Friday, May 6, 2011

ഹൃദയം തുറന്നതിലെഴുതിയപ്പോൾ


ഹൃദയം തുറന്നതിലെഴുതിയപ്പോൾ
അവർ വന്നു പറഞ്ഞു
തുറന്നിടാനുള്ളതല്ല ഹൃദയം
അതടച്ചൊളിച്ചുസൂക്ഷിക്കുക
അതുകേൾക്കാതിരുന്നനാളിൽ
അവരുടെ പടയോട്ടം കണ്ടു
പിന്നെ ഹൃദയം മൂടിയിട്ട്
മനസ്സിലെഴുതിയപ്പോളവർ   പറഞ്ഞു
മനസ്സുകൊണ്ടല്ല ഹൃദയം കൊണ്ടു സ്നേഹിക്കൂ
പിന്നെയെല്ലാം കണ്ടുംകേട്ടും
മതികെട്ടു കടലുലഞ്ഞപ്പോളവർ
അവർ വന്നു പറഞ്ഞു
തെറ്റുപറ്റിപ്പോയി ക്ഷമിക്കാൻ പഠിക്കുക...
ഹൃദയത്തിനും മനസ്സിനും
മറയിടുന്നവരോടെന്തുപറയാൻ

No comments:

Post a Comment