Sunday, February 6, 2011

സഹിക്കേണ്ടതാരോ ക്ഷമിയ്ക്കേണ്ടതാരോ?????



മനസ്സാക്ഷിയ്ക്ക് വേണ്ടിയാരുമിപ്പോൾ
രജതഗിരിസൗധങ്ങൾ പണിയാറില്ല
പണിയുന്നതെല്ലാമിതാ കാണുക
കണ്ടുകൊള്ളുകയീ പ്രാഗത്ഭ്യമെന്നൊരു
അഹം ബോധഭാവം
ശിലാശൈലങ്ങളുടെയുള്ളിൽ
ഭദ്രാമയുറക്കുന്ന മൗനവചനങ്ങൾ..
അവന്റെയമ്മയൊരു ഗുരു
ഒരിയ്ക്കൽ പറഞ്ഞു
ബലാത്ക്കാരം ചെയ്യപ്പെട്ടയീ
സ്ത്രീകളെന്തിനാത്മഹത്യ ചെയ്യണം
അവർ ചേയ്യേണ്ടത്
ഡറ്റോൾജലത്തിലൊന്നു
കുളിച്ചു തോർത്തുക
പിന്നെ ധൈര്യമായി പൊരുതുക..
ആണൊരു പൊട്ടൻഷ്യൽ റേപ്പിസ്റ്റ്....
ഗുരുവചനങ്ങൾക്കൊരിയ്ക്കലും
പിഴവുണ്ടാവില്ല...
മാതൃക കാട്ടിയ
ഗർഭപാത്രത്തിൽ നിന്നുണർന്നുവന്നു
സ്ത്രീകളുടെ കിടപ്പുമുറിയിലേയ്ക്കൊളി
പാർക്കുന്ന ജന്മങ്ങൾ...
മാതൃകയാകേണ്ടവർ
മുന്നിലൂടെയവരുടെ തന്നെ
അനേകമുഖങ്ങളിലെ
നിഴൽക്കറുപ്പുമായി നീങ്ങുന്നു
ഇവരെയൊന്നും ചോദ്യം ചെയ്യാനാവില്ലല്ലോ!!!!
സഹിക്കണമെന്നല്ലേ നിങ്ങൾ പറയുന്നത്
പലതും...
നിങ്ങളോടിതൊക്കെയങ്ങോട്ട് ചെയ്താൽ
നിങ്ങൾ സഹിക്കുമോ???
ഒരു നിമിഷം പോലുമില്ലയെന്ന്
മനസ്സിൽ പറയേണ്ട
അതിന്റെ മൗനകാഹളമിവിടെവരെ കേൾക്കാം...

2 comments:

  1. മാതൃക കാട്ടേണ്ടവരാണിപ്പോൾ
    അനീതി കാട്ടുന്നത്. അതിനുശേഷമിവർ
    പണ്ടെങ്ങോ ഗാന്ധിപ്രസ്ഥാനക്കാരായിരുന്നവെന്നും,
    വർഷങ്ങളോളം ആഗോളപ്രസ്ഥാനങ്ങളിലുണ്ടായിരുനന്നുവെന്നും, അതിനാലിവരെയൊന്നും ചോദ്യം ചെയ്യാനാർക്കുമവകാശമില്ലൊന്നൊരു ന്യായവാദം, ന്യായവിധി. ഇവരെയൊക്കെ സഹിക്കേണ്ടവരാരോ???

    ReplyDelete
  2. മാതൃക കാട്ടുന്നവരുടേ
    ഗർഭപാത്രങ്ങൾ ചുമക്കുന്നു
    സ്ത്രീകളുടെ കിടപ്പുമുറിയിലേയ്ക്കൊളി
    പാർക്കുന്ന ജന്മങ്ങളെ...
    How true...

    Gayatri...

    ReplyDelete