Tuesday, August 18, 2009

ഓര്‍മ്മകള്‍

കലാലയജീവിതം ഒരു വിസ്മയമായിരുന്നു. സന്തോഷത്തിന്റെ ആഘോഷങ്ങള്‍... മറക്കാനാവാത്ത എത്രെയോ ഓര്‍മകള്‍... ഞങ്ങളുടെ മലയാളം ക്ലാസ്സില്‍ ബഷീറിനും, തകഴിക്കും, പൊടറ്റക്കാടിനുമൊക്കെ കത്തുകള്‍ അയച്ചിരുന്ന പ്രീതി എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ക്ലാസ്സിനു മുന്നിലുള്ള ചെങ്കല്‍ പടിയില്‍ ഇരുന്ന് ബഷീരും, തകഴിയും എഴുതുന്ന മറുപടികള്‍ ഞങ്ങള്‍ വായിക്കാറുണ്ടായിരുന്നു. ഏറ്റവും രസകരമായ കത്തുകള്‍ ബഷീര്‍ എഴുതുന്നവയാരുന്നു. ഒരു വിശ്വ സാഹിത്യം വായിക്കും പോലെ മനോഹരമായ കത്തുകള്‍. ബഷീറിന്റെ 'വിശ്വവിഖ്യാതമായ മൂക്ക്'വായിച്ചു രസിക്കും പോലെ തന്നെ ബഷീര്‍ എഴുതിയിരുന്ന ഇന്‍ലന്‍ഡ് കത്തുകളും. അക്കാലത്ത് പ്രീതിയെ എല്ലാവരും ബഷീറിന്റെ കത്തു വരുന്ന കുട്ടി എന്നാണു വിശേഷിപ്പിച്ചിരുന്നത് . എന്റെ വീടിനരികില്‍ അരവിന്ദന്‍ എന്നൊരാള്‍ താമസിച്ചിരുന്നു. എന്റെ ലൈബ്രറി കാര്‍ഡില്‍ തകഴിയുടെ കയര്‍, ചന്ദുമേനോന്റെ ഇന്ദു ലേഖ ഇതൊക്കെ അയാള്‍ വായിക്കാനായ് വാങ്ങിയിരുന്നു. 'കയര്‍' എനിക്കു അന്നൊന്നും മനസ്സിലായില്ല. അരവിന്ദന്‍ കയര്‍ വായിച്ചു വളരെ സന്തൊഷിച്ചു. അരവിന്ദന്‍ വായിച്ച എല്ലാ പുസ്തകവും ഞാനും വായിച്ചു. വെറുതെ ഒരു നേരമ്പോക്കു പോലെ. പിന്നീടാണു അതൊക്ക വലിയ എഴുത്തുകാരുടെ പ്രശസ്തമായ സ്രഷ്ടികള്‍ എന്നു എനിക്കു മനസ്സിലായത്.
ഈയിടെ ഒരു പ്രശസ്ത എഴുത്തുകാരി മരിച്ചു. 'എന്റെ കഥ' എഴുതി പ്രശസ്തയായ മാധവിക്കുട്ടി. ഏതോ രാമചന്ദ്രന്‍ എന്ന ഒരു നിരൂപകന്‍ എതോ ഒരു നിരൂപണത്തില്‍ എതൊ ഒരാളെ കുറിച്ചു ' ആത്മകഥാവാണിഭം നടത്തുന്നു' എന്നു അധിഷേപിച്ചു . മാധവിക്കുട്ടി അങ്ങെനെ ചെയ്തു എന്നു പറയാനുള്ള വിവേക ശൂന്യത എനിക്കില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അതജ്ഞതയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ജീവിച്ചിരുന്നപ്പോള്‍ അവരെ ദുര്‍നടപ്പുകാരി എന്നാക്ഷേപിച്ചിരുന്നു കേരളത്തിലെ പലരും.അവര്‍ എഴുതിയത് ആത്മാവിന്റെ വിഷമങ്ങളായിരുന്നു എന്നു ചിലര്‍ വിശ്വസിച്ചിരുന്നു. ജോണ്‍ എന്ന എണ്ടെ ഒരു സുഹ്രുത്ത് എനിക്ക് അവരുടെ പല ബുക്കുകളും വായിക്കാന്‍ തന്നിരുന്നു. ഇന്നെനിക്കു തോന്നുന്നു എഴുത്തുകാര്‍ എഴുതുന്നു. അവര്‍ എഴുുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നതു മറ്റൊന്നും ആണെന്ന്....പലരും അങ്ങനെയാണ്. ....
അമ്രതാപ്രീതം, മഹാശ്വേതാ ദേവി ഇവരൊക്കെ അമൂല്യ സ്രഷടികളുള്‍ എഴുതിയവര്‍..
ബഷീര്‍ വ്യത്യസ്തനായ ഒരു എഴുത്തുകാരന്‍. ബഷീിനെ ഓര്‍മിക്കുമ്പോള്‍‍ പ്രീതിയും, കലാലയ ജീവിതവും ഓര്‍മയിലെത്തും. താടിയും മുടിയും നീട്ടിയ ഒരു ആധുനിക കവി ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അയാള്‍ എഴുതിയിരുന്നത് ആര്‍ക്കും മനസ്സിലായില്ല. അയാള്‍ എഴുതിയ "ദുരൂഹതകളുടെ ഗുഹാമുഖം" ഏതോ ഒരു മാഗസിനില്‍ അച്ചടി മഷി പുരണ്ടു വന്നു. പിന്നീടയാള്‍ ഗഞ്ജയടി കൂടി ക്ലാസ്സുകള്‍ മുടക്കി മരത്തണലുകളിലിരുന്നു ആധുനികം എഴുതി കൂട്ടി. കോളേജ് ആര്‍ട്സ് ഫെസ്റ്റിവല്‍ ഇനാഗ്രഷന് മമ്മൂട്ടി വന്നു ഒരിക്കല്‍. കെ എസ് യൂ ഭരിച്ച ആ വര്‍ഷം കോളജില്‍ കാലു കുത്തിയാല്‍ തട്ടും എന്നൊക്കെ എസ് എഫ്ഐ ഭീഷണി പെടുത്തി. മമ്മൂട്ടിയ്ക്കു കോളേജ് പൊളിറ്റിക്സില്‍ ഇടപെടാന്‍ വൈമുഖ്യമായിരുന്നു. വന്നു പത്തു മിനിട്ടില്‍ ഒരു പ്രസംഗം ചെയ്തു മടങ്ങി. സ്റ്റേജിനടുത്ത് നിന്ന ഞങ്ങള്‍ക്കു മമ്മൂട്ടിയുടെ ഓട്ടോഗ്രാഫ് കിട്ടി. പലരും അത് ഞ്ങ്ങളുടെ കൈയില്‍ നിന്നു ഫോട്ടോ കോപ്പി ചെയ്തു
പിന്നീടൊരിക്കല്‍ ബാലചന്ദ്രമേനോന്‍ വന്നു. അന്നു ശങ്കരാഭരണത്തിലെ ശങ്കരാ എന്നു പാടിയ വിജയ് എന്ന് ഞങ്ങളുടെ സുഹ്രുത്തിനെ ബാലചന്ദ്രമേനോന്‍‍ പ്രതേകം അഭിനന്ദിച്ചു.അവരെക്കൊ എത്ര വിനയമുള്ളവര്‍. പ്രശസ്തി തലയിലേറ്റി വയക്കാത്തവര്‍.
എഴുതാന്‍ ഇനിയുമുണ്ട്... ഇനി നാളെ....

No comments:

Post a Comment