Friday, December 2, 2011

ടാഗോർ കവിതകൾ - ഗീതാഞ്ജലി...


                     




                   I

പകൽ വേളയിൽ അവരെന്റെ
വീട്ടിൽ വന്നു പറഞ്ഞു
"ഞങ്ങൾക്കിവിടുത്തെ ഏറ്റവും
ചെറിയ മുറി മതിയാവും"
അവർ പറഞ്ഞു
"നിന്റെ ഈശ്വരാരാധനയിൽ
ഞങ്ങൾ സഹായിക്കാം"
എന്നാൽ ഇരവിന്റെയിരുളിൽ
അവരെന്റെ പവിത്രമായ
ആരാധനാലയത്തിനുള്ളിൽ 
കടന്നുകയറി കലാപം കൂട്ടി
പൂജാമുറിയിലെ ഈശ്വരനൈവേദ്യങ്ങൾ
അവിശുദ്ധമായ ദുരയോടെ
അവർ കവർന്നെടുക്കുന്നത് ഞാൻ കണ്ടു
  
                       II


എവിടെ മനസ്സ് നിർമ്മലവും,
ശിരസ്സ് ഉന്നതവുമാണോ
എവിടെ അറിവ് സ്വതന്ത്രമാണോ
എവിടെ ഇടുങ്ങിയ ഭിത്തികളിൽ
ലോകം കൊച്ചുകഷണങ്ങളായി
വിഭജിക്കപ്പെടാതിരിക്കുന്നുവോ
എവിടെ സത്യത്തിന്റെ 
അഗാധതലങ്ങളിൽ നിന്നും
വാക്കുകൾ ഉദ്ഗമിക്കുന്നുവോ
എവിടെ അക്ഷീണമായ പൂർണ്ണതയുടെ
നേർക്ക് അതിന്റെ കൈകൾ നീട്ടുന്നുവോ
എവിടെ യുക്തിയുടെ സ്വച്ഛന്ദപ്രവാഹം
നിർജീവാചാരങ്ങളുടെ മരുഭൂവിലൊഴുകി
വഴിമുട്ടാതിരിക്കുന്നുവോ
എവിടെ ചിരവികസിതമായ ചിന്തയിലേക്ക്
മനസ്സിനെ ദൈവം നയിക്കുന്നുവോ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
എന്റെ ദൈവമേ എന്റെ രാജ്യം ഉണരണമേ..

3 comments:

  1. വായിച്ചിട്ടുള്ളതാണ്‌. എങ്കിലും ഒരിക്കൽ കൂടി വായിച്ചു. നന്ദി.

    ReplyDelete
  2. Please remove the word verification. Thank you.

    ReplyDelete
  3. എവിടെ മനസ്സ് നിർഭയവും എന്നാണ്.നിർമ്മലമെന്നല്ല

    ReplyDelete