment:

  1. നിങ്ങൾക്കാകാത്ത
    നിങ്ങൾക്ക് പാലിക്കാനാവാത്ത
    പലതും നിങ്ങളെന്തിനായ്
    മറ്റുള്ളവരോടാവശ്യപ്പെടുന്നു....

    good lines ajay...

    ReplyDelete