Monday, November 7, 2011

പ്രിയപ്പെട്ട ഗൗരീ


പ്രിയപ്പെട്ട ഗൗരീ
വളരെ നാളുകൾക്ക് ശേഷമെഴുതുന്നു
പലതും കണ്ടു നിറഞ്ഞ മനസ്സിൽ
മഴതുള്ളികൾ കുളിരു തൂവുന്നു
ഗൗരീ ആ തർജിമ കണ്ടു
വേദനിക്കേണ്ട
സ്ത്രീകളുടെ വസ്ത്രമഴിച്ച്
തർജിമ ചെയ്താൽ മഹത്വമുണ്ടാവും
എന്നു വിശ്വസിക്കുന്ന
ചിലരാജാക്കന്മാരുടെ 
ഒരു പുറം പോക്കുപണിക്കാരനാണവൻ..


പിന്നെയയാൾക്കിത്തിരി
മനോവൈകല്യവുമുണ്ട്
അതിനൊരു
മറുകുറിപ്പെഴുതിയാലിങ്ങനെയായിരിക്കും
"മരുഭൂമിയിൽ നിന്നുവന്ന
മൂന്നുപുരുഷന്മാരെ കിടക്കയിൽ
രമിപ്പിച്ചവളെ
നിന്റെ ചായം പുരണ്ട ശരീരം 
പുണരാൻ തന്നതിനീപുഴ
നിന്നോടുകടപ്പെട്ടിരിക്കുന്നു
അതിനാലാഭൂമിയോടെനിക്ക്
പ്രതികാരം ചെയ്യാനായി..
ഭൂമിയോടു പ്രതികാരം ചെയ്യാനുപകരിച്ച
മരുഭൂമിയിലെ ചായം പുരണ്ട
ദേഹമേ
പലസ്ത്രീകളെയും സ്നേഹിച്ച
ഈ പുഴയെവിടെ..
ഇത്രയേറെ പ്രതികാരം ചെയ്തിട്ടും
നോക്കു ആ കടലിലെത്ര ശംഖുകൾ
അതുടയ്ക്കാനായെത്ര ശ്രമിക്കുന്നു
ആ തർജിമക്കാരൻ..
തർജിമക്കാരനെ സഹായിക്കാനുമെത്രപേർ
മരുഭൂമിയിലെ ചായം പുരണ്ട ദേഹമേ
നീയെന്നെ രമിപ്പിച്ചാലും
എല്ലാം രാത്രിയിലും...


ഇതുപോലെയെഴുതിയാ
തർജിമക്കാരനെപ്പോലെയുള്ള
മഹത്വമുണ്ടാവേണ്ട...
അതിനാലെഴുതുന്നു
ഗൗരീ, എന്റെ വാക്കുകൾ കടുക്കുന്നുണ്ട്
നിനക്ക് വേണ്ടിയാണത്
നിന്നെയെനിക്കറിയാം
നിന്നെയറിഞ്ഞുകൊണ്ട്
വേദനിപ്പിച്ചവരൊരുപാടുപേരുണ്ട്
അതൊരു പരിധി കടക്കുമ്പോൾ
എനിക്കുമെഴുതേണ്ടി വരും
അതൊരപരാധവുമല്ല ഗൗരീ
നിന്നെ സഹായിച്ചില്ലെയെങ്കിൽ
ദൈവമെന്നോട് പൊറുക്കുകയുമില്ല...
ഗൗരീ നീ വിഷമിക്കേണ്ട
ആകാശവാതിലിനരികിൽ എല്ലാമറിയും
ദൈവം കൂടെയുണ്ടെന്നു
വിശ്വസിക്കുക....



ഗായത്രി



No comments:

Post a Comment