മണിമുഴങ്ങിയതൊരു
ദേവാലയഹൃദയത്തിൽ
മനസ്സിനെയുണർത്താനതുമതിയാവും
ചിതൽതിന്നുപോയ തർജിമകളിൽ
മിഴിപായിച്ചലാറിയാം
ഇരുട്ടാരുടെ മനസ്സിലെന്ന്
കടൽപ്പാലങ്ങൾക്കരികിൽ കണ്ട
അസ്തമയമേ
നിന്റെയിരുട്ടിനിടവഴിയിൽ
ഇനിയും മായ്ക്കാറായില്ലയോ
കറുത്തിരുണ്ട കാർമേഘങ്ങളെ
ദീപാരാധനയുടെ സമയമിത്
ശ്രീലകത്ത് നനുത്ത സംഗീതം
കേൾക്കാറാകുന്നു..
വിവർത്തനങ്ങളുടെ
വിപരീതദിശയിലെ
സോപാനത്തിലേയ്ക്ക്
നടക്കുന്നു ഞാൻ...
മൺപുറ്റിലെയറുമ്പരിക്കും
തർജ്ജിമതാളുകളുമായ്
അവിടെയിരുന്നാലും
മരിക്കുവോളം കാവലായ്..
അരികിൽ ഓട്ടുമണികളുടെ
നാദമുയരുന്നു
ഇത് ജപമന്ത്രങ്ങളുടെ
അശോകപ്പൂവിൻനിറമുള്ള സന്ധ്യ.....
No comments:
Post a Comment