അന്നുമിന്നും
പോയ കാലത്തിന്റെസങ്കടമോ
എങ്ങനെജീവിക്കുമെന്നതോ
അവനെ വിഷമിപ്പിച്ചിരുന്നില്ല
എങ്ങനെയൊരാളെയില്ലായ്മ
ചെയ്യാമെന്നതിനെകുറിച്ചേ
അവൻചിന്തിച്ചിരുന്നുള്ളൂ
അത് സമ്മതിക്കാനവനിഷ്ടപ്പെടുന്നില്ല
എന്നതെത്രയതിശയകരം
അതിനവൻ മഷിയൊഴുക്കി
കുടിലതന്ത്രങ്ങളെല്ലാം ചെയ്തു
അതെല്ലാം കണ്ടിരുന്ന
ദൈവം കരം ചേർത്തുപിടിച്ചതിനാൽ
ഭൂമിയന്നുമിന്നുമൊരുപോലെയായതിൽ
അവനു മനം പുരട്ടൽ
അവൻ സമ്മതിക്കുന്നുമുണ്ട്
അവൻ മാത്രം സന്തോഷിച്ച്
സുഖിച്ചങ്ങനെ നടക്കണം
മുഖം മൂടിയണിയുമവൻ
മോഷ്ടിക്കും, കള്ളം പറയും
മനുഷ്യരെയൊളിപാർക്കും
കുടിലതന്ത്രങ്ങളെല്ലാമവന്റെ
സഹചാരികൾ
പിന്നെയവൻ
മോഷ്ടിച്ച പണമെടുത്തു
സുഖിച്ചെന്നുമിരിക്കും
അവനെ ചോദ്യം ചെയ്യരുത്
ഒന്നും മിണ്ടാതെയവനെ
പുകഴ്ത്തുന്നവർക്കവനേകും
ഒരു പൊൻപണം
അത് വേണ്ടെന്ന് പറയും
ഭൂമിയെ കാണുമ്പോഴവനിന്നു
മനം പുരട്ടൽ
ഭൂമികുലുക്കിയൊടുവിലവൻ പോയി
കൂടെയവനെപ്പോലെതന്നെ
മോഷ്ടിക്കാനറിയുന്ന
ഒരു നിഴലുമവന്റെ കൂടെ പോയി
ആ നിഴലുമവനെപ്പോലെ തന്നെ
മോഷ്ടിക്കും, കള്ളം പറയും
മുഖം മൂടിയണിയും
മോഷ്ടിച്ച പണമെടുത്ത്
സുഖിക്കുകയും ചെയ്യും
ഉപന്യാസമെഴുതാമിനി
വിവർത്തനത്തിന്റെ
വികലാക്ഷരങ്ങളിൽ
തട്ടിയുടയാത്ത
ഭൂമിയുടെ കടലോരങ്ങളിരുന്നെഴുതാം
ആയുഷ്ക്കാലത്തേയ്ക്കുള്ളതവിടെ
ചിപ്പികൾക്കുള്ളിലുറങ്ങുന്നുണ്ടാവും...
കുഷ്ടരോഗികളുടെ വൃണം
ReplyDeleteകഴുകുമ്പോഴും അൽബേനിയയിൽ
നിന്നുവന്ന നന്മയുടെ ഹൃദയത്തിനു
മനം പുരട്ടലുണ്ടായില്ല.
ഇന്ന് മോഷ്ടിച്ചെടുത്ത
പണമെടുത്താഘോഷം നടത്തി
പ്രദർശനമാക്കി
പിന്നെയന്യരെയൊളിപാർത്ത്
അവരെയില്ലാതാക്കാൻ
ആവുന്നതൊക്കെ ചെയതിട്ടും
അവരതെല്ലാമതിജീവിക്കുന്നതിൽ
നിനക്കൊരു മനംപുരട്ടൽ
ഭൂമി തകരാത്തതിൽ
നിനക്കൊരുപാടു
വേദനയുണ്ടല്ലേ
എന്നുകൂടിയവനോടു
ചോദിക്കാമായിരുന്നു
അജയ്
Gayatri
മോഷ്ടിച്ച പണമെടുത്താഘോഷം
ReplyDeleteനടത്തിയതിൽ നിന്നുകിട്ടിയ
പ്രശസ്തിമുഖത്താക്കിയതു
മഹത്വമെന്നുറക്കെപറഞ്ഞു
ചിരിച്ചുല്ലസിക്കുന്നവരെകണ്ടു
പഠിക്കൂയെയെന്നല്ലേ
ചിലർ വന്നുപറയുന്നത്
അതുകാണുപ്പോഴിങ്ങനെയൊക്കെയെഴുതാൻ
തോന്നിപ്പോയി
ഗായത്രിപറഞ്ഞതും കൂടിചേർത്തേയ്ക്കാം
അന്നുമിന്നും
ReplyDeleteപോയ കാലത്തിന്റെസങ്കടമോ
എങ്ങനെജീവിക്കുമെന്നതോ
അവനെ വിഷമിപ്പിച്ചിരുന്നില്ല
എങ്ങനെയൊരാളെയില്ലായ്മ
ചെയ്യാമെന്നതിനെകുറിച്ചേ
അവൻചിന്തിച്ചിരുന്നുള്ളൂ......
.......
ആയുഷ്ക്കാലത്തേയ്ക്കുള്ളതവിടെ
ചിപ്പികൾക്കുള്ളിലുറങ്ങുന്നുണ്ടാവും
Good Lines..