ചോട്ടുവിനെ ഞാൻ പരിചയപ്പെട്ടത് 1991ൽ.
ടി ആർ സി യിലെ പുതിയ നിയമനക്കാരിലൊരാളായിരുന്നു ചോട്ടു.
ടി ആർ സി യിൽ എനിയ്ക്ക് കുറെ നല്ല സുഹൃത്തുക്കളുണ്ടായിരുന്നു.
ബിൽ ക്ളിന്റൻ എന്നു ഞങ്ങൾ വിളിച്ചിരുന്ന നീലഗിരിയിൽ നിന്നുള്ള ലിന്റൻ ഡോസ്, പൂനയിൽ നിന്നുള്ള പ്രകാശ് കാംപ്റ്റെ, വീണവായിക്കുന്ന ർ കെ ഫാമിലിയിൽ ബന്ധമുള്ള വീണ.
അതിനിടയിൽ ചോട്ടു എന്റെ വളരെ നല്ല സുഹൃത്തായി മാറി. ശരിയ്ക്കുള്ള പേർ സന്തോഷ്. പേരു പോലെ തന്നെ സന്തോഷവാൻ. എപ്പോഴും ചിരിയ്ക്കും. ടെക്നിക്കൽ റിസേർച്ച് സെന്ററിലെ മാലപ്പടക്കം. ബുദ്ധിയുള്ള എൻജിനീയർ. ചോട്ടു ഇടയ്ക്കിടെ പറയും എന്റെയച്ഛനെ പോലെ ഒരാളെ കിട്ടാൻ ഭാഗ്യം ചെയ്യണം. എന്താണാ ഭാഗ്യമെന്ന് ചോദിക്കുമ്പോൾ പിന്നെ പറയാം എന്നു പറയും. മലയാളിയായതിനാൽ ചോട്ടുവും ഞാനും നല്ല സുഹൃത്തുക്കളായി. എനിയ്ക്ക് ടി ആർ സിയിൽ ഒരു പാട് നല്ല സുഹൃത്തക്കളെ കിട്ടി. ഞങ്ങളെല്ലാം നല്ല കൂട്ടുകാരായി. ഒരിയ്ക്കൽ ചോട്ടു എന്നോടച്ഛനെ പറ്റി വീണ്ടും പറഞ്ഞു.
എന്റെയച്ഛനെപ്പോലെയാകാൻ പലർക്കുമാവില്ല. എന്റെയച് ഛൻ ചെയ്തത് വലിയ കാര്യമൊന്നുമായിരിക്കില്ല. അങ്ങനെ ചെയ്യാൻ പലർക്കുമാവില്ല. ചോട്ടു എന്നോടാ കഥ പറഞ്ഞു.
ചോട്ടുവിന്റെ അച്ഛൻ ജനിച്ചത് തൃശൂരിലെ ഒരു നായർ തറവാട്ടിൽ. ജോലിയായി കേരളത്തിനുപുറത്തുള്ള ഒരു സിറ്റിയിലേയ്ക്കത്തി. ഒരു ദിവസം ന്യൂസ്പേപ്പറിൽ ഒരു വാർത്ത. വിവാഹം കഴിഞ്ഞയുടനെ ഭർത്താവു മരിച്ച ധനസ്ഥിതിയില്ലാത്ത ഒരു ഈഴവയുവതിയെ വീട്ടുകാരെല്ലാം വിഷമിപ്പിക്കുന്ന ദയനീയകഥ. ചോട്ടുവിന്റെ അച്ഛൻ ആ വീട്ടിലേയ്ക്ക് ചെന്ന് ആ യുവതിയെ വിഹാഹം ചെയ്തു. ഒരാർഭാടവുമില്ലാതെ..
ആ ഈഴവയുവതി ചോട്ടുവിന്റെ അമ്മ. കവടി നിരത്തി ജ്യോതിഷാലയങ്ങൾ കയറിയിറങ്ങി വിഹാഹം കഴിയ്ക്കാൻ പോകുന്നവർ തനിയ്ക്ക് ഭാഗ്യമുണ്ടാക്കുമെന്ന് ഉറപ്പാക്കുന്ന സ്വാർഥതാല്പര്യക്കാരുടെയിടയിൽ ചോട്ടുവിന്റെ അച്ഛനെപ്പോലെയുള്ളവരുമുണ്ടെന്നുള്ളത് സന്തോഷകരമായ അനുഭവം. ചോട്ടുവിന്റെ അച്ഛൻ പലർക്കും മാതൃക. ഈ കഥ പറയുമ്പോൾ ചോട്ടുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരച്ഛനെക്കുറിച്ച് അഭിമാനിക്കുന്ന മകൻ. അങ്ങനെയാവാൻ എത്രയച്ഛന്മാർക്ക് കഴിയും..