Saturday, April 2, 2011

തുലനം തെറ്റിയ തുലാസുകൾ


യാതനയെന്നാലൊരുകോണിൽ
കണ്ണീർവാർത്തിരിക്കണമെന്നു
പറയുന്നതാരോ
മോഷ്ടിച്ചും, മുഖം മൂടിയിട്ടും
അന്യരെ ദ്രോഹിച്ചും
നടന്നൊരുകൂട്ടരാഘോഷിക്കുന്നത്
കണ്ടുകൊണ്ടേയിരിക്കുന്നു
അങ്ങനെയുള്ളവർക്ക്
മാത്രമേ സന്തോഷിക്കാനാവൂ
എന്ന് നിയമവ്യവസ്ഥയൊന്നുമില്ലല്ലോ
മോഷ്ടിക്കുന്നവർക്കും
ആ പണക്കിഴിയാൽ
ആഘോഷമൊരുക്കുന്നവർക്കുമായി
നീ നിന്റെ തുലാസ്  സൂക്ഷിക്കുക.
ആ തുലാസുമായ് വന്ന്
ഭൂമിയെയളക്കാതിരിക്കുക
തുലനം തെറ്റിയ തുലാസുകൾക്ക്
നേർതൂക്കമളക്കാനാവുമോ??

No comments:

Post a Comment