Monday, September 20, 2010

നെയ്ത്തുശാല

നെയ്ത്തുശാല

അവൻ കെട്ടിയ എട്ടുകാലിവലകൾ
എന്റെ ഭൂമിയുടെ രക്തമൂറ്റിക്കുടിച്ചു
എന്നിട്ടും അവനു തൃപ്തി വന്നില്ല
അവന്റെ സ്തുതിപാലകരും നെയ്തു
അനേകം വലകൾ
അവനു മതിയായില്ല.
മഷിതുള്ളികളും
പണിതു കുരുക്കു വലകൾ
വലകളനേകം നെയ്ത
അവനൊടുവിൽ ഒരു
ചായക്കോപ്പയിൽ ചെന്നുവീണു
അവിടെ മുങ്ങിതാഴുമ്പോഴും
അവന്റെ മനസ്സിൽ
ഭൂമിയെ കുരുക്കാനുള്ള
പുതിയ വലയെങ്ങനെ
പണിയുമെന്ന
മഹാവ്യാധിയായിരുന്നു
അവനെന്തിന്റെ കേട്
ഞാനെന്റെ ഭൂമിയോടു ചോദിച്ചു
എന്റെ ഭൂമിയെന്നോടു പറയുന്നു
അവന്റെ ഹൃദയം
വലയങ്ങളുടെ നെയ്ത്തുശാല...

No comments:

Post a Comment