ആവരണങ്ങളിൽ
നിന്നൊഴുകിമായുന്നുവോ
ഗ്രഹങ്ങൾ
പരിവേഷങ്ങളുടെ
പരിമിതിയിൽ
നഷ്ടം പകുത്ത
പുഴയോരങ്ങളിൽ
മണൽതൂവിമായുന്നു
നീർച്ചാലുകളനേകം
മുകിൽതുമ്പിലുടക്കിയ
അഗ്രഹാരമൗനത്തിനിടയിൽ
ഭൂമിയുടെ മുനമ്പിലെ
ആന്ദോളനങ്ങൾ
നിർവ്യാജമായ സ്മൃതിയിൽ
ശിരോവസ്ത്രം തുന്നിയിട്ട
പകൽ
ശൈത്യകാലപ്പുരയിൽ
കാലം മറക്കുടയാൽ
മൂടിയ ഉടവാളുകൾ
ഇനിയിന്നീമഴക്കാലത്തിലൂടെ
ഒഴുകിവരും
മഴതുള്ളികളെ മായ്ക്കാൻ
ഏതു ശിരോകവചമാവും
നീയണിഞ്ഞുവരുക???
No comments:
Post a Comment