Monday, December 12, 2011

ഗായത്രിയുടെ കത്ത്.......


പ്രിയപ്പെട്ട അജയ്
നീയെന്തിനൊരു വിളക്കേന്തിയ
പ്രകാശത്തിൻ ചിത്രം 
അതീവ വിഷമുള്ള നാഗരാജാവിനയച്ചു?
അവർക്ക് പ്രിയം അവരുള്ളിലൊളിച്ചു
സൂക്ഷിക്കും അതീവമാരകവിഷം...
ആവരണങ്ങളിലൊതുക്കിയെത്ര
സൂക്ഷിച്ചാലുമതു പുറത്തേയ്ക്കൊഴുകും
നോക്കൂ ആ ക്ലൂ 
അതങ്ങനെയേ വരു..
എത്രയൊതുക്കിയാലും ഉള്ളിലുള്ളതേ
പുറത്തുവരൂ..
എത്രയൊതുക്കിയാപുഴയും കയങ്ങളെ
അതുപോലെതന്നെയിതും
അവരുടെ ഒന്നാം സ്ഥാനങ്ങളിലിതേ
പോലുള്ളവയെ കാണാനാവൂ..
അതവരുടെ സ്ഥിരം സ്വാർഥത
ഉള്ളിലുള്ള കൊടും പാപങ്ങൾ 
ഭൂമിയുടെ ശിരസ്സിലേയ്ക്ക്
തട്ടിതൂവുക
അതവരുടെ പഴകിതുന്നിയ ശൈലി
അതിനുശേഷം വരും മഹാപ്രഭാക്ഷകർ...
അരുളപ്പാടുകൾ...
എത്ര കണ്ടിരിക്കുന്നു...
നോക്കൂ അവർ ചെയ്ത പാപങ്ങളുടെ
കൂടകൾ ശിരസ്സിലേറ്റി തട്ടിതൂവിയെത്ര
വികലമായിരിക്കുന്നു
ഈ രാജ്യത്തിൻ പതാകയും..
ഇന്ദ്രപ്രസ്ഥത്തിൽ കാണുന്നില്ലേ
നനഞ്ഞവിറകുകൊള്ളികൾ
തീയിലിടും 
അതീവ സ്വാർഥതയുടെ
പുകച്ചുരുളുകളെ...
അതിനാൽ വിളക്കുകൾ 
നമുക്കീ സായന്തനത്തിൽ 
തെളിയിക്കാം
നക്ഷത്രങ്ങളെപോൽ മിന്നും
സർഗങ്ങളിൽ നമുക്കെഴുതാം
കവിത..
കാളിയന്റെയനേകഫണങ്ങളിൽ
എത്രയേറെയിനം വിഷക്കൂട്ടുകളുണ്ടാവും
എന്നു സംശയിക്കേണ്ടതുമില്ല...
നോക്കൂ അവർ ഒന്നാം താളിൽ
സൂക്ഷിക്കുന്നതുമതു തന്നെ..
വിളക്കുകൾ നമുക്കു സൂക്ഷിക്കാം
നമ്മുടെ മിഴികളിൽ...


ഗായത്രി....

Thursday, December 8, 2011

RAJARAVI VARMA PAINTINGS



Lady Playing Swarbat


The swarabat(a.k.a. swaragat, sarbutle) is a very rare instrument of southern India. It is essentially a bass rabab. As such, it is in the same family of instruments as the seni rabab, kabuli rabab, dotora, and the sarod. It has a body made of wood up on which a skin is stretched. On top of this skin, a bridge is placed upon which a number of strings pass. These strings are usually of silk.


A number of great personages are known to have played the swarabat. These include include Parmeswara Bhagavathar, the Raja Swati Thirunal, Baluswami Dikshitar (the brother of the great Muthuswami Dikshitar), Veene Seshana, and Krishna Iyengar. The swarabat(a.k.a. swaragat, sarbutle) is a very rare instrument of southern India. It is essentially a bass rabab. As such, it is in the same family of instruments as the seni rabab, kabuli rabab, dotora, and the sarod. It has a body made of wood up on which a skin is stretched. On top of this skin, a bridge is placed upon which a number of strings pass. These strings are usually of silk.


A number of great personages are known to have played the swarabat. These include include Parmeswara Bhagavathar, the Raja Swati Thirunal, Baluswami Dikshitar (the brother of the great Muthuswami Dikshitar), Veene Seshana, and Krishna Iyengar. Today this instrument is nearly extinct.

Wednesday, December 7, 2011

കടൽശംഖിലെ കവിത


ഭയപ്പെടുത്തുമ്പോൾ
ഭീതിയോടെ ഓടിപ്പോയാവരെയേ
അവൻ കണ്ടിരുന്നുള്ളൂ...


സൂര്യനുദിക്കുന്നതും, അസ്തമിക്കുന്നതും 
എന്നും കാണുന്ന
ആകാശത്തിനങ്ങനെയൊരു 
ഭീതിയില്ലാതായതിലവനതിശയിക്കാനുമിടയില്ല...


എങ്കിലും സമുദ്രതീരത്തിരുന്ന്
കടൽശംഖിൽ കവിതതേടി നടന്ന
ഒരു ചെറിയ ഭൂമി അവനെ ഭയപ്പെട്ടോടിയില്ല
എന്നത് അവനെ കോപാകുലനാക്കുകയും 
ചെയ്യുന്നു..


ഇടയ്ക്കിടെ വർണ്ണം മാറും ഋതുക്കളെപ്പോൽ
മാറും മനുഷ്യകുലത്തിനരികിൽ
എന്നും തിളങ്ങും നക്ഷത്രവിളക്കുമായ്
സന്ധ്യയുണരുന്നതും 
അവനെ പ്രകോപിതനാക്കുന്നു..


ലോകം കാൽചുവട്ടിലെ ഒരുപിടി
മണ്ണെന്ന് കരുതിയനാളിലാവും
ഭൂമിയൊരു മൺ തരിയെന്നും
അവൻ കരുതിയിരിക്കുക....


മഷിപ്പാത്രങ്ങൾ തലോടുമ്പോൾ
കുറെ കടം വാങ്ങാൻ കിട്ടുന്നവർ
പകർത്തെഴുത്ത് നടത്തുമ്പോൾ
അവന്റെയുള്ളിലിപ്പോഴും ഒരു ധൈര്യം
മഴക്കാലത്തെയൊരു മൺകുടത്തിലൊതുക്കാൻ..
ശരത്ക്കാലത്തിനൊരു ചരമഗീതമെഴുതാൻ...





Monday, December 5, 2011

GAYATRI REPLIES BECAUSE WOMANHOOD IS NOT FOR SALE



മാന്യമായി വസ്ത്രം ധരിക്കുന്ന ഒരു സ്ത്രീയേയും സമൂഹം മോശം കണ്ണിലൂടെ നോക്കില്ല. വില്‍പ്പന ചരക്കായി കണക്കാകുകയും ഇല്ല??????????????????

I have read your reply on my comment.
My anger was against your above statement.
To be honest your statement is not true....
We have heard about hackers who snatch pictures of dignified ladies and posting them on wrong networks

I just wanted to say that those who speak on stage on women empowerment are the ones who come out and humiliate the very essence of womanhood. 

It is not the cloth, but the attitude of our society should change first. Aiswarya Rai to Our own Malyalee Actresses drape on western revealing outfits. It is like my daughter can wear any outfit but if my neighbor’s daughter wears 'oh! i can't stand' that attitude of our society should be changed first.

Do you think all those who go to a restaurant is badly dressed for a pervert to sting in a rest room.. To be honest, when you write with a neutral attitude you find not the cloth but the arrogance, attitude problem all that standing in front of you as your blocks.. 

What India faces is the same problem that a section of our society got special privilege to do anything and people like all of us take a whip and beat the one who comes across against our views. It is true that we all have turned as dog tails and it is difficult to change because we all got this giant attitude against our own built up beliefs.

My view was only those distorted minds who sell others integrity and  justify their views on cloths and other secondary factors. What about the men who take random cell pictures of well dressed women and morph them on their net for mere fun..

I felt that the language which you used to defend your beliefs was a bit offensive and that is the reason i compared it with Govindachami. (Remember what IG Sandhya had said once. If a Politician, Minister or a VIP was in Govindachami's place he would have escaped through the loopholes of our   very own Indian Penal Code by misusing our already corrupt system)

You have every right to write but when we hear news about the people who install sting lens on even the rest rooms of hotels, trial rooms of malls, what we strongly feel is that the attitude of our society should be changed. 

"മാന്യമായി വസ്ത്രം ധരിക്കുന്ന ഒരു സ്ത്രീയേയും സമൂഹം മോശം കണ്ണിലൂടെ നോക്കില്ല. വില്പ്പന ചരക്കായി കണക്കാകുകയും ഇല്ല."

This statement of yours has no relevance when we compare  the kind of harassment women all around the world face irrespective of the dress they wear.


Blog:
"മാന്യമായി വസ്ത്രം ധരിക്കുന്ന ഒരു സ്ത്രീയേയും സമൂഹം മോശം കണ്ണിലൂടെ നോക്കില്ല. വില്പ്പന ചരക്കായി കണക്കാകുകയും ഇല്ല.
http://absarmohamed.blogspot.com/2011/12/blog-post_05.html


How good a Human Are you??...


How good a Human Are you??

Good Humans rely not on outdated technique to humiliate others.
Check out which category you belong..

Outdated lower grade techniques people generally use to humiliate others

1. To hide your bad qualities you manipulate the small mistakes of others

2.  You buy branded products with swindled funds and humiliate those who bargain in the market

3. To hide your blues you humiliate a beautiful green...

4. To hide your blunders you sting and chase those who question you

5. To hide your mistakes you sting and project the small errors of others

6. You socialize openly with all in society and when others do you call them flirts..

7.You always think this world belongs to you and those against you should not have any right to live in this world

8.You hire people to praise your wrongs and hire people to criticize and humiliate your opponents..

9.You praise those who have assisted you to do wrongs and silently conspire to finish off those who said it is wrong..

Are you a person who takes in hand the lowest technique to humiliate your opponents?. If you follow all the above then you are one and your score is below zero..

You should first understand your imperfections before stinging, criticizing or chasing others. But if you do all the wrongs thinking you got the rights to do because of might you may win but in ½ rates…below average levels, below ordinary scales.

It is up to each one of us to think which level we want to win..

Swindlers also get bails and bouquets in our country but to get bouquets with real merit got more value than the one purchased with money…

(FROM TALK ON WISDOM)

സ്നേഹം പ്രഭാതമഞ്ഞുപോലെ പരിശുദ്ധമായ നാളിൽ......


സ്നേഹം പ്രഭാതമഞ്ഞുപോലെ
പരിശുദ്ധമായ നാളിൽ
പ്രണയം മൽസരത്തിലായിരുന്നില്ല
ഒരു ഭീതിയതിനുണ്ടായിരുന്നുവെങ്കിലും..
ഇന്നങ്ങനെയല്ല
സ്നേഹത്തിന്റെ വിശുദ്ധി
അഭിനയത്തിലൊഴുകി
മാഞ്ഞിരിക്കുന്നു..
പ്രണയമൊളിപ്പിച്ചൊഴുകിയ
പുഴ മറന്നെന്നഭിനയിക്കുന്നു 
പലതും...
അഭിനയിക്കാതെയിപ്പോൾ
പുഴയ്ക്കൊഴുകാനുമാവുന്നില്ല


ഏതുപ്രണയം?
എന്തു പ്രണയം?
ഹൃദ്സ്പന്ദനത്തിനവസാനം
വരെചീന്തിയെടുക്കും മൽസരം പ്രണയമാകുന്നതെങ്ങെനെ?
സ്നേഹമാകുന്നതെങ്ങെനെ?
ഭൂമിയെന്നോട്
ചോദിച്ചുകൊണ്ടേയിരിക്കുന്നു..
ഒരുത്തരം പറയാനാവുന്നുമില്ല
കടലാകെ ക്ഷോഭിക്കുകയും 
ചെയ്യുന്നു......


അരികിൽ പുതിയ പ്രണയം 
ലോകം വിലയ്ക്ക് വാങ്ങി
സൽക്കാരങ്ങളിൽ താലോലിച്ച്
വിപ്ലവകഥകളെ വരെ
വിലയ്ക്കെടുക്കുന്നു......
പ്രണയമോ? 
അതിപ്പോൾ
എഴുതി തൂത്തുവിട്ട 
മഷിപ്പാടുകൾക്കിടയിലെ
ഒരു മൽസരപ്പരീക്ഷയായിരിക്കുന്നു...
നോക്കൂ എത്ര ഭംഗിയിലാണു
പ്രണയാഭിനയം..
കുറെ വർണ്ണങ്ങളും ചേർത്തേയ്ക്കാം
മോടികൂടിയിരിക്കട്ടെ..
പ്രണയകാവ്യങ്ങൾക്കും....


പ്രണയവും സ്നേഹവും
മൽസരപ്പരീക്ഷകളോ?
ആവോ
ആർക്കറിയാം....





തർജ്ജിമകളിലെ തീയണയട്ടെ ഇതു ശൈത്യം



തർജ്ജിമകളിലെ തീയിപ്പോൾ
തലകീഴ്ക്കാമ്പാടായിരിക്കുന്നു..

തലകീഴ്ക്കാമ്പാട് സഞ്ചരിച്ച്
കൊടുങ്കാറ്റിനെയുലച്ച് കീഴ്പ്പെടുത്താമെന്ന 
നന്നല്ലാത്ത വിചാരവും കൊണ്ട് 
വന്നതുകൊണ്ടല്ലേ 
വലിയ രാജമന്ദിരങ്ങളൊക്കെ
നിലം പരിശായത്....
അതു നന്നാക്കിയെടുക്കാൻ
ഖജനാവിൽ നിന്നൊളിച്ചെടുക്കുമാൾക്കാരെപോലെ
തലതാഴ്ത്തിനിൽക്കേണ്ടിയും വന്നു.
അത്യാഗ്രഹം താഴ്ത്തി തലകീഴ്ക്കാമ്പാടല്ലാതെ
മനസ്സിൽ കുറച്ചുകൂടി വെടിപ്പുള്ള വിചാരങ്ങളുമായ്
വരാഞ്ഞതെന്തേ......



തലകീഴ്ക്കാമ്പാട് ചാടിതുള്ളി 
കൊടുങ്കാറ്റുലച്ചില്ലാതാക്കിയാലേ
സുഖമുണ്ടാവൂ എന്ന ദുഷ്ടവിചാരം കൊണ്ടല്ലേ
രാജ്യം വരെ ഇന്ന് തകർന്നുകിടക്കുന്നത്
എന്നിട്ടും നോക്കൂ എത്ര വലിപ്പമീ
തലകീഴ്ക്കാമ്പാടിന്റെ മഹത്വം ചൊരിയുന്ന
വിവർത്തനമഹാകാവ്യങ്ങൾക്ക്....
തലകീഴക്കാമ്പാട് കൊടുങ്കാറ്റുലച്ച്
ഖജനാവിലെ നാണയങ്ങൾ
കൊണ്ടാഢബരത്തിലാറാടി
സഞ്ചരിക്കുന്നത് 
മഹത്വമുള്ള കാര്യമല്ലെങ്കിലും
അത് ശരിയെന്നംഗീകരിക്കാനാവുന്നുമില്ലയല്ലേ...
തലകീഴ്ക്കാമ്പാട് തലങ്ങും വിലങ്ങും
പറന്നു നടന്ന് ഇനിയുമേതെങ്കിലും
രാജഗൃഹങ്ങളുടയ്ക്കാമോയെന്ന
ചിന്തയുമായ് നടക്കുന്നവരെ
തലകീഴ്ക്കാമ്പാടു ജീവിക്കുന്നവരെ..
വാദ്യമേളത്തോടെ സ്വീകരിക്കുന്നുമുണ്ടല്ലോ
ഇന്നത്തെ സമൂഹം....


http://www.sunday-guardian.com/news/kanimozhi-gets-grand-welcome-in-chennai


http://connect.in.com/supreme-court-of-india/article-kanimozhi-receives-warm-reception-from-dmk-supporters-in-chennai-1328133-428c9d262f52989a95b046759a748086d542fd02.html





Sunday, December 4, 2011

ഇറ്റുവീണൊരുമഞ്ഞുതുള്ളി പോലെയായിരുന്നില്ല ആ കഥയുടെ പരിസമാപ്തി


ഇറ്റുവീണൊരുമഞ്ഞുതുള്ളി
പോലെയായിരുന്നില്ല
ആ കഥയുടെ പരിസമാപ്തി...
ഇടവേളയുടെ മുൾപ്പടർപ്പിൽ
പണയമിട്ടുപോയ മനസ്സാക്ഷിയ്ക്കരികിൽ
ശൂന്യതമാറ്റാൻ പുഴയും കണ്ടെത്തി
പുതുവഴികൾ...
മഹാകാലഗതിയിലും
മനസ്സിന്റെ വിധിന്യായക്കോടതിയിലും
തുലാസുകൾ തൂക്കിയിട്ടു
അന്യായത്തിനൊരിതൾ....
പിന്നെയോ എഴുതിവരിതെറ്റിയ
തർജിമകൾ പോലൊരു ദ്വേഷം....
പിന്നെയോ മാഞ്ഞുപോയൊരു നവംബർ
പോലൊരു പ്രണയം.....
കല്ലിടുക്കിൽ തൂവിയ മഷിപ്പാത്രം പോലെ
യാങ്ങ്സി നദിപോലെ
വന്മതിലിലെ ലിപിപോലെ
നീണ്ടുനീണ്ടുപോയ കഥകൾ....



ഇറ്റുവീണൊരുമഞ്ഞുതുള്ളി
പോലെയായിരുന്നില്ല
ആ കഥയുടെ പരിസമാപ്തി...
ഇടയിൽ
അനേകവൽസരങ്ങളുടെ ആത്മകഥ...
ഋതുക്കളുടെ നറും വർണങ്ങൾ...
കാവ്യങ്ങളൊഴുക്കിയ ആത്മാർഥത..
അതറിയാതെ പോയതിനേറ്റിയ
വിധിപർവച്ചുമടിൻ ഭാരം
താങ്ങാനാവാതെ നിന്ന മഴക്കാലം...
പെയ്തൊഴിയാൻ വെമ്പിയ
ഇടവപ്പാതിമഴ....
പിന്നെയായിരുന്നു ദിഗന്തമുറിവ്
പെയ്തിറങ്ങിയത് തീമഴ..
ഒരുവരിതെറ്റിയായിരം തെറ്റിയ
മഹാകാവ്യങ്ങൾ...
ഒന്നുമറിയാത്തപോൽ
രംഗമൊഴിയാനാവതെ പുകഞ്ഞ ഭൂമി
പുകയും നെരിപ്പോടിലേയ്ക്ക്
തട്ടിതൂവിയ തീയെരിക്കും കുന്തിരിക്കം..
നനഞ്ഞ ചന്ദനമുട്ടികൾ..
സുഗന്ധലേപനങ്ങൾ...
അതിനിടയിലേറ്റിയ ഇരുമ്പുരുക്കും 
ഉലയിലെ തീയും ..


ഇറ്റുവീണൊരു
മഞ്ഞുതുള്ളിപോലെയായിരുന്നില്ല
ആ കഥയുടെ പരിസമാപ്തി..
തകർന്നഗോപുരങ്ങളിലൂടെ,
തിരയേറിയ കടൽതീരത്തിലൂടെ,
ഉലഞ്ഞാടിയ മേഘങ്ങളിലൂടെ,
വിരലിലെരിഞ്ഞ വാക്കുകളിലൂടെ,
പലകുറി വർണം മാറിയ ഋതുക്കളിലൂടെ,
ഋതുക്കൾക്കൊപ്പം നിറം മാറിയ
മഷിതുള്ളികളിലൂടെ,
പ്രണയത്തിനു വിലയിട്ട പ്രദർശനപ്പുരകളിലൂടെ,
നിഴൽപ്പാടങ്ങളിലൂടെ,
ശരത്ക്കാലത്തിൻ തീപ്പൊട്ടുകളിലൂടെ,
ഇലപൊഴിയും വൃക്ഷശിഖരങ്ങളിലുറയും
അക്ഷരങ്ങളിലൂടെ,
വർത്തമാനകാലത്തിനെഴുത്തുപുരയിൽ
കൃത്രിമക്കൂട്ടാലുണ്ടാക്കും പ്രണയവിപ്ലവകഥയിലൂടെ,
മൊഴിയിൽ നിറയും
ആദിവിദ്യയുടെയുലഞ്ഞ സ്വരങ്ങളിലൂടെ
കഥതുടരുമ്പോൾ 
മനസ്സിലാവുന്നു
ആ കഥയുടെ പരിസമാപ്തി
ഇറ്റുവീണൊരു മഞ്ഞുതുള്ളിയിലൊതുങ്ങി
മാഞ്ഞുപോയില്ലയെന്ന്...
അതിനാലാവും 
ഒന്നുമറിയാത്ത പോൽ
ഒന്നും സംഭവിക്കാത്തതുപോലെ
നടന്നുനീങ്ങാനെല്ലാവരും 
പരിശ്രമിക്കുന്നതും...
പരാജയപ്പെടുന്നതും....

ഇന്നലെയുടെ അനുബന്ധം


ഇന്നലെയുടെ
അനുബന്ധമെഴുതിയെഴുതി
നീ വിഷമിച്ചിരിക്കുന്നു എന്നറിയാം...
മഴക്കാലത്തിനുള്ളിലൂടെയും
കുറെയേറെ നീർതുള്ളികളൊഴുകി
മാഞ്ഞിരിക്കുന്നു..
എങ്കിലും ഇവിടെയുമൊരു
 നിഴലനക്കം....
ഓർമ്മചെപ്പിൽ നിന്നും
അനുകൂലമായതുമാത്രം
തിരഞ്ഞെടുക്കാൻ നീ
ശ്രമിക്കുന്നു..
പുതിയ പകിട്ടിൽ മനസ്സിലെയും 
ഹൃദയത്തിലെയും
പ്രകാശം നഷ്ടമായ നീ
ഒന്നുമറിയാതെയിരുന്ന
ഭൂമിയിലേയ്ക്കെത്ര
ഉരഗങ്ങളെ വില്വപത്രങ്ങളുമായി 
അയച്ചു....
ദ്രാവിഢനഗരത്തിൽ
പഴയകാലനേതാക്കളുടെ 
ചരിത്രത്തിലും നീയിട്ടു 
അല്പം കറുപ്പ്..
പ്രതികർമ്മത്തിനായല്ല
ദൈവങ്ങളെ വിളിച്ചത്
ഇത്രയേറെദിനങ്ങളിൽ 
ചങ്ങലപ്പൂട്ടിട്ടു മനസ്സുലച്ചവരാരെങ്കിലും
അവരിൽ നിന്നു ഭദ്രമായ്
ഭൂമിയെ രക്ഷിക്കുക എന്നേ
പറഞ്ഞിരുന്നുള്ളൂ.....
ഇനിയും ദു:ഖമേറ്റാനെത്തും നേരം
അതു തടയാനും ഒരു നിവേദനം
സമർപ്പിച്ചിരുന്നു ദൈവങ്ങൾക്ക്
സൂത്രധാരൻ നീയെന്നറിഞ്ഞ്
സത്യത്തിൽ അതിശയിച്ചത്
ദൈവങ്ങളായിരിക്കില്ല
ഞങ്ങളുടെ ഭൂമിയായിരിക്കും....
സഹായിച്ച മുഖത്തിനും
ഉപദ്രവങ്ങളേകിയ മുഖത്തിനും
ദൈവദർപ്പണങ്ങളിൽ
നിന്റെ മുഖം കാണേണ്ടിവന്ന
ഭൂമിയോട്
ഇനിയേതു പ്രതികർമ്മകഥയാണിന്നു
നീ  പറയാനൊരുങ്ങുന്നത്?
നിന്റെ പ്രതികാരം കണ്ട് കണ്ട്
ദൈവങ്ങൾക്ക് പോലുമിന്ന് 
മടുപ്പുമായിരിക്കും..
അതിനാലാവും ഒരുവശം
ചെരിയും തുലാസുകൾക്കരികിലും
കോരിയൊഴുക്കും നിറങ്ങൾക്കരിലും
ദൈവം വിളിപ്പാടിനരികിൽനിന്നും 
വിരൽതുമ്പിൽ ആഗ്രഹിക്കുമ്പോഴെല്ലാം
വരമൊഴുക്കുന്നത്..
ചകോരങ്ങളെക്കാൾ
ഭംഗിയായി മനുഷ്യകുലം
ശബ്ദമുയർത്തുമ്പോൾ
ശരി തന്നെ
ഒരു വാനമ്പാടിയുടെ
സംഗീതം കേൾക്കാനുമാവില്ല....

Friday, December 2, 2011

ടാഗോർ കവിതകൾ - ഗീതാഞ്ജലി...


                     




                   I

പകൽ വേളയിൽ അവരെന്റെ
വീട്ടിൽ വന്നു പറഞ്ഞു
"ഞങ്ങൾക്കിവിടുത്തെ ഏറ്റവും
ചെറിയ മുറി മതിയാവും"
അവർ പറഞ്ഞു
"നിന്റെ ഈശ്വരാരാധനയിൽ
ഞങ്ങൾ സഹായിക്കാം"
എന്നാൽ ഇരവിന്റെയിരുളിൽ
അവരെന്റെ പവിത്രമായ
ആരാധനാലയത്തിനുള്ളിൽ 
കടന്നുകയറി കലാപം കൂട്ടി
പൂജാമുറിയിലെ ഈശ്വരനൈവേദ്യങ്ങൾ
അവിശുദ്ധമായ ദുരയോടെ
അവർ കവർന്നെടുക്കുന്നത് ഞാൻ കണ്ടു
  
                       II


എവിടെ മനസ്സ് നിർമ്മലവും,
ശിരസ്സ് ഉന്നതവുമാണോ
എവിടെ അറിവ് സ്വതന്ത്രമാണോ
എവിടെ ഇടുങ്ങിയ ഭിത്തികളിൽ
ലോകം കൊച്ചുകഷണങ്ങളായി
വിഭജിക്കപ്പെടാതിരിക്കുന്നുവോ
എവിടെ സത്യത്തിന്റെ 
അഗാധതലങ്ങളിൽ നിന്നും
വാക്കുകൾ ഉദ്ഗമിക്കുന്നുവോ
എവിടെ അക്ഷീണമായ പൂർണ്ണതയുടെ
നേർക്ക് അതിന്റെ കൈകൾ നീട്ടുന്നുവോ
എവിടെ യുക്തിയുടെ സ്വച്ഛന്ദപ്രവാഹം
നിർജീവാചാരങ്ങളുടെ മരുഭൂവിലൊഴുകി
വഴിമുട്ടാതിരിക്കുന്നുവോ
എവിടെ ചിരവികസിതമായ ചിന്തയിലേക്ക്
മനസ്സിനെ ദൈവം നയിക്കുന്നുവോ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
എന്റെ ദൈവമേ എന്റെ രാജ്യം ഉണരണമേ..

Wednesday, November 30, 2011

GAYATRI'S REPLY...


         Kannooran,

We have read your comment and one thing you must know that when you write a low quality matter you are bound to get a low quality comment. You have tried to degrade one of our sisters like the way you brothers watched soumya falling from the train. If we do not speak for our sister we expect not a world to come and speak for her. we would not have replied you in that manner if you would have written a good poem like:


മഴ പെയ്യുന്നു മേഘമിഴിയിൽനിന്നും വീണ്ടും
മഴപെയ്യുന്നു സാഗരങ്ങളിഭൂകാവ്യത്തി
മഴപെയ്യുന്നു മന്ത്രസ്മൃതിയിഹൃദയത്തി
മഴപെയ്യുന്നു തുലാരാശിയിതുമ്പതുമ്പി
മഴപെയ്യുന്നു മനസ്സതിലെ മഴക്കാട്ടി
മഴപെയ്യുന്നു മുളംകാടിന്റെ സംഗീതത്തി...

After writing a low quality matt
er how can you expect a good reply Kannoran??..

Try to improve your language. Read more Tagore...

Hope we will not encounter on this matter further.

Gayatri.. (On behalf of Meera and Gouri)

(Thulasi is our divine thulasi plant. Thulasi Mala is my friend from Egmore. She was one of my best friends and i named my blog after her Hope this explanation is sufficient for those who made fun on that beautiful name - Thulasi Mala)

Gayatri..


November 30,2011

(Kannooran's Comment)
   
thulaasi mala, Gayatri, Gouri, Meera, shakeela, mariya, susheela, kalyaani, kalavaani, parvathi, shoorpanaga, kalliyangatt neeli and moodhevi LKG trio, (Objection)

If you were mature enough you would have shown some intellectual honesty (did not understand) before accusing me of deleting your poor quality comment (How can you expect a gold medal for your poor quality creation). You people deleted your comment (Objection, we wanted to do a correction), I say. That’s why it’s shown “ This post has been removed by the author. (Yes we deleted the same to repost it with a few spell correction)  If I were the person to delete the same it would be “this post has been removed by the moderator”(Ok! understood)  I think all the sirs have got the point.

You said “We know we can expect only this kind of stories from your 'same frequency charts” substantiate the allegation big brothers if you have the moral integrity(What is that brother ?); it is sheer cowardice (??????) to resort to an unknown blog.
If you were brave enough to take on Kannooran you could have come on your own ID (who said it is not my ID, it is my ID registered with google). By now you would have known who is Kannooran, the LKG boy. (True)
ha ha haaaaa..!!! (??????)


November 17,2011




             


Tuesday, November 29, 2011

ഒരു ടാഗോർ മിസ്റ്റിക് കവിത







അപകടങ്ങളിൽ നിന്നുള്ള
സുരക്ഷയ്ക്കായി 
 ദൈവമേ! 
ഞാൻപ്രാർഥിക്കാതിരിക്കട്ടെ
അവയെ നേരിടാനുള്ള ഭയമില്ലായ്മ
ഞാനാഗ്രഹിക്കട്ടെ

എന്റെ വേദനകളെയൊക്കെയും
നിവാരണം ചെയ്യാൻ
ഞാനർഥിക്കാതിരിക്കട്ടെ
അവയെ കീഴടക്കാനുള്ള
ഹൃദയാർജ്ജവം മാത്രം ഞാനാഗ്രഹിക്കട്ടെ

ജീവിതസാഗരത്തിൽ
അനുയായികളെ ഞാൻ തിരയാതിരിക്കട്ടെ
സ്വന്തമായി നിൽക്കാനുള്ള കരുത്ത് ഞാൻ
കാംക്ഷിക്കട്ടെ

സ്വയരക്ഷയ്ക്കായി ആകാംക്ഷാപൂർവം
ഞാൻ കൊതിക്കാതിരിക്കട്ടെ
സ്വാതന്ത്ര്യം നേടാനുള്ള ക്ഷമ മാത്രം
ഞാനാഗ്രഹിക്കട്ടെ

വിജയങ്ങളിൽ മാത്രം 
നിന്റെ കാരുണ്യം തേടുന്ന 
ഭീരുവാതിരിക്കാൻ 
ദൈവമേ എന്നെയനുഗ്രഹിച്ചാലും
പരാജയങ്ങളിൽ നിന്റെ കരങ്ങൾ
എന്നെ ഗ്രഹിക്കുന്നത്
ഞാനെപ്പോഴും തിരിച്ചറിയട്ടെ...

Monday, November 28, 2011

INDIRA GOSWAMI.......






Tribute to Indira Goswami

Assamese litterateur & Jnanapit Award Winner Mamoni Raisom Goswami (Indira Goswami, who had taken the initiative to bring the United Liberation Front of Asom to the negotiating table, on Tuesday passed away at a hospital in Guwahati after a prolonged illness.



Indira Goswami Born 14 November 1942(1942-11-14)
Guwahati, India

Died 29 November 2011(2011-11-29)
Occupation - Activist, Editor, Poet, Professor and Writer 

Notable work(s) -The Moth Eaten Howdah of a Tusker
-The Man from Chinnamastag
-Pages Stained with Blood 




http://en.wikipedia.org/wiki/Mamoni_Raisom_Goswami

Friday, November 25, 2011

SANTHOSH PANDIT INSPIRES KOLAVARI DI....



PURE MUSIC FACES CHALLENGES FROM KOLAVARI D - ABSOLUTE NON SENSE..


http://www.youtube.com/watch?v=YR12Z8f1Dh8


Don't get surprised if Kolavari Team Di defeats Santhosh Pandit in publicity stunts..
We doubt this as  a trick famous ones use  to promote their substandard creations. 
Dhanush himself says Kolavari D is absolute nonsense...


http://zeenews.india.com/entertainment/celebrity/kolaveri-di-is-absolute-nonsense-says-dhanush_100967.htm





Wednesday, November 23, 2011

കൂടുതലെഴുതിയാൽ....


കൂടുതലെഴുതിയാൽ
ശരത്ക്കാലത്തിലൂടെ നടന്ന് ഭൂമിയെത്തുക 
ചരിത്രം മറക്കാനാഗ്രഹിക്കും
കാലം നയിച്ച യുദ്ധഭൂമിയിലാവും..
ഭൂമിയും ഋതുക്കളും പഠിപ്പിച്ചതിനപ്പുറം
ചായം പുരട്ടിയ പ്ലാസ്റ്റിക് പനിനീർപ്പൂകാട്ടിയത്
എങ്ങനെയൊരിത്തിരി
പൊൻപണം കൈയിലാക്കാമെന്നും
അതെങ്ങെനയരങ്ങിലൊരാഭരണപ്പെട്ടിയിലെ
ആർഭാടമാക്കി മാറ്റാമെന്നും മാത്രം
അതിനപ്പുറമതിനൊരുകുടം 
മഹത്വം തട്ടിതൂവും നിന്റെ
മഷിപ്പാടുകളുടെ സൗഹൃദങ്ങൾ
കാണുമ്പോൾ 
എന്തും വിലയിട്ടെടുക്കും ലോകത്തിൻ
മൂല്യമിത്ര ചെറുതോ എന്നും തോന്നിപ്പോകുന്നു...


ചരിത്രത്തിൻ യുദ്ധഭൂമിയിലെ കലിംഗം 
ഇന്നും നിന്റെയുള്ളിലുണ്ടാവാം
എന്തിനിങ്ങനെയൊരു പ്രതികാരം
ചെയ്തുവെന്നോർത്തു നീയുള്ളിന്റെയുള്ളിൽ
ആരും കാണാതെ ദു:ഖിക്കുന്നുവെന്നും
ആകാശവാതിലിനരികിലെ ദൈവം
ഭൂമിയോടു പറഞ്ഞിരിക്കുന്നു..
ഞങ്ങളുടെ ഭൂമിയുടെ 
സ്വകാര്യദു:ഖസന്തോഷങ്ങൾ
തീറെഴുതിയടുത്തതിനുള്ളയാഘോഷങ്ങൾ
തുടർന്നാലും..
ലോകമായ ലോകത്തിലെയെഴുത്തുമഷിതുള്ളികളൊരുതട്ടിലും
ഈ ഭൂമിയിലെ കടലും, ശംഖുകളും
പ്രപഞ്ചമാകെയും മറ്റൊരുതട്ടിലുമിട്ടാലേതിനാവും
ഭംഗിയെന്നതിനെയോർത്തു 
ആകാശമാകുലപ്പെടുന്നുമില്ല...
എഴുതി തൂത്തു മായ്ക്കുമൊരു
ചെറിയ തൂക്കുപലകയ്ക്കരികിൽ
അനന്തമായ ചക്രവാളം കണ്ടിരിക്കുമ്പോൾ
ചരിത്രയുദ്ധങ്ങളുടെ താളുകളടർത്തി
നീയെന്തിനിങ്ങനെയീ ഭൂമിയോടു
യുദ്ധം ചെയ്യുന്നുവെന്നൊരത്ഭുതം
മാത്രമിന്നിവിടെ ബാക്കിനിൽക്കുന്നു...
എത്ര പറഞ്ഞാലുമെത്രയെഴുതിയാലും
മനസ്സിലാവാത്തൊരു ലോകത്തിനായെഴുതിയ
ഭൂമിയുടെ പുസ്തകം
സന്ധ്യ നക്ഷത്രങ്ങൾക്കിടയിൽ സൂക്ഷിച്ചിരിക്കുന്നു...
അതിലെന്തിനാണീലോകത്തിനിത്രയേറെ
ആകുലത??

Friday, November 18, 2011

ചിത്രകലാമൽസരം....


It is not that difficult to compete in this way. Even when this is not our field we thought we should enlighten you on this.....  

There no Introduction we need to give for Malayala Manorama and if we compete  with them on a Painting Competition who will win. It is difficult to compete with  a Century old newspaper but for sure if we apply a Godly touch on our creations even we can create magic for future generation to look forward. And when we compete with our creative congregation of Paints we rely on Nature and when we take nature.  ...  And here is our Green Choice against your Artificial Choice....
And we hope that our nature encounter not again in this fashion....

OUR CHOICE






YOUR CHOICE

Wednesday, November 16, 2011

കണ്ണൂരാനൊരു മറുകുറി - ഗായത്രിയും, ഗൗരിയും മീരയുമെഴുതുന്നു....


കണ്ണൂരാൻ എന്ന ബ്ലോഗർക്ക്...


'പ്ലീസ് ഉപദ്രവിക്കരുത് എന്ന നിന്റെ http://kannooraanspeaking.blogspot.com/2011/11/blog-post.html 
ബ്ലോഗിനൊരു മറുപടി...'


നിന്റെ കത്തുകണ്ടു. 
നീയെത്രമോശമെന്നറിയാൻ കഴിഞ്ഞതിലിന്നതിശയമില്ല. 
നീ ഞങ്ങളുടെ ഒരു സഹോദരിയ്ക്കെഴുതിയ കത്തു വായിച്ചു. 
നീയാ പെൺകുട്ടിയുടെ പിന്നാലെ നടന്ന കഥയൊക്കെ ഞങ്ങൾക്കറിയാം. ആ പെൺകുട്ടി വിവാഹിതയെന്നറിഞ്ഞ് നീയത് തകർക്കാൻ ശ്രമിച്ചില്ലേ. എത്രയോ സ്നേഹകാവ്യങ്ങൾ നീയവൾക്കായെഴുതി. പിന്നീടവൾക്ക് നീയെത്ര ദ്രോഹങ്ങൾ ചെയ്തു. 
ആ പെൺകുട്ടിയ്ക്കൊരിക്കലും നിന്റെ കൂടെ വരാനാവില്ലയെന്നറിഞ്ഞപ്പോൾ നീയവളേപ്പറ്റിയില്ലാത്തതൊക്ക പറഞ്ഞു. ആ പെൺകുട്ടിയനുഭവിച്ച മനോദു:ഖമെന്തെന്ന് 
നിനക്കറിയാനിടയില്ല. പിന്നാലെയെത്ര വർഷം നടന്നാലും 
'ഓ ആ പെൺകുട്ടിയെന്റെ പിന്നാലെ'
എന്നു പറയും ഒരു സാധാരണയിൽ താഴെയുള്ള നിന്റെ ഈഗോ മാത്രമേ ഈയെഴുത്തിൽ ഞങ്ങൾ കാണുന്നുള്ളൂ. 


നീയൊരു ഭീരു, സ്നേഹകാവ്യമെഴുതിയും, ഭംഗിയുള്ള ഫോർവേർഡുകളയച്ചും നീ നടക്കുമ്പോഴും ഒരിക്കലെങ്കിലും നിന്റെ യഥാർഥമുഖം നീയാ കുട്ടിയെ കാട്ടിയിട്ടുണ്ടോ. 
പിന്നെ സ്ത്രീധനം കൂടിക്കിട്ടിയ ഒരാളേയും കൊണ്ടു നീ നടന്നാളാകാൻ ശ്രമിച്ചു. അന്നുനീയാപെൺകുട്ടിയ്ക്കയച്ച വിവിധയിനം മെയിലുകൾ ഞങ്ങളും കണ്ടിരുന്നു. പിന്നെ പണത്തിനു പിന്നാലെ പോയ നിനക്കുണ്ടായ അപമാനം. അതു പോരാഞ്ഞീവധമൊരെഴുത്ത്. 


''അവളപങ്കിലദൂരെയാണെങ്കിലും
അരികിലുണ്ടെനിക്കിപ്പോഴും കൂട്ടിനായ്
കഠിനകാലം കദനമൊരല്പമാകവിളിണയിൽ
കലർത്താതിരിക്കണേ...''

എന്നെഴുതാൻ നിയൊരു ജെന്റിൽ മാൻ അല്ല എന്ന് നിന്റെ ഈയെഴുത്തു തന്നെ ധാരാളം. നിന്റെ പ്രകടനങ്ങൾ കണ്ട് സഹിയാതെ ആ പെൺകുട്ടിയിത്തിരി 
ഒച്ചയിട്ട് സംസാരിച്ചപ്പോൾ നീയെഴുതിയ ഈ കത്തു തന്നെ മതി നീയെങ്ങനെയുള്ളവനെന്നറിയാൻ.. 


പണത്തിനുപിന്നാലെ നടക്കുന്ന ചില സ്ത്രീകൾ
നിന്നെ ളോഹ പോലെ ചുറ്റിക്കിടന്നേക്കാം. അങ്ങനെയൊരാളേ നിനക്ക് യോജിക്കൂ എന്ന് നിന്റെയെഴുത്തിന്റെ സംസ്ക്കാരത്തിൽ നിന്നു മനസ്സിലായി.


ഞങ്ങൾക്കും ഒന്നേ പറയാനുള്ളൂ.. പ്ലീസ് ഞങ്ങളുടെ സഹോദരിയെ ഇനിയും നിന്റെ വികൃതമായ മനസ്സും ഹൃദയവും കൊണ്ട് ദയവായി ഉപദ്രവിക്കരുത്...


ഗായത്രി, ഗൗരി, മീര



Wednesday, November 9, 2011

പ്രിയപ്പെട്ട ഗായത്രി



നീയെഴുതിയതു കണ്ടിരിക്കുന്നു..
അവരങ്ങനെ പലതും ചെയ്യും
കണ്ടില്ലേ ക്രൗസ് ടോക്ക് എന്ന പേരിലെ  ട്വിറ്റർ... 
അങ്ങനെയെഴുതിയുണ്ടാക്കുന്നതും അവൻ തന്നെ
അതിനുപകരമായി നീ ചീപ്പ് ചീപ്പ് സ്വെറ്റ് റോസ്
എന്ന ട്വിറ്റർ ഐ ഡി ഉണ്ടാക്കില്ലയെന്നുമെനിക്കറിയാം..
ഗായത്രി നിന്നെയൊരു വഴക്കാളികുട്ടിയായി
പ്രദർശിപ്പിച്ചാലല്ലേ അവന്റെ 
പുതിയ ചായത്തിനു ഭംഗി കൂടുകയുള്ളൂ..
അതിനുവേണ്ടി ചെയ്യുന്ന നിലവാരമില്ലാത്ത പ്രകടനങ്ങളാണതെല്ലാം..
സ്നേഹമെന്നും പറഞ്ഞ് അറുപതിലെത്തിയവർ 
കാട്ടിക്കൂട്ടിയ കോപ്രായങ്ങളെ കൈയടിച്ചു പ്രോൽസാഹിപ്പിച്ചവരെ നമ്മൾ കണ്ടതല്ലേ ഗായത്രീ..
നീ തിരികെയെന്തെങ്കിലുമെഴുതിയാൽ കണ്ടിട്ടില്ലേ
സമയവും അതോടൊപ്പം പലരും ചുമന്ന മഷിയിൽ മുങ്ങിത്തോർത്തിവരുന്നത്
അവരപകടകാരികൾ എന്ന മുദ്രയുമതിലുണ്ടാവും..
ഇലക്ട്രിക്ക് പോസ്റ്റിലെ അപായചിഹ്നം ചുമപ്പിനെയോർമ്മിപ്പിക്കുക എന്നുമതിലുണ്ടാവും..


പിന്നെ പേ ശ്വാനന്മാർക്കെതിരെ നീയെഴുതിയ
 കമന്റ് അയാൾ ഡിലിറ്റ് ചെയ്തു
അതിൽ നിന്നു തന്നെ നിനക്കു മനസ്സിലാക്കാം ഗായത്രീ, 
ഇതിനുപിന്നിലുള്ളവരെ...
കതകിനു പിന്നിൽ നിന്നു കല്ലെറിയുന്നവർ
നമ്മൾ കതകു തുറന്ന് നോക്കിയാൽ
ഓടിപ്പോകുന്നതുപോലെ..
പേ ഡോഗ്സിനു കമന്റിടാനൊന്നും നീ പോകണ്ട
ഒരു ധൈര്യവുമില്ലാതെ പേയ്മെന്റിനു 
വേണ്ടിയെഴുതുന്നവരതു ചെയ്തോട്ടെ.
അതവരുടെ ഉപജീവനമാർഗം


പിന്നെ ഗായത്രീ,
നീയെന്നെ സഹായിച്ചതിനു വളരെയേറെ നന്ദി
കുറെ കല്ലുകൾ എന്റെ പവിഴമല്ലിപ്പൂവിലും വീണിരിക്കുന്നു..
പവിഴമല്ലിയാക്കല്ലുകളെ പേടിച്ചിനിയൊരുകാലത്തും വിരിയില്ലെയെന്നവർ കരുതിയിരിക്കാം
ഇന്നുമതു പൂത്തുവിടർന്നുനിൽക്കുന്നതു 
കാണുമ്പോൾ എനിയ്ക്ക് ഭൂമിയോടുള്ള പ്രിയം കൂടുന്നു..
നീയുമെഴുതിക്കൊണ്ടേയിരിക്കുക ഗായത്രീ
സ്നേഹപൂർവം
ഗൗരി...

Monday, November 7, 2011

പ്രിയപ്പെട്ട ഗൗരീ


പ്രിയപ്പെട്ട ഗൗരീ
വളരെ നാളുകൾക്ക് ശേഷമെഴുതുന്നു
പലതും കണ്ടു നിറഞ്ഞ മനസ്സിൽ
മഴതുള്ളികൾ കുളിരു തൂവുന്നു
ഗൗരീ ആ തർജിമ കണ്ടു
വേദനിക്കേണ്ട
സ്ത്രീകളുടെ വസ്ത്രമഴിച്ച്
തർജിമ ചെയ്താൽ മഹത്വമുണ്ടാവും
എന്നു വിശ്വസിക്കുന്ന
ചിലരാജാക്കന്മാരുടെ 
ഒരു പുറം പോക്കുപണിക്കാരനാണവൻ..


പിന്നെയയാൾക്കിത്തിരി
മനോവൈകല്യവുമുണ്ട്
അതിനൊരു
മറുകുറിപ്പെഴുതിയാലിങ്ങനെയായിരിക്കും
"മരുഭൂമിയിൽ നിന്നുവന്ന
മൂന്നുപുരുഷന്മാരെ കിടക്കയിൽ
രമിപ്പിച്ചവളെ
നിന്റെ ചായം പുരണ്ട ശരീരം 
പുണരാൻ തന്നതിനീപുഴ
നിന്നോടുകടപ്പെട്ടിരിക്കുന്നു
അതിനാലാഭൂമിയോടെനിക്ക്
പ്രതികാരം ചെയ്യാനായി..
ഭൂമിയോടു പ്രതികാരം ചെയ്യാനുപകരിച്ച
മരുഭൂമിയിലെ ചായം പുരണ്ട
ദേഹമേ
പലസ്ത്രീകളെയും സ്നേഹിച്ച
ഈ പുഴയെവിടെ..
ഇത്രയേറെ പ്രതികാരം ചെയ്തിട്ടും
നോക്കു ആ കടലിലെത്ര ശംഖുകൾ
അതുടയ്ക്കാനായെത്ര ശ്രമിക്കുന്നു
ആ തർജിമക്കാരൻ..
തർജിമക്കാരനെ സഹായിക്കാനുമെത്രപേർ
മരുഭൂമിയിലെ ചായം പുരണ്ട ദേഹമേ
നീയെന്നെ രമിപ്പിച്ചാലും
എല്ലാം രാത്രിയിലും...


ഇതുപോലെയെഴുതിയാ
തർജിമക്കാരനെപ്പോലെയുള്ള
മഹത്വമുണ്ടാവേണ്ട...
അതിനാലെഴുതുന്നു
ഗൗരീ, എന്റെ വാക്കുകൾ കടുക്കുന്നുണ്ട്
നിനക്ക് വേണ്ടിയാണത്
നിന്നെയെനിക്കറിയാം
നിന്നെയറിഞ്ഞുകൊണ്ട്
വേദനിപ്പിച്ചവരൊരുപാടുപേരുണ്ട്
അതൊരു പരിധി കടക്കുമ്പോൾ
എനിക്കുമെഴുതേണ്ടി വരും
അതൊരപരാധവുമല്ല ഗൗരീ
നിന്നെ സഹായിച്ചില്ലെയെങ്കിൽ
ദൈവമെന്നോട് പൊറുക്കുകയുമില്ല...
ഗൗരീ നീ വിഷമിക്കേണ്ട
ആകാശവാതിലിനരികിൽ എല്ലാമറിയും
ദൈവം കൂടെയുണ്ടെന്നു
വിശ്വസിക്കുക....



ഗായത്രി