Monday, December 5, 2011

തർജ്ജിമകളിലെ തീയണയട്ടെ ഇതു ശൈത്യം



തർജ്ജിമകളിലെ തീയിപ്പോൾ
തലകീഴ്ക്കാമ്പാടായിരിക്കുന്നു..

തലകീഴ്ക്കാമ്പാട് സഞ്ചരിച്ച്
കൊടുങ്കാറ്റിനെയുലച്ച് കീഴ്പ്പെടുത്താമെന്ന 
നന്നല്ലാത്ത വിചാരവും കൊണ്ട് 
വന്നതുകൊണ്ടല്ലേ 
വലിയ രാജമന്ദിരങ്ങളൊക്കെ
നിലം പരിശായത്....
അതു നന്നാക്കിയെടുക്കാൻ
ഖജനാവിൽ നിന്നൊളിച്ചെടുക്കുമാൾക്കാരെപോലെ
തലതാഴ്ത്തിനിൽക്കേണ്ടിയും വന്നു.
അത്യാഗ്രഹം താഴ്ത്തി തലകീഴ്ക്കാമ്പാടല്ലാതെ
മനസ്സിൽ കുറച്ചുകൂടി വെടിപ്പുള്ള വിചാരങ്ങളുമായ്
വരാഞ്ഞതെന്തേ......



തലകീഴ്ക്കാമ്പാട് ചാടിതുള്ളി 
കൊടുങ്കാറ്റുലച്ചില്ലാതാക്കിയാലേ
സുഖമുണ്ടാവൂ എന്ന ദുഷ്ടവിചാരം കൊണ്ടല്ലേ
രാജ്യം വരെ ഇന്ന് തകർന്നുകിടക്കുന്നത്
എന്നിട്ടും നോക്കൂ എത്ര വലിപ്പമീ
തലകീഴ്ക്കാമ്പാടിന്റെ മഹത്വം ചൊരിയുന്ന
വിവർത്തനമഹാകാവ്യങ്ങൾക്ക്....
തലകീഴക്കാമ്പാട് കൊടുങ്കാറ്റുലച്ച്
ഖജനാവിലെ നാണയങ്ങൾ
കൊണ്ടാഢബരത്തിലാറാടി
സഞ്ചരിക്കുന്നത് 
മഹത്വമുള്ള കാര്യമല്ലെങ്കിലും
അത് ശരിയെന്നംഗീകരിക്കാനാവുന്നുമില്ലയല്ലേ...
തലകീഴ്ക്കാമ്പാട് തലങ്ങും വിലങ്ങും
പറന്നു നടന്ന് ഇനിയുമേതെങ്കിലും
രാജഗൃഹങ്ങളുടയ്ക്കാമോയെന്ന
ചിന്തയുമായ് നടക്കുന്നവരെ
തലകീഴ്ക്കാമ്പാടു ജീവിക്കുന്നവരെ..
വാദ്യമേളത്തോടെ സ്വീകരിക്കുന്നുമുണ്ടല്ലോ
ഇന്നത്തെ സമൂഹം....


http://www.sunday-guardian.com/news/kanimozhi-gets-grand-welcome-in-chennai


http://connect.in.com/supreme-court-of-india/article-kanimozhi-receives-warm-reception-from-dmk-supporters-in-chennai-1328133-428c9d262f52989a95b046759a748086d542fd02.html





No comments:

Post a Comment