Monday, February 14, 2011

മഹത് വചനങ്ങൾ


 1. നന്മയുടെ ഒരു വാക്ക് ആയിരം യുഗങ്ങളുടെ മൗനത്തെക്കാൾ ഉത്തമം

2. നിഴലുകളിൽ വെളിച്ചം സൂക്ഷിക്കാനാവില്ല. അതിനൊരു വിളക്കു തന്നെ വേണം.

3.  അരുതാത്തതിനു സഹായിക്കുന്ന  വിശ്വസ്തമിത്രത്തെക്കാൾ  മാന്യമായി അഭിമാനത്തോടെ  പൊരുതുന്ന ശത്രുവിനെ ലോകം ബഹുമാനിക്കും.

4.ചൂലിലും, തുകൽപ്പാദരക്ഷകളിലും പണിയുന്ന ചെമ്പകപ്പൂക്കൾക്ക് ഭൂമിയുടെ ചെമ്പകപ്പൂക്കളുടെ ആത്മശുദ്ധിയോ മനോഹാരിതയോ ഉണ്ടാവില്ല.

 5.പ്രതികാരം ചെയ്യേണ്ടത് ദുര്യോധനനെപ്പോലെയല്ല. സ്വതന്ത്രഭാരതത്തിനായ് എത്രയോ നാൾ സ്വാതന്ത്ര്യസമരസേനാനികൾ പൊരുതി. മാന്യതയുടെ അതിർസീമകൾലംഘിച്ചുള്ള പ്രതികാരം ഭീരുക്കളുടേത്.

6.പാദരക്ഷകളും, ചൂലുകളുമെറിഞ്ഞ് സംരക്ഷിക്കുന്ന പ്രതിഛായയുടെ മഹത്വമെന്തെന്ന് അത് തിരികെ ലഭിക്കുമ്പോൾ മനസ്സിലാക്കുക. സ്വന്തം മനസ്സാദ്യം തുടച്ചു വൃത്തിയാക്കുക. പിന്നീടാകാം രാജ്യപാലനം.


7.പണസഞ്ചിയിൽ നിറയുന്ന മാന്യത ക്ഷണികം.


8.ആയിരം മുഖപടമണിഞ്ഞു നിന്നാലും സ്വർഗവാതിലുകൾക്കതു മനസ്സിലാവും..

1 comment:

  1. നിഴലുകളിൽ വെളിച്ചം സൂക്ഷിക്കാനവില്ല. അതിനൊരു വിളക്കു തന്നെ വേണം

    ആയിരം മുഖപടമണിഞ്ഞു നിന്നാലും സ്വർവാതിലുകൾക്കതു മനസ്സിലാവും

    Gud

    ReplyDelete