Wednesday, June 15, 2011

പത്രക്കാരനെന്ന ബ്ളോഗർക്ക്



അരികും മുറിവും നിറവും
ആത്മീയവും ചേർത്തൊട്ടിച്ചാൽ
അതിനുള്ളിലുറങ്ങും
മുൾച്ചീളുകളറിയാതെ
പോകുമെന്നു
സ്വയം വിശ്വസിക്കാതിരിക്കുക
ഉൾമിഴിയിലൊഴുകും തേജസ്സിൽ
നിറഞ്ഞു തെളിഞ്ഞു കാണും
ഉളിപ്പാടുകൾ....
അതിനാലൊളിവിന്റെയാണി
മുനയിലിനിയെങ്കിലും
ദൈവവചനങ്ങളെ
കുരിശിലേറ്റാതിരുന്നാലും

No comments:

Post a Comment