Sunday, April 10, 2011

വള്ളിക്കുന്ന് ബഷീറിനൊരു കത്ത്



ഹസാരേ മരിച്ചിട്ടില്ല എന്ന ബഷീറിന്റെ ബ്ളോഗ് കണ്ട് ഗായത്രി എഴുതിയതാണിത് 

ഹസാരെയും ഇറോം ശർമ്മിളയും
തമ്മിലെ വ്യത്യാസമെന്ത്?
ഇന്ത്യന്റെ നല്ല ചോദ്യം.


ബഷീർ പറയുന്നു; ദിനോസറിനെപോലെ അഴിമതിയെന്ന്. മരുഭൂമി കടന്ന് കൊച്ചി ഐ പി എല്ലിലെത്തിയ 70 കോടി അഴിമതിയ്ക്കെന്ത് പേരാണാവോ ബഷീർ നൽകുക. പിന്നെ ആ ലീഗിന്റെ ഉടമസ്ഥർ ഹർഷദ് മേത്തയുടെ ആളുകളെന്ന് ഈയിടെ വാർത്ത കണ്ടിരുന്നു.  ഇവർക്കെല്ലാം സ്വിസ് ബാങ്ക് അക്കൗണ്ടുമുണ്ട് എന്ന് പറയപ്പെടുന്നു.

അഴിമതിയ്ക്ക് തന്നെ എത്ര പാർട്ടി. ഒരു അഴിമതിക്കാരെ കോൺഗ്രസും അവരെ പിന്തുണയ്ക്കുന്ന പത്രങ്ങളും പിന്തുണയ്ക്കും, മറ്റു പാർട്ടികളും അതുപോലെ തന്നെ. പിന്നെ നമ്മളുമതുപോലെ തന്നെ
അഴിമതി കാട്ടിയാലും ചിലരെ നമ്മൾ പൂമാലയിട്ടു സ്വീകരിച്ച് പട്ടും വളയും നൽകും..

പ്രധാനമന്ത്രിയെയും, സോണിയ ഗാന്ധിയെയും കുറ്റപ്പെടുത്താൻ നമുക്ക് യോഗ്യതയുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു

നമ്മളൊക്കൊയിങ്ങനെയായതുകൊണ്ടല്ലേ കൊണ്ടല്ലേ 72 വയസ്സായ ഹസാരെ നിരാഹാരത്തിനൊരുങ്ങിയത്. നമ്മളുടെ ഒരു വശത്തേയ്ക്ക് മാത്രം ചരിയുന്ന ചിന്താഗതി; ഇറോം ശർമ്മിളയെ ആരും ശ്രദ്ധിയ്ക്കാതെ പോകുന്നതിന്റെ കാരണവുമതു തന്നെ. അഴിമതി കാട്ടിയവർ വി ഐ പി ഗാലറിയിലിരുന്നു വേൾഡ് കപ്പ് മാച്ച് കാണും. ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ചവരെ മറന്ന് ഈ അഴിമതിക്കാർക്ക് കിട്ടും സെലിബ്രിറ്റി കപ്പ്.

നമ്മളുടെ ചിന്താഗതി മാറാത്തിടത്തോളം കാലം ഹസാരെയെപ്പോലുള്ളവർ നിരാഹാരം ചെയ്യേണ്ടിവരുമെന്ന് തെളിഞ്ഞുകഴിഞ്ഞു.

ഇന്ത്യയിലിനിയും അനേകമനേകം ഹസാരെമാരുണ്ടാവട്ടെ. നിരാഹാരം ചെയ്തെങ്കിലും അവർ ഈരാജ്യത്തെയൊന്നു ശുദ്ധീകരിക്കട്ടെ.

Gayathri

No comments:

Post a Comment