ഒരു മനുഷ്യജീവിയെ
നോവിക്കാനിഷ്ടമില്ലാത്ത
ഒന്നായിരുന്നു എന്റെയാത്മാവ്
വിരലുകൾ, വാക്കുകൾ,
ഹൃദയം, മനസ്സ്
പക്ഷെ അവയൊന്നുമിപ്പോളടങ്ങിയിരിക്കുന്നില്ല
ഒരു കാരണവുമില്ലാതെയവയൊന്നും
ഒരാളെ നോവിക്കാനൊരു ഭാഷ തേടുകയുമില്ല
സഹായിക്കാൻ മാത്രമറിയുന്ന
എന്റെ മനസ്സിൽ നിന്ന്
വേറിട്ടൊരു ഭാഷയുയർന്നെങ്കിൽ
അതിനൊരു കാരണവുമുണ്ടാവാം
അതെന്തന്നറിയാനായ്
നിങ്ങൾ നിങ്ങൾക്കുള്ളിലേയ്ക്കൊന്നു
നോക്കിയാൽ മതിയാവും
നയതന്ത്രത്തിന്റെ നനഞ്ഞ
വിറകുകൊള്ളികളിപ്പോഴുമവിടെ
പുകഞ്ഞു നീറ്റുന്നുണ്ടാവാം....
No comments:
Post a Comment