കടലിൻനിറമിന്ദ്രനീലം
കൃഷ്ണനിറവുമതുതന്നെ
കാളിയനെത്ര കറുത്ത ഫണങ്ങൾ
തുള്ളിതുള്ളിയായതിൽ
നിന്നിറ്റുന്നതിന്നും കറുപ്പ്
കാളിയഫണങ്ങളിലെന്നുമുണ്ടായിരുന്നു
ഗർവിന്റെ സൂര്യാഗ്നി
അതിലെല്ലാം കരിഞ്ഞിരുന്നു.....
അമൃതുവീണ കടമ്പൊഴികെ
അതിനരികിലായിരുന്നു ഭൂമി..
പിന്നെയാ ഫണങ്ങളിലൊരുനാൾ
ഇന്ദ്രനീലനിറമുള്ളൊരു ബാല്യം
നൃത്തമാടി..
ആ നൃത്തത്തിനൊടുവിലാഫണങ്ങളിൽ
നിന്നൊഴുകിനീങ്ങി ഗർവിൻവിഷം....
കൃഷ്ണതുളസിപൂക്കും ഭൂമിയിലെ
ഇന്ദ്രനീലനിറമാർന്ന കടലിനരികിൽ
ചക്രവാളത്തെതൊട്ടുണരുന്ന
നീലമേഘങ്ങളെ
നിങ്ങളുമെഴുതി നീട്ടുന്നുവോ
കാളിയമർദ്ധനം...
കടമ്പിനരികിലെ
ഭൂമിയിൽ നിന്നൊഴുകുന്നുവല്ലോ
അമൃത്...
No comments:
Post a Comment