Monday, February 28, 2011

കാളിയമർദ്ധനം...





















കടലിൻനിറമിന്ദ്രനീലം
കൃഷ്ണനിറവുമതുതന്നെ
കാളിയനെത്ര കറുത്ത ഫണങ്ങൾ
തുള്ളിതുള്ളിയായതിൽ
നിന്നിറ്റുന്നതിന്നും കറുപ്പ്
കാളിയഫണങ്ങളിലെന്നുമുണ്ടായിരുന്നു
ഗർവിന്റെ സൂര്യാഗ്നി
അതിലെല്ലാം കരിഞ്ഞിരുന്നു.....
അമൃതുവീണ കടമ്പൊഴികെ
അതിനരികിലായിരുന്നു ഭൂമി..
പിന്നെയാ ഫണങ്ങളിലൊരുനാൾ
ഇന്ദ്രനീലനിറമുള്ളൊരു ബാല്യം
നൃത്തമാടി..
ആ നൃത്തത്തിനൊടുവിലാഫണങ്ങളിൽ
നിന്നൊഴുകിനീങ്ങി ഗർവിൻവിഷം....
കൃഷ്ണതുളസിപൂക്കും ഭൂമിയിലെ
ഇന്ദ്രനീലനിറമാർന്ന കടലിനരികിൽ
ചക്രവാളത്തെതൊട്ടുണരുന്ന
നീലമേഘങ്ങളെ
നിങ്ങളുമെഴുതി നീട്ടുന്നുവോ
കാളിയമർദ്ധനം...
കടമ്പിനരികിലെ
ഭൂമിയിൽ നിന്നൊഴുകുന്നുവല്ലോ
അമൃത്...



Sunday, February 27, 2011

അതിശയമൊന്നുമില്ലെന്നാദ്യമേ പറയുന്നു

 
അതിശയമൊന്നുമില്ലെന്നാദ്യമേ പറയുന്നു
അതങ്ങനെയായില്ലയെങ്കിലേ
അതിശയപ്പെടേണ്ടതുള്ളുവെന്നിന്നറിയാം
അവർക്ക് സ്തുതിപാടിയില്ലെങ്കിലവർ
നമ്മെ കടൽക്കാക്കയെന്നു വിളിയ്ക്കും
പിന്നെ പലതും വിളിക്കും
പിന്നെയേതൊക്കെ പേരുവിളിച്ചാലവർക്ക്
തൃപ്തി വരുമെന്നവരൊരു
റൗണ്ട് ടേബിൾ കോൺഫറൻസ്
നടത്തിയങ്ങ് തീരുമാനിക്കും
അതവരുടെ മഹനീയ സംസ്ക്കാരം
അവരെ തിരികെയൊരു പേരുവിളിച്ചാലോ
ആർത്തലറുമവർ..
അതുമവരുടെ മഹനീയസംസ്ക്കാരം...
കൂടുതലെന്തിനുപറയണം
ഗോവിന്ദസ്വാമി രാഷ്‌ട്രീയക്കാരനെങ്കില്‍
കേസില്ലാതായേനെയെന്ന്
ഐ.ജി. സന്ധ്യ പറയുന്നു
എത്രയോ ശരി
ഒന്നു കൂടിയെഴുതിച്ചേർക്കാമതിനടിയിൽ
ഗോവിന്ദസ്വാമി
രാഷ്ടീയക്കാരനോ, പ്രബലനോ,
ഫിലിം സ്റ്റാറോ, എഴ്ത്തുകാരനോ
ആയിരുന്നെങ്കിൽ കേസില്ലാതായേനെ
ആയിരുന്നെങ്കിൽ....
അവരാ സൗമ്യയെയും കടൽക്കാക്കയെന്നോ
കരിംപൂച്ചയെന്നോ, ജോലിക്കാരിയെന്നോ
വിളിച്ചധിഷേപിച്ചേനെ
അതിനൊക്കെയെന്തിത്രയതിശയിക്കാൻ
അതവരുടെ മഹനീയ സംസ്ക്കാരം...

Thursday, February 24, 2011

IMPROPER DISPLAY OF WEALTH

Mail Today Newspaper

Food and consumer affairs minister, KV Thomas, said that close to 15% of all grains and vegetables in India are wasted through "extravagant and luxurious functions", according to the Mail Today newspaper.

The government wants to introduce legislation to "curb profligacy" to preserve stocks for the poor, the newspaper reported.

Weddings in India have become more extravagant in recent years as the newly rich look to show off their wealth. The most spectacular ceremonies – such as those of the hotelier Vikram Chatwal or the daughter of the steel magnate Lakshmi Mittal – have seen astonishing displays of opulence. Expensive gifts accompanying invitations, tonnes of imported flowers, top chefs flown in from New York or Tokyo and festivities spread across multiple cities have become almost commonplace.

India's booming upper middle classes have been inspired to create their own displays. No wedding is now complete without at least three different cuisines offered to guests: north or south Indian, "continental" or European and a third, selected from Mexican, Japanese and Chinese, or chinjabi, as the local version of the latter is known.

"It's true that people waste a lot because there's a huge variety of dishes and they take a bit of everything to try it. There's a limit to the amount anyone can eat though," said Neeti Bhargava, who runs Mystical Moments wedding organisers in Delhi. "You can't really control it. There are people who really don't know how to spend all the money they've got."

The ostentation goes well beyond food. One new trend is the use of helicopters instead of the traditional white horse or decorated coach for the bride and groom.

Subhash Goyal, who runs an air charter business, said: "It's mainly people like farmers around the outskirts of Delhi or other cities who have made millions simply because their land has suddenly got to be worth so much money.

"Some people want to propose on a flight. Some people want to go in a helicopter to pick up the bride instead of going on a horse."

Fees for the helicopters start at £2,000. There are currently no plans to restrict expenditure on aircraft.

The people hit hardest by the food inflation – the poor – are the core constituency of the current government, led by the centre-left Congress party. However, the ambitious food security bill aimed at eradicating hunger in India is proving difficult to draft. It would guarantee more than two-thirds of the population had enough to eat, its supporters claim. About half of India's children under five are malnourished.

Opposition politicians attacked the plan to restrict wedding expenditure as a throwback to the 1960s when India's economy was centrally planned on a Soviet socialist model. Other critics argued that tackling corruption and wastage in India's deeply inefficient subsidised food distribution system, the biggest in the world, would do more good.

However, Rayapati Sambasiva Rao, a Congress MP who has previously tried to introduce a private bill curbing extravagant weddings, said he welcomed the government's move. "Extravagance in weddings should be controlled," he told the Mail Today. " It's a vulgar display of wealth."

Wednesday, February 23, 2011

QUALITATIVE DIGNITY


How do we define fame? Is that a matter related to quality or is that a form of  excellence or is it merely a caption associated with publicity.. Society is such that they got a wrong perception about fame. It is as simple that we read poems of Tagore and ONV and then go and read a column of Shobha De. You can easily make out the difference of class and there you  understand what defines quality in the longer period of time. Dignity is not calmness. .

We can not say that Sabrina Lal is not a dignified lady because she fought against a powerful system in open voice.In fact according to me the kind of determination she showed needs to be appreciated. People generally got a wrong notion that fame and publicity are same. Saina Nehwal and Sania Mirza became famous because they proved their merit in their respective sport fields. There are people like Neera Radia who also became famous because of their association with Elite Tycoons/Politicians and Industrialists.  That fame is merely a name and if any one claims Nira Radia is dignified because she did agency work for a wealthy industrialist to fix Ministers of this country through a Padmashree Awarded News Channel Reader it is their own choice..

In real terms diignified people are those who stay not calm when their integrity and existence is questioned and not the ones who stay calm as in one pretention to fool the world around or when they get a few hours of fame. Dignified people are the ones who stand against all odds even when the whole world turned against them and fight for a cause. Dignity is not pretence or an ounce glass of fame. I know you agree with me that Sabrina Lal was not soft spoken or calm when she fought against Manu Sharma. When you slice and smash others life  you can not not expect them to be polite and if they were rude to you think first that it was because of your own rudeness or arrogance they behaved in that manner. And when you understand that you will not form a measure scale to record all qualities of life in different wave length to suit your requirement. And in situations people turn rude and think at that time what you have contributed for their rude behavior. Dignity is such a refined quality and dignified are those ones who venture not in any circumstances to stamp other human beings misusing influence or power.

എന്നേയ്ക്കഴിച്ചുമാറ്റുമീവാതിൽപ്പടിയിലെ കൂടാരം


വാതിൽപ്പടിയിലിരുന്ന്
തളർന്നപ്പോളവിടെയൊരു
കൂടാരം പണിതങ്ങ്
താമസമാരംഭിച്ചുവല്ലേ
മതിലുകളിലെഴുതിയതൊന്നും
വായിക്കാനറിയാഞ്ഞോ
അതോ പോകില്ലെന്ന്
തീർച്ചപ്പെടുത്തിയ
സൂര്യശപഥമോ???
പോകാതിവിടെയിങ്ങനെ
വഴിമുടക്കിയെത്രനാൾ...
കാലവും കുറെയേറെയായി
കുറെയേറെ ഋതുക്കളിലൂടെ
ഭൂമിയുമൊഴുകി
മതിലുകൾക്കരികിലെ
കൂടാരവും കൂടെയഴിച്ചെടുക്കുക
നാഴികമണികളിൽ
നിമിഷങ്ങൾ മാത്രം മതി
ശരത്ക്കാലവർണ്ണങ്ങൾ
ഭൂമിയ്ക്കിരിക്കട്ടെ
പിന്നെയാ ഗുഹാമൗനത്തിന്റെ
പൊരുളൊന്നുമറിയണമെന്നില്ല
അറിയേണ്ടതൊന്നുമാത്രം
എന്നേയ്ക്കഴിച്ചുമാറ്റുമീവാതിൽപ്പടിയിലെ
കൂടാരം...
നടന്നുനീങ്ങാൻ
നിഴൽപ്പാടില്ലാതെയൊരിത്തിരി
വഴിവേണമല്ലോ...

യുക്തി ചിന്തകൾ



യുക്തി

ഒളിക്യാമറയിലൂടെയൊളിപാർത്തവനെ
വാക്കാലൊന്ന് പ്രഹരിച്ചപ്പോൾ
അവനാളെക്കൂട്ടിയരുളി
അഹംങ്കാരി, ഒരുമ്പെട്ടവൾ....

അതിലുമിതിലും കൈയിട്ടുവാരി
പണം കൊണ്ടുവന്നവളെ
അവനാളെക്കൂട്ടിവാഴ്ത്തി
സ്നേഹമേ, ചോന്ന പൂവേ ...
എന്തൊരു വിവേകം
എന്തൊരു യുക്തി


ജനാധിപത്യം

ഇന്ത്യ ഭരിക്കുന്നത്
ജനങ്ങൾ തിരഞ്ഞെടുക്കും സർക്കാരെന്ന്
കരുതിയാദ്യം
പിന്നെയറിഞ്ഞത്
രാഷ്ട്രീയക്കാരിന്ത്യഭരിക്കുന്നുവെന്ന്
പിന്നീടറിഞ്ഞു ഇൻഡസ്ട്രിയിലിസ്റ്റാണവിടെയെന്ന്
ഇപ്പോഴറിയുന്ന സത്യം
ഇവരെയൊക്കെ ഹരിശ്രീയെഴുതിച്ചിവിടെ
ഭരണം നടത്തുന്നതിപ്പോൾ
മാധ്യമങ്ങളാണന്നെത്രെ
പരാതി പറയുകയല്ല...
അതല്ലേ സത്യം....

അടിക്കുറിപ്പ്

മലയാളവ്യാകരണനിഘണ്ടുപറയുന്നു
വിരോധം തോന്നിടും യുക്തി
വിരോധാഭാസമായിടും

Monday, February 21, 2011

ഉണർന്നെഴുനേൽക്കുമ്പോഴേയ്ക്കും ഋതുക്കൾ മാറിയിരിക്കും


സംശയിക്കേണ്ട
എഴുതിതീർക്കാനാവാത്ത
കഥാപുസ്തകമായി ജീവിതം
അതങ്ങെനെയൊന്നടച്ചുപൂട്ടും
പൂട്ടിയിട്ട താഴിലുടക്കിവലിക്കുന്നു
മുൾക്കമ്പികൾ..
എന്നിട്ടുമെന്തേ നക്ഷത്രമിഴിയിലെ
പ്രകാശമങ്ങനെതന്നെ ജ്വലിക്കുന്നു
വീണുടഞ്ഞൊതൊരു മൺവിളക്ക്
പ്രകാശത്തിനുടയാനാവുമോ
ഇല്ലെന്നുപറയുന്നു
വെളിച്ചം സൂക്ഷിക്കുന്ന വിളക്കുകൾ
കെട്ടിപ്പൂട്ടിയെത്ര നാളൊളിക്കുമൊരു
പകലിനെ..
ഭൂചക്രങ്ങളിൽ തിരിയും
ഋതുക്കളെയെത്രനാൾ
മുൾവേലികെട്ടി തടയും 
മദ്ധ്യാഹ്നവെയിലിൽ കത്തിയാളും നിഴലുകൾ
സായാഹ്നത്തിനസ്തമയത്തിൽ മായും....
സംശയിക്കേണ്ട
ഉണർന്നെണീക്കുമ്പോഴേയ്ക്കും
ഋതുക്കൾ മാറിയിരിക്കും
നാഴികമണിയിലെ നിമിഷങ്ങളും,
കാലവും മാറിയിരിക്കും
പിന്നെയിന്നലൊയൊരു മഴപെയ്തു
അതുമപ്രതീക്ഷിതം..
ശംഖിൽ നിന്നുമൊഴുകുമീ
കടലെന്തേയിങ്ങനെ
അതിനൊരു മാറ്റവുമില്ലല്ലോ..
എങ്കിലുമറിയാം
ഉണർന്നെഴുനേൽക്കുമ്പോഴേയ്ക്കും
ഋതുക്കൾ മാറിയിരിക്കും..
പലതും മാറിയിരിക്കും...