അതിശയമൊന്നുമില്ലെന്നാദ്യമേ പറയുന്നു
അതങ്ങനെയായില്ലയെങ്കിലേ
അതിശയപ്പെടേണ്ടതുള്ളുവെന്നിന്നറിയാം
അവർക്ക് സ്തുതിപാടിയില്ലെങ്കിലവർ
നമ്മെ കടൽക്കാക്കയെന്നു വിളിയ്ക്കും
പിന്നെ പലതും വിളിക്കും
പിന്നെയേതൊക്കെ പേരുവിളിച്ചാലവർക്ക്
തൃപ്തി വരുമെന്നവരൊരു
റൗണ്ട് ടേബിൾ കോൺഫറൻസ്
നടത്തിയങ്ങ് തീരുമാനിക്കും
അതവരുടെ മഹനീയ സംസ്ക്കാരം
അവരെ തിരികെയൊരു പേരുവിളിച്ചാലോ
ആർത്തലറുമവർ..
അതുമവരുടെ മഹനീയസംസ്ക്കാരം...
കൂടുതലെന്തിനുപറയണം
ഗോവിന്ദസ്വാമി രാഷ്‌ട്രീയക്കാരനെങ്കില്‍
കേസില്ലാതായേനെയെന്ന്
ഐ.ജി. സന്ധ്യ പറയുന്നു
എത്രയോ ശരി
ഒന്നു കൂടിയെഴുതിച്ചേർക്കാമതിനടിയിൽ
ഗോവിന്ദസ്വാമി
രാഷ്ടീയക്കാരനോ, പ്രബലനോ,
ഫിലിം സ്റ്റാറോ, എഴ്ത്തുകാരനോ
ആയിരുന്നെങ്കിൽ കേസില്ലാതായേനെ
ആയിരുന്നെങ്കിൽ....
അവരാ സൗമ്യയെയും കടൽക്കാക്കയെന്നോ
കരിംപൂച്ചയെന്നോ, ജോലിക്കാരിയെന്നോ
വിളിച്ചധിഷേപിച്ചേനെ
അതിനൊക്കെയെന്തിത്രയതിശയിക്കാൻ
അതവരുടെ മഹനീയ സംസ്ക്കാരം...
അടുത്ത സാഹിത്യസമ്മേളനത്തിൽ
ReplyDeleteഐ ജി സന്ധ്യയ്ക്കുമവർ നൽകുമൊരു പുരസ്ക്കാരം. പ്രതികരിക്കുന്നവരെയാദ്യമവരൊന്നാദരിച്ചഭിനയിക്കും. സ്വയരക്ഷയ്ക്ക് ചെയ്യുന്ന ഒരു പ്രകടനം മാത്രമാണത്. പിന്നെയുമെതിർത്താലവർ ചുവടുമാറ്റിക്കളിക്കും. അവരൊരിക്കലും
നേരിട്ടെതിർക്കില്ല അമേരിക്ക മറ്റു രാജ്യങ്ങളെ തമ്മിലടിപ്പിച്ചില്ലാതെയാക്കുന്ന മഹനീയ തന്ത്രം.
അതാണവരുടെ ട്രംബ്.
അതിലതിശയപ്പെടേണ്ടതൊന്നുമില്ലന്നേ
This comment has been removed by the author.
ReplyDeleteആദ്യമേ പറഞ്ഞതു നന്നായി
ReplyDeleteഅല്ലെങ്കിലെന്തതിശയനീയമീ മാതൃകകൾ