Sunday, June 12, 2011

കുനിയുന്ന ശിരസ്സുകൾ


നിനക്ക് സ്നേഹിക്കാം
ആരെ വേണമെങ്കിലും..
ചതിക്കുകയും ചെയ്യാം,,
പക്ഷെ സ്ത്രീകളെ 
ഒളിപാർത്ത്
പിന്നെയവരെയവരറിയാതെ
സ്നേഹിക്കുകയും
സഹിക്കാവുന്നതിലുമധികം
സഹിച്ച്
അവർ രോഷം കൊള്ളുമ്പോൾ
അവരോട് പ്രതികാരത്തിനൊരുങ്ങുകയുമരുത്
പുഴ കാണാത്ത മാനമെന്ത്
എന്ന് ചോദിക്കുന്നുവോ
നിന്റെയമ്മയുടെ ഗർഭപാത്രത്തോടോ
നിന്റെ തന്നെ നേർസഹോദരിയുടെ 
നഗ്ന ശരീരത്തോടോ
ചോദിക്കണമാ ചോദ്യമാദ്യം
നിന്റെ സഹോദരിയുടെ
നഗ്നശരീരത്തിന്റെ
വിലയെന്തെന്നാദ്യമറിയണം നീ
പിന്നെ സ്ത്രീകളെ
ഒളിപാർക്കില്ല നീ
എത്ര രാജകിരീടങ്ങൾ
ശിരസ്സിലേറ്റിയാലും
നിന്റെ ശിരസ്സു കുനിയും
പ്രതികാരം ചെയ്ത ശിരസ്സുകൾ
താഴ്ന്നിരിക്കും
എത്ര കിരീടങ്ങൾ ചൂടിയാലും..



No comments:

Post a Comment