Tuesday, August 9, 2011

നക്ഷത്രവിളക്കുകൾക്കരികിൽ

വഴിനടന്നുനീങ്ങുമ്പോഴാണവൻ
തിളങ്ങും നക്ഷത്രകൂട്ടിൽ
ഒരു കളിപ്പാട്ടം കണ്ടത്
അതുകൈയിലാക്കണമെന്നവനുതോന്നി..
നടന്നിട്ടും നടന്നിട്ടും
കൈയെത്താദൂരത്തേയ്ക്ക്
നീങ്ങിയ കളിപ്പാട്ടത്തോടമർഷം
തോന്നിയവൻ
ആദ്യമൊരു കല്ലെറിഞ്ഞു..
അതുടയാത്തതിലരിശപ്പെട്ട്
പണ്ട് പെൻസിൽതുണ്ട്
കൊടുത്ത് മയക്കി വച്ചിരുന്ന
എല്ലാ കൂട്ടാളികളെയുംകൂട്ടി 
കൽച്ചീളെറിഞ്ഞുകൊണ്ടേയിരുന്നു
കളിപ്പാട്ടമിരുന്ന ചില്ലുകൂടുടഞ്ഞതിൽ
അവൻ സന്തോഷിച്ചു..
കൈയത്തിപ്പിടിക്കാനായപ്പോൾ
മഴപെയ്തു
അവനു ദേഷ്യം സഹിക്കാനായില്ല
ഒരു സൈക്കിളിലാളെ കൂട്ടി
ആ കളിപ്പാട്ടം നല്ലതല്ലയെന്ന്
പലരോടും പറഞ്ഞുകൊണ്ടേയിരുന്നു
എന്നിട്ടും തിളങ്ങിക്കൊണ്ടിരുന്ന
അതിനോടസൂയ മൂത്ത്
തത്രപ്പെട്ട്
ചുമന്ന നിറത്തിൽ 
എട്ടുരൂപയ്ക്കുകിട്ടും
മേയ്ഡ് ഇൻ ചൈന ലേബലുള്ള
ഒരു കളിപ്പാട്ടം വാങ്ങി മോടികൂട്ടി
അങ്ങോട്ടുമിങ്ങോട്ടും നടന്നു..
പെൻസിൽതുണ്ടും കടലമിഠായിയും
കിട്ടിയ സന്തോഷത്തിൽ
അവന്റെ കൂട്ടുകാർ
അവനെ പ്രോൽസാഹിപ്പിച്ചു
കൊണ്ടേയിരുന്നു
പോകാൻ നേരം കൈയിൽ
ബാക്കിയിരുന്ന എല്ലാം കല്ലും
അവനാതിളങ്ങും കളിപ്പാട്ടത്തിലേയ്ക്കെറിഞ്ഞു
എന്നിട്ടുമതുടയാത്തതിലവനത്ഭുതപ്പെട്ടു...
നക്ഷത്രവിളക്കുകൾക്കരികിൽ
ദൈവം കൈയിലേറ്റിയ
ഹൃദയമായിരുന്നു അത്
ഭൂമിയുടെ ഹൃദയം....

4 comments:

  1. കിട്ടാത്ത മുന്തിരി പുളിക്കും....

    ReplyDelete
  2. അതെ ,അതു തട്ടിക്കളിക്കുന്ന വികൃതി ' പയ്യന്‍സ്'നാം.ചിലര്‍ ഗോളടിക്കുന്നു.ചിലര്‍ നല്ല'കോളും'...!!
    onv-യുടെ ഭൂമിയുടെ ചരമഗീതം,അല്ലേ?
    നല്ലവാക്കുകള്‍ക്കും നല്ല ചിന്തക്കും നല്ലൊരു കവിത വായിക്കാന്‍ കഴിഞ്ഞതിനും ഒരായിരം അഭിനന്ദനങ്ങള്‍ !

    ReplyDelete
  3. Seetha
    I did not understand ur comment.I have written about Balyakalasmarana and you have written about
    Grapes.
    I have read seethayanam. Poor seetha- Rama had only thoughts about his throne and asked Sita to do a seond Agni Pravesham. Not surprised she walked away from him. No one should do trial and error method on others like the way Rama did.

    Mohammad Kutty it is not about Bhoomi & Charamageetham.

    ReplyDelete
  4. Ajay,
    just go through the meaning of what I said. Mentioned only about the mentality of whoever there in the poem ( i mean kid )
    Thanks for your visit to seethaayanam.
    Rama is afterall rama for me..hihi..hope you got it. Seetha cant blame Rama thats all.

    Anyway your attempts (poems) are nice...keep going..all d best.. :)

    ReplyDelete