ഇന്നത്തെ ലോകം
പൂന്താനം എന്ന വളരെ ഭക്തനായ ഒരു ബ്രാഹ്മണന്‍ കേരളത്തില്‍ ജീവിച്ചിരുന്നു. ആ കഥകള്‍ അമ്മ ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ പറഞ്ഞ് തന്നിരുന്നു. അന്ന് നെറ്റ് ഹൈറ്റക് ഇന്നത്തെ പോലെ പ്രചാരത്തിലില്ല. ഇന്ന് പൂന്താനം എന്ന് റ്റൈപ് ചെയതാല്‍ കമ്പൂട്ടര്‍ പറയും ആരാണ് പൂന്താനം എന്ന്. ഭക്തപ്രിയ വായിക്കുന്നവരെ ഒന്നും ഇന്നു കാണില്ല. ഇന്ന് മറ്റ് കമ്പൂട്ടര്‍ ഹാക് ചെയ്യുന്നവരും ഹാക് ചെയ്തവരുടെ കഥ എഴുത്തുകാര്‍ക്ക് വില്‍ക്കുന്നവരുമാണ് ചുറ്റിലും. ഇവരെ സഹായിക്കുന്നവരെ സാഹിത്യ പിമ്പുകള്‍ എന്നു വിളിക്കാം. സമാജത്തിനു ഒരു മുഖപത്രമുണ്ട്. അതില്‍ വരുന്ന് ചില സാഹിത്യ സ്രുഷ്ടികള്‍ കാണുമ്പോള്‍ അതിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലെ ചിലര്‍ ഇതു പോലെ സാഹിത്യപിമ്പുകള്‍ ആണോ എന്ന് സംശയം തോന്നും.
ഇന്നത്തെ ലോകത്തില്‍ പ്രണയം അഭിനയിച്ച് ആളുകളെ കുടുക്കുന്നവര്‍ എത്രെയോ... പ്രണയത്തെ കുറിച്ച് എഴുതുമ്പോള്‍ ഒ എന്‍ വി എഴുതിയ അതിസുന്ദരമായ കവിതകള്‍ ഓര്‍മ വരും. പിന്നെ പ്രണയവും കാമവും എഴുതിയ മാധവിക്കുട്ടി. അവര്‍ എത്ര പേരെ കാമിച്ചിരിക്കുന്നു, എത്ര പേരെ പ്രണയിച്ിരിക്കുന്നു...എനിക്കവരെ വളരെ ഇഷ്ടമാണ്.
ഇന്നത്തെ ലോകം എത്ര വ്യത്യസ്തം. മുടു പടമിട്ട ലോകം. അവിടെ വിശ്വസിക്കാന്‍ സ്വന്തം നിഴല്‍ പോലുമില്ല എന്ന വിശേഷണം.... എത്ര എത്ര ശരിയാണത്.
Wednesday, August 19, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment