Sunday, April 10, 2011

ആരെയാണാവോ പഴിപറയേണ്ടത്


പതാകയേന്തിയ രാജചിഹ്നങ്ങളെ
പുനരുദ്ധരിപ്പിക്കാൻ
നിരാഹാരാമിരിക്കുന്നു ഒരു ഗാന്ധിയൻ
അതിനരികിൽ തന്നെ
കിലുങ്ങുന്ന നാണയതുട്ടുകളിൽ
വീണുമയങ്ങിയവർ
ഗാലറികളിലിരുന്ന്
സന്തോഷിക്കുന്നു
ഗോത്രരക്ഷണത്തിനിറങ്ങിയ
ബിനായക് സെൻ
തീവ്രവാദിയെന്നാരോപിക്കപ്പെട്ട്
ജയിലഴിക്കുള്ളിൽ
വിലങ്ങുകളെയുലക്കാൻ
ജനം രാജവീഥികളേറുന്നു

ആരെയാണാവോ പഴിപറയേണ്ടത്
ഇരുണ്ടു വെളുത്ത കാലത്തെയോ
ഋതുക്കളെയോ
പ്രതികരിക്കുന്ന ഹൃദ്സ്പന്ദനങ്ങളെയോ
ഇടനാഴിയിൽ പകച്ചു നിൽക്കും
സത്യത്തെയോ??

No comments:

Post a Comment