Saturday, June 19, 2010

കൃഷ്ണനെവിടെ?
(Prof. ചെറുകുന്നു പുരുഷോത്തമൻ)

കൃഷ്ണനെവിടെപണ്ടു വൃന്ദാവനം കണ്ട
സ്വപനമുടലാണ്ട മണിവർണ്ണനെവിടെ? അവർ
മേയ്ച്ചോരുപനിഷദ് പൈക്കളെവിടെ?
അവയ്ക്ക്ക്കോലുന്നപാലുണ്ടു മാനസം ഭക്തിതൻ
പാലാഴിയായ്ത്തീർന്ന ധന്യരെവിടെ? ഗോപ
പാലരെ, ദീനരെ, ക്രൂരപൗരോഹിത്യകോപം
ചൊരിഞ്ഞപേമാരിയിൽ മുങ്ങാതെ
മാമലഛത്രം പിടിച്ചുപരിപാലിച്ച കൈയെവിടെ?
എവിടെയാ പ്രേമമുരളീരവം?
നിർജ്ജീവമായൊരു കടമ്പിന്നുടമ്പിനും
വർണ്ണം പകർന്ന കുളിർചൈതന്യമിന്നെവിടെ
ഗോപികൾ സ്വകാര്യമായ് ഗൂഢമായ് കരുതിയോ
രുറികളെല്ലാം തകർത്തൂറിച്ചിരിച്ചുള്ളൊരുണ്ണിയെവിടെ
കാട്ടുചോലയിൽ നീന്തിയ
പെണ്ണുങ്ങൾ തൻ ചീർത്ത ദേഹാഭിമാനവും
ഗർവും പറപ്പിച്ച കാറ്റിന്റെ കളിയെവിടെ
ഏറും ജനദ്രോഹശക്തികൾ വിഷം തേച്ച
ചൂചകക്കൂമ്പായ് ശകടമായ് അനേകമൃതിദൂതരായ്
ദുർഭരണത്തിന്റെ കൂടങ്ങളായ് മുന്നിലെത്തെവേ
ഒട്ടും പതറാതെയേറ്റു തോല്പിച്ചോരു ശക്തിയെവിടെ
മനം നീറിപ്പുകഞ്ഞു കൈകൂപ്പി വിളിയ്ക്കുന്നു
ഭൂമിയസഹ്യമധർമ്മ ഭാരത്തിനാൽ

1 comment:

  1. മനസ്സിന്‍റെ കൈകുമ്പിളതിലെന്നേ
    കവിതയാംനറും വെണ്ണയുമേന്തി
    കാര്‍മുകില്‍വര്‍ണ്ണന്‍റെ മുരളീരവ
    മാംകാലൊച്ചയ്ക്കായി കാതോര്‍ത്തിരിപ്പൂ

    ReplyDelete