അഗ്നിവലയങ്ങൾ
കടലിടുക്കുകൾ സൂക്ഷിക്കുന്നുവോ?
വിതാനങ്ങളുടെ വിസ്മൃതിയിൽ
ബ്രഹ്മപുത്രയൊഴുകുന്നുവോ?
മഞ്ഞുമലകളെചുറ്റിയൊടുവിൽ
ഓർമ്മചെപ്പിൽ മറയും നേരം
അതിരുകളിലെയാലാപനങ്ങളിലുണരും
വൈരുദ്ധ്യമോ വർത്തമാനകാലം
നിറങ്ങൾ തൂത്തിടും നിമിഷങ്ങളിൽ
നിലം പൊത്തിവീണ ഗോപുരചിഹ്നങ്ങളായിരം
ഒരോ മുദ്രാങ്കിതവും പിത്തളപ്പിടിവിട്ടു
ഛിന്നഭിന്നമാകുമ്പോൾ
ഉരുക്കിചേർക്കുമുമിത്തീയിൽ
നിന്നും കനൽതുണ്ടുകൾ പാറുന്നുവല്ലോ
മിഴിയടച്ചിരിക്കും പകലിന്നരികിൽ
പാടാൻ മറന്നൊരു ഗാനത്തിൻ നാദം...
അകലങ്ങളുടെയക്ഷരകാലത്തിനലംങ്കാരമോ
ലയം?
ആരണ്യകത്തിലോ
സുകൃതം പൂവുകളായ് വിരിയുന്നത്..
No comments:
Post a Comment