Tuesday, February 8, 2011

പ്രണയവലകൾ



പ്രണയകവിതകളെഴുതിയൊരു
വലയും കെട്ടിയിരുന്നവനേ
പ്രണയമഭിനയിയ്ക്കാൻ
നിന്നോളം സാമർഥ്യമാർക്കുമുണ്ടാവില്ല..
എഴുതിയെഴുതി വലയിലറിയാതെയൊന്ന്
തൊട്ടവരെപ്പോലും നീ പിച്ചിച്ചീന്തിയില്ലേ???
പിന്നെയൊരു കാമക്കഥ,
കാക്കകഥ...
കാമക്കഥയും കാക്കക്കഥയുമെഴുതി
നീയെത്രെ ജന്മങ്ങളെയൊടുക്കി
വിരലിലെണ്ണിക്കൂട്ടാനാവുന്നില്ലല്ലേ
നിന്നെയമ്മ ഗർഭം ധരിയ്ക്കുമ്പോളവർക്ക്
കാമഭ്രാന്തായിരുന്നിരിക്കാം
അതാവാം നീയിങ്ങനെയായത്...
പിന്നെയവർ ആമി..
അവർ പറയും
ആണിന്റെ നീലിച്ച കാമത്തെപ്പറ്റി,
പിന്നെയവരുടെ തന്നെ
നഷ്ടപ്രണയത്തെപ്പറ്റിയും
നിനക്കറിയുന്നത് മുഖം മൂടിയിട്ട കാമം..
സ്ത്രീകളെയൊളികണ്ണിട്ട് നോക്കുന്ന
തീരാത്ത കാമം...
നീതിപുസ്തകത്തിലെഴുതിയിരിക്കുന്നു
മുഖം നോക്കാതെ നീതി പാലിയ്ക്കുക
നിനക്കറിയാം
നീതിയിവിടെ മുഖം നോക്കിയെന്ന്
അതല്ലേ നീയിന്നുമിങ്ങനെ
ഒരു മാറ്റവുമില്ലാതെ...
ഇനിയുമെഴുതിക്കൊണ്ടേയിരിക്കുക
പ്രണയകവിതയാം വലകൾ...
വീണേയ്ക്കാമിരകളാവലകളിൽ...
വലയിലറിയാതെയെത്തുന്നവരെ
പിച്ചിച്ചീന്തുക
പിന്നെയൊന്നുമറിയാത്ത പോൽ
നിനക്ക് നടന്നു നീങ്ങാം....

1 comment:

  1. പ്രണയകവിതകളെഴുതിയൊരു
    വലയും കെട്ടിയിരുന്നവനേ
    പ്രണയമഭിനയിയ്ക്കാൻ
    നിന്നോളം സാമർഥ്യമാർക്കുമുണ്ടാവില്ല....

    നീതിപുസ്തകത്തിലെഴുതിയിരിക്കുന്നു
    മുഖം നോക്കാതെ നീതി പാലിയ്ക്കുക
    നിനക്കറിയാം
    നീതിയിവിടെ മുഖം നോക്കിയെന്ന്

    How true Ajay

    ReplyDelete