Saturday, July 30, 2011

ഒരു ദേശം

ഒരു ദേശം
ശിരോപടത്തിൽ
മുഖം മറച്ച്
പകൽ കണ്ടൊഴുകി
പകലിനിടയിൽ
നിഴൽ കണ്ടെഴുതി,
നിഴലിനിടയിൽ
തണൽതീർത്തുരുകി
പ്രണയമൊഴുകിയ
നാട്യം ചെയ്തു 
പ്രണയിച്ച
കവിതയിലെഴുതി,
ചുറ്റിവലഞ്ഞ തിരയിൽ മുങ്ങി,
സന്ധ്യയുടെ മൺവിളക്കേറ്റി
മഷിപ്പാത്രം തട്ടിതൂവി
അതിനിടയിടയിലെവിടെയോ
നിന്നെയും കണ്ടു
അഭിനയത്തിനു
നിനക്കായിരുന്നു
പ്രഥമപുരസ്കാരം...
അന്ന് മഴതുള്ളിയിലൊരു
കവിതവിരിയുന്നത്
ഞാനും കണ്ടു
സ്മൃതിയിൽ വിസ്മൃതി
തൂവാനാവാതെ
ദേശമെഴുതികൊണ്ടേയിരുന്നു....


നീയെഴുതും പോലൊരു കവിത..



പുതുക്കിമിനുക്കിയപ്പോൾ
പുത്തനച്ചി പുരപ്പുറം
തൂത്തപ്പോൾ
വീടുമിനുങ്ങി
പിന്നെയെല്ലാം
പഴേപോലെയായി..
അന്നു
പൊൻപണംകെട്ടിയ
കിഴി ചോദിച്ചു
ഇനിയെത്രകൂടിവേണം
തിരക്കഥ പൂർത്തിയാക്കാൻ
മുഖം നിശബ്ദമായിരുന്നു...
മുഖപടങ്ങളും..
പുത്തനച്ചി
ചായം തേച്ച മുഖത്തിൽ
ചിരിച്ചു മൊഴിഞ്ഞു...
അന്നേ പറഞ്ഞില്ലേ
നാണം കെട്ടും
പണം നേടിക്കൊണ്ടാൽ
നാണക്കേടാപ്പണം
തീർത്തുകൊള്ളും...

Wednesday, July 27, 2011

ശരത്ക്കാലത്തിൽ പൊഴിഞ്ഞുവീഴുമിലകൾ




ശരത്ക്കാലത്തിൽ
പൊഴിഞ്ഞുവീഴുമിലകൾ 
എഴുതാനിനിയുമുണ്ടെന്ന്
സ്വകാര്യം പറയുമ്പോൾ
പഴുക്കിലകളെതാഴേയ്ക്കെറിയും
ഒരു കാവ്യത്തിനരികിൽ
നീ നിൽക്കുന്നുവോ
നിനക്ക് സുഖമെന്നുപറയുന്നു
നീ തന്നെ..
എനിക്ക് ദു:ഖമെന്നും പറയുന്നു
ആരൊക്കെയോ...
ഇലപൊഴിയും 
കാലത്തെയൊരിലപോലെ
ഞാനൊഴുകി മായും
എന്നൊരു കവിപറയുന്നു..
മേഘദൂതുകളിൽ
മഴപെയ്തുമായും നേരം
എന്റെ സുഖദു:ഖരേഖകൾ
ഒരു ശംഖിനുള്ളിൽ
ഞാനൊളിപ്പിക്കുമവസ്ഥയിൽ 
നീയെന്തിനു
ശാന്തിനികേതനത്തിനരികിൽ
ശരത്ക്കാലത്തിൻകൊഴിയുമിലതേടി 
നടക്കുന്നു..
അങ്ങനെയെങ്കിലും എന്റെ
ദു:ഖത്തിൻതുലാസൊന്നു
കനം തൂങ്ങി താണിരുന്നെങ്കിലെന്ന്
ആരും കാണാതെ
നീയാശിക്കുന്നുവോ..
നിനക്കറിയാനായി പറയാം
ചിലനേരങ്ങളിലെനിക്ക്
വളരെ ദു:ഖം തോന്നാറുണ്ട്
ഇങ്ങനെയൊക്കെ
വന്നതിലുള്ള വലിയ ദൈന്യം..
ആ സമയം നീയെന്റെ 
കണ്മുന്നിൽ വന്നുപെട്ടാൽ
പിന്നെയന്നമാവാസിയായിരിക്കും
എനിയ്ക്കും പിന്നെ നിനക്കുമെന്ന്
പ്രത്യേകം പറയുന്നു..
ചിലനേരങ്ങളിൽ
ഒന്നും തോന്നാറില്ല
ആ നേരങ്ങളിൽ നിന്നെ കണ്ടാൽ
കഷ്ടം നിനക്കിങ്ങനെ വന്നല്ലോ
എന്നും തോന്നും
പിന്നെ ശരത്ക്കാലത്തിലെ 
പഴുക്കിലകളെ ഞാനയനിയിൽ
കടഞ്ഞഗ്നിതൂവിയൊരു പൊൻതുണ്ടാക്കും
അതിൽ ഞാനെൻ മനസ്സിനെവിളക്കി
ഒരക്ഷരക്കൂടുപണിയും..
ആകാശനക്ഷത്രങ്ങൾ തിളങ്ങും
സന്ധ്യയിലതിൽ നിന്നുണരും
ഒരു സ്വപ്നകാവ്യം..
ശരത്ക്കാലവർണത്തിൽ...


Sunday, July 24, 2011

ഒരു പുതിയ പ്രണയകാവ്യം


BY GAYATHRI


നിനക്കായി തൂവൽതൂലികയാൽ
ഞാനൊരു പുതിയ 
പ്രണയകാവ്യമെഴുതുന്നു..                              
നീ.....
അതിഭീകരൻ, ദുഷ്ടൻ
നീയെനിക്കേകിയ കയ്പുനീരിൽ
തേനൊഴുക്കിയിട്ടുമതിനു കയ്പുതന്നെ
അതിലെത്ര മധുരം പുരട്ടിയിട്ടുമതിനു
കയ്പു തന്നെ..
അതിനാൽ നിന്നെ കാണുന്നതേ
എനിയ്ക്കിന്നരോചകം...
നിന്നെകാണുമ്പോൾ
ചിലരെയോർമ്മവരും
മറ്റുള്ളവരെയില്ലായ്മ
ചെയ്യാൻ കുതന്ത്രം
കാണിക്കുന്നവരവർ..
ആദ്യം നീ, പിന്നീടഫ്ഗാൻ 
ഗുഹയിലൊളിപാർത്തവൻ
നിന്റെയനുഗാമി,
പിന്നീടൊരാൾ കൂടി
അതു നിന്റെ പ്രതിരൂപം
നാലുമടക്കിനിടയിലൂടെ
ലോകവാർത്തയിലുടക്കിയവൻ... 
ശിരസ്സിൽ കുരുക്ക് സൂക്ഷിക്കുന്നവർ...
നിനക്കിടയിൽ വീണുപോയ
എന്റെ ചെറിയ ഭൂമി 
ദൈവമേ! ഇതുപോലെയൊരു
ദുരവസ്ഥ
ഞാനൊരുകാലത്തുമറിഞ്ഞിട്ടില്ല
എല്ലാം ചെയ്തിട്ട്
നീയാഘോഷിക്കുന്നു..
അങ്ങനെ നീയാഘോഷിക്കേണ്ട
നീയേതു ഷോ കാട്ടിയാലും
നിന്റെ മുഖത്തെഴുതിയിട്ടുണ്ടാവും
അതിന്റെ കാപട്യം...
എന്റെ ഭൂമിയെ നീ ഫിനീഷ് ചെയ്തു
നല്ല സ്റ്റൈലിൽ 
നിനക്കിന്നൊരു പ്രതിഛായയുണ്ടോ
നിന്റെ ഷോ കണ്ടാളുകൾ ചിരിക്കും..
പക്ഷെ ഒന്നു പറയാം
ഇതിനിടയിൽ ലാഭം കൊയ്തെടുത്തു
ഒരാൾ
വെറുതെ കിട്ടും പ്രശസ്തിയാരെങ്കിലും
വേണ്ടെന്നു വയ്ക്കുമോ?
അതും ഇത്രയും പണമൊക്കെ
ഒരു ലീഗിൽ നിന്നുമെടുത്ത്
ആഘോഷപൂർവമായ
മൂന്നാം മധുവിധുവാഘോഷവും
നടത്തിയതിനു ശേഷവും കിട്ടുന്ന
മൂന്നാം കിട പ്രശസ്തി..
എന്റെ  ജീവിതത്തിനുപുറകേ 
കുറെ വർഷങ്ങൾ ആളെ കൂട്ടി
പടനയിച്ചില്ലാതാക്കാൻ
ശ്രമിച്ച നിന്റെയിന്നത്തെ
പ്രകടനങ്ങൾ കാണുമ്പോഴും
അതു മുന്നിലോട്ടിട്ട്
പരീക്ഷണങ്ങൾ നടത്തും
മഷിപ്പാടുകളെ കാണുമ്പോഴും
മനുഷ്യകുലമെന്നതിങ്ങനെയോ
എന്നു തോന്നിപ്പോകുന്നു..
നിന്നെയോർക്കുമ്പോൾ
ഇന്നൊരു കയ്പ്
എത്രമധുരത്തിൽ മുക്കിയിട്ടും
വീണ്ടും നിറയുന്ന കയ്പ്..
നിന്നോടു മാത്രമായി
ഒരു സത്യം  പറയാം
നിന്നെ ഞാനൊരുനാളിലും
മറക്കില്ല...
നീ  സ്വസ്തികമുദ്രചാർത്തിയ
നാസിപ്പടയുടെ ഹിറ്റ്ലർ....




GAYATHRI, I WILL TELL YOU A STORY


GAYATRI, I WILL TELL YOU A STORY AS A REPLY TO YOUR COMMENT..


Like in Mahabharat one Bhishma is in Arrow Bed and someone wants to Kill Bhishma and this Sunanda Pushkar is a Shikandi. That someone who masterminds this particular  show  knows that if this Shikandi's picture is framed in all newspapers we get angry and hit this Bhishma left and right as we got our own grievances against this Bhishma and this Bhishma is aware of that and utilising the situation to his advantage.   Got the point.


And you media, we don't have anything against you and we know without you no scams in this country would have come out including that of this Sunanda Pushkar. But there is limit to glorify someone without any reasons. We do have really great people in this world to be noticed than this Infamous Shikandi. We got real and honest people in this world who do not do any show off on crowded places where media is present.. 


One Sincere request - please  do not venture into low end political dramas like that of hard core politicians. 

Saturday, July 23, 2011

OUR REACTION TO ONE COMMERCIAL SHOW (OFF) - WOW WHAT A SHOW....


OUR REACTION TO ONE COMMERCIAL SHOW (OFF)


Prince Charles and Camilla Parker. Camilla is the loveliest Lady for Prince. 
Tabloid Sheets can only give glories of such show offs. We can’t expect pictures of dignified people in Tabloids. We Understand, Chronicle your esteemed vision. 

We will inform you in advance which newspaper we open so that you can liberally publish tabloid pictures of Prince and Camilla in advance to test our brain functions. Is this your way to degrade him or to test how we react to it, in any way we are sick of these two and their silly commercial show offs. Otherwise too when honor is gone what more you can do other than to do this kind of shows. PATHETIC  AND POOR COMMERICAL SHOW - caption for this one.


READ THIS NEWS AND LEARN HOW MEDIA GLORIFIES THE UNDESERVED PEOPLE AND HOW THEY UTILISE TO MARKET THEMSELVES THROUGH THEM ON FRIENDLY BASIS.. 

CHRONICLE TABLOID - PROMOTORS OF SUNANDA PUSHKAR ON PAYMENT BASIS...

Diplomat turned politician, Shashi Tharoor, never misses an opportunity to express his love for his lovely wife, Sunanda Pushkar.
The latest instance was a function in Thiruvananthapuram where the former ambassador, T.P. Sreenivasan’s book Mattering to India: The Shashi Tharoor Campaign was released.
As the function began, smartly dressed girls came on to the stage with bouquets to welcome the dignitaries on the podium including the Kerala Chief Minister, Oommen Chandy, the Union Civil Aviation Minster, Vayalar Ravi, Tharoor and Sreenivasan.
After receiving the bouquet, Tharoor came down from the dais and presented it to a blushing Sunanda seated in the front row.
Sreenivasan who was the next to receive the bouquet did a Tharoor as Chandy and Ravi chuckled and the audience burst into laughter. Now that is called candid expression of love.

MOVIE OF THE MILLENNIUM



MOVIE OF THE MILLENNIUM
  
SPANISH HONEYMOON VS IPL

BEST ACTOR – A WELL KNOWN  POLITICIAN CUM DIPLOMAT
BE PROUD HE IS FROM OUR  GOD'S OWN COUNTRY.

We award you Sir with honour the best Actor Award. 

An Article About him in News of The Eearth

He  deserves this  esteemed honour for acting on various stages with such accuracy and when media is around he makes sure he is at best. And Media for sure his friends covers him in good spirit and all his well planned masquerades. Many writers are there to help him as supporting actors but can’t match him in his  skill as he outsmarts all. WOW!!!!! PRANAM MY BELOVED GURU.  THIS YEARS BEST ACTOR AWARD - WE  NOMINATE YOU WITH  LOTS OF CARE AND LOVE. For sure you get the award for ACTING. 




MOHANLAL AND MAMMOOTI, BHARAT WINNERS FOR YOUR KIND ATTENTION


FAMINE IN SOMALIA

This week, the United Nations declared a famine in parts of Somalia. A famine is declared when three conditions are reached. Hunger rates among children rise above thirty percent. More than two people in every one hundred thousand die each day. And many people are unable to get food and other basic needs.

Mark Bowden, the UN humanitarian coordinator for Somalia, made the announcement on Wednesday in Nairobi, Kenya.

MARK BOWDEN: "We estimate that almost half of the Somali population, 3.7 million people, are affected by this crisis and a full 2.8 million people live in the south, the most seriously affected area. It is likely that tens of thousands will already have died, the majority of these being children.”

The United Nations says a lack of rain over the past few years has created a famine in two areas in southern Somalia: Bakool and Lower Shabelle. Officials say the famine could spread to other areas.

This is the first time since nineteen ninety-one that the UN has declared a famine in Somalia. The Horn of Africa is experiencing its worst drought in sixty years. UN officials have said more than eleven million people are in need of food aid.

VOA asked Mark Bowden if the organization could have done more to prevent the crisis.

MARK BOWDEN: “We had been hoping to avoid famine, we spent a lot of our resources that we had at the beginning of the year specifically to help those communities that we thought might migrate, to stop migrations, which is one of the major causes of death. We spent our money, we didn't have enough to scale up as we now need to.”Now the United Nations is appealing for three hundred million dollars in the next two months. Officials say much of that will be used to supply existing feeding centers and to provide medical services. The money will also be used to support local economies and farmers.

Luca Alinovi is head of the UN Food and Agriculture Organization for Somalia. He says the objective is to keep people from fleeing the affected areas.

LUCA ALINOVI: “The only way to prevent people moving out is to make sure that they have hope for the future -- they can make something out of their lives. How can they do that? They can do that only if they feel that in the next few months they will be in condition to produce their food.”

Bakool and Lower Shabelle are both under the control of al-Shabab. On Friday the militant group called the UN declaration "propaganda." It also said it will permit increased aid only from foreign agencies currently working in its territory.

Al-Shabab is linked to al-Qaida, and the United States has declared it a terrorist organization.

Al-Shabab took control of south-central Somalia a few years ago. Since then, its members have had a hostile relationship with foreign aid groups. Al-Shabab has accused foreign workers of being spies. Militants have kidnapped some workers and killed others. And they have often seized food and other supplies meant for starving Somalis.

As a result, many foreign donors have been unwilling to send more aid.

Al-Shabab recently ended a ban on airlifts, but a UNICEF spokeswoman, Shantha Bloemen, says there are no guarantees. On Wednesday, the UN children's agency airlifted five tons of supplies to the town of Baidoa in Lower Shabelle. The supplies included food, medicine and water cleaning equipment.

Ms. Bloemen says such a large shipment could not have happened without the approval of al-Shabab.

SHANTHA BLOEMEN: "So yes, there was dialogue with local authorities, and obviously they include members of al-Shabab. But the bottom line is that we succeeded in getting those supplies in. Our staff were able to go to the airport and secure the materials and get it out to the people that need it."

Somalia is a nation of almost ten million people. It has lacked a strong central government since nineteen ninety-one.

(And that's IN THE NEWS in VOA Special English. - Steve Ember.)

Thursday, July 14, 2011

ഇങ്ങനെയൊരു കത്തെഴുതേണ്ടിവരുമെന്നോർത്തതേയില്ല

ഇങ്ങനെയൊരു കത്തെഴുതേണ്ടി
വരുമെന്നോർത്തതേയില്ല....
എങ്കിലും മഴപെയ്യുമീയപരാഹ്നത്തിൽ
ഒരു നിയോഗമെന്നപോലൊരിക്കൽ
കൂടിയെഴുതുന്നു
ഋതുസഞ്ജനയ്ക്കൊരു കത്ത്..
ഋതുസഞ്ജന..
ആ പേരിലൊരു  കൗതുകത്തേക്കാളേറെ
നിഗൂഢതയാണുള്ളതെന്നു തോന്നിപ്പോവുന്നു..
എങ്കിലും ഋതുസഞ്ജനയുടെ കത്തിനൊരു 
പ്രത്യേകത തോന്നി..
സ്വയമെഴുതും കത്ത്..
ദൈവത്തിനായ് കത്തെഴുതിയ
ഒരു കുട്ടിയുടെ കഥ വായിച്ചിട്ടുണ്ട്
അന്തരാത്മാവിനായ്, ഹൃദയത്തിനായെഴുതിയ
ഈ കത്തൊരു മഴതുള്ളിപോലെ
മനോഹരമായിരിക്കുന്നു..
സത്യത്തിൽ ഒളിച്ചോട്ടം
ഒന്നിനുമൊരു പരിഹാരമാവില്ലയെന്ന്
ഉദയാസ്തമയങ്ങൾ കാണാനാവും 
ഒരു മുനമ്പിൽ ജപധ്യാനം ചെയ്ത ഒരു യോഗി 
എന്റെ ഹൃദയത്തോടെന്നും
പറഞ്ഞുകൊണ്ടിരിക്കുന്നു...
ലോകമിങ്ങനെയെന്ന്
പഴിക്കുന്നവരാണധികവും..
കടലിനരികിൽ നിന്ന് കാണും
ചക്രവാളമൊരു കവിതയെന്നെനിക്കുതോന്നും..
ചുറ്റുവലയങ്ങളിൽ ആൾക്കൂട്ടത്തെ
ബോധ്യപ്പെടുത്താനായി ലോകം
തിരക്കിട്ടോടുമ്പോൾ
മഴതുള്ളികളിലെ കവിതയും
മാഞ്ഞുമാഞ്ഞുപോകുന്നു..
ചുറ്റുവലയങ്ങളോടുള്ള നിർമ്മമതയിൽ
മനസ്സെത്ര ശാന്തമാവുന്നു
കനലുകളുറങ്ങും നെരിപ്പോടിലേയ്ക്ക്
പകർന്ന ഒരു കുടം ജലം മിഴിയല്പം നീറ്റി...
അതിനിടയിൽ കണ്ട ലോകത്തിനുമഗ്നിയുടെ
നിറമായിരുന്നു...
മഴപെയ്തുപെയ്തൊഴിയുമ്പോൾ
പ്രശാന്തിയുടെ മഴക്കാലപ്പൂവുകളിൽ
മിഴിചേരുമ്പോൾ ചുറ്റുവലയമായൊഴുകും
ലോകം മാഞ്ഞുമാഞ്ഞുപോവുന്നതും
കാണാനാവുന്നു...
അതിനിടയിൽ കണ്ട കൗതുകകരമായ
കത്തിനൊരു
മറുകുറിപ്പെഴുതണമെന്നും തോന്നി...

Wednesday, July 13, 2011

അമൃതുതുള്ളികൾ



അക്ഷരങ്ങൾ തേടിയൊടുവിൽ
നിരക്ഷരതയിലെത്തിനിൽക്കുമാരണ്യകമേ,
അല്പമലങ്കോലപ്പെട്ട പൂമുഖങ്ങളിലേറി
വിളക്കിൻതിരികെടുത്തി
വെങ്കലതാഴുമുടച്ചരികിലുയരും
പൂർവസ്മൃതിയുടെയുടഞ്ഞുതീർന്ന
പ്രതിമകൾക്കരികിലെഴുതിയിടും
ദണ്ഡനീതിയുടെയാദിമൂലമേ,
ഹൃദയത്തെയൊരച്ചുകൂടിലാക്കിയുടച്ചു
വാർത്താലും കിട്ടിയേക്കും
ഒരു കുടം ജീവദുഗ്ദം....
അമൃതുതുള്ളികൾ....
പിന്നെ യുഗാന്തരങ്ങൾക്കുമപ്പുറം 
സൂക്ഷിക്കാനായൊരു
സ്മരണികയും കാണാനായേക്കാം...
അഗ്നിനാളങ്ങളിൽ നിന്നമൃതുമായുയർന്ന
പക്ഷിയുടെ ഗാനം 
നക്ഷത്രമിഴിയിലുണരുമ്പോൾ 
ഇതിഹാസങ്ങളിതൾവിടർത്തുമക്ഷരങ്ങളിൽ
മുത്തുകളുണരുമ്പോൾ
ആദികാവ്യത്തിലെന്തേയിങ്ങനെ
രുദ്രതാളമുയരുന്നു....

Tuesday, July 12, 2011

പറയേണ്ടതിലേറെയും നീ പറഞ്ഞു കഴിഞ്ഞുവല്ലോ?

പ്രിയപ്പെട്ട കുട്ടീ,
നിന്നോടിനിയെന്തു പറയാൻ
പറയേണ്ടതിലേറെയും 
നീ പറഞ്ഞു കഴിഞ്ഞുവല്ലോ?
നീ പറയുന്നതും, പറയാനിരിക്കുന്നതുമെല്ലാം
ശരി തന്നെ..
നീയെഴുതിയിടും കത്തുവായിച്ച്
ചിലരെഴുതിയിടും മറുകുറിപ്പുകൾ
വായിച്ച് നീ വേദനിക്കാതിരിക്കുക
ആളുകളെ പരിഹസിക്കുകയെന്നത്
ഒരു ദിനചര്യയാക്കിയവരാണവർ
അവർക്ക് നിന്റെ വിഷമമൊന്നും
മനസ്സിലാക്കാനാവില്ല..
അതിനാൽ നീ നിന്റെ 
ഹൃദയമടച്ചുപൂട്ടിയെവിടെയെങ്കിലും
സൂക്ഷിക്കുക..
തുറന്നിടും ഹൃദയത്തിനൊരുപാടു
മുറിവുകളുണ്ടാകും
അതുപിന്നീട് തുന്നിക്കെട്ടാനുമാവില്ല
അതിനാലിനിയെങ്കിലുമതിനുള്ളിലെ
ശരത്ക്കാലവർണങ്ങൾ തൂവിയിങ്ങനെ
നീ കത്തുകളെഴുതാതിരിക്കുക
നിനക്ക് മറുകുറിപ്പെഴുതാനെനിക്കാവുന്നുമില്ല
എങ്കിലും പറയുന്നു
പ്രിയപ്പെട്ട കുട്ടീ,
ലോകം നീ കരുതും പോലെയൊരു
ഗ്രന്ഥപ്പുരയല്ല
അതിനുള്ളിലൊരുപാട്
പ്രിയമല്ലാത്ത സംഭവങ്ങളുണ്ടായി
എന്നും വരാം...
അതിനാൽ നിന്റെ ഹൃദയമുടയാതെ
നീ സൂക്ഷിക്കുക..
ചുറ്റുമുള്ളവർക്കാവശ്യമെന്തെങ്കിലുമൊരു
തമാശക്കഥയായിരിക്കും
ഉടഞ്ഞതെന്തുമെടുത്തവരെറിയും
ഒരു കളിപ്പാട്ടം പോലെ..
ഹൃദയത്തിലുറങ്ങും, കവിതയോ
സ്വപ്നചിന്തുകളോ ഒന്നും
അവർ കണ്ടെന്നും വരില്ല
പ്രബോധനങ്ങളുടെയെഴുത്തുകൂടിൻ
സാമ്രാജ്യത്തിൽ നിന്റെയെഴുത്തുകൾ
വെറുമൊരക്ഷരലിപി..
അപ്രിയങ്ങളായ അനേകമനേകം
അക്ഷരങ്ങളിവിടെയുയർന്നേക്കാം
അതു മറന്നു കളയുക..
നല്ലതെന്നു തോന്നുന്നതിനെ മാത്രം
നോക്കിക്കാണുക..
കത്തുചുരുക്കുന്നു...

Monday, July 11, 2011

എഴുതിതീരാത്ത എഴുത്തുമഷിപ്പാടിനപ്പുറം ഇന്ന് നിനക്കെഴുതുന്നത് ഗൗരി

ഇന്ന് നിനക്കെഴുതുന്നത്
ഗൗരി..
ഗൗരിയോടു നിനക്കൊരു 
ചെറിയ കടപ്പാടുണ്ടാവും
എഴുതിതീരാത്ത എഴുത്തുമഷിപ്പാടിനപ്പുറം
നിന്നെയൊന്നു സഹായിക്കാമെന്നു
കരുതിയ ഗൗരി..
പക്ഷെ നിനക്ക് സഹായം വേണ്ടിയിരുന്നില്ല
എങ്ങനെയെങ്കിലുമൊരു
വിജയമേ നിനക്കാവശ്യമുണ്ടായിരുന്നുള്ളൂ
എതിർക്കുന്നവരെയടിച്ചോടിച്ചില്ലാതാക്കുക
എന്നതേ നിനക്കറിഞ്ഞിരുന്നുള്ളൂ അക്കാലം..
എനിക്കും നിന്നോടുള്ളതല്പം സഹതാപം തന്നെ
ഇത്രയൊക്കെ കാട്ടിക്കൂട്ടിയിങ്ങനെയൊക്കെ
അഭിനയിക്കാനെങ്ങെന കഴിയും
മനുഷ്യകുലത്തിനെന്നോർത്തൊരു
ദു:ഖവുമുണ്ട്..
പലരും പലർക്ക് വേണ്ടി ശരശയ്യ പണിതു..
വീണുകിട്ടിയ അവസരമൊപ്പിച്ച്  
നീ  ഭൂമിയുടെ ശിരസ്സിലൂടെയങ്ങ്
നടക്കുകയുംചെയ്തു
നീ വീണപ്പോൾ
ദൈവമേ നീയായിരുന്നുവോ 
ഇതിനു പിന്നിലെന്നു തോന്നിയെങ്കിലും
നിന്നെയാക്ഷേപിക്കാനന്നു തോന്നിയില്ല
കാലത്തിന്റെ അക്കാലത്തെ അനുസ്മരണികളും
തുളസീദളങ്ങളിലെ നിന്റെയാപേക്ഷിക
സിദ്ധാന്തങ്ങളും കണ്ടുതുടങ്ങിയ നാളായിരിക്കണം
എതിർമൊഴികളുമുണർന്നു തുടങ്ങിയതെന്നറിയുക
ഭൂമിയുടെയുള്ളിലെ 
മഴതുള്ളികളിലഗ്നിയുണർന്നതുമാനാളിൽ
തന്നെയെന്നും നീയറിയുക

ഞങ്ങളുടെ ഭൂമിയോട് പകയുള്ള ആൾ
അതു സൂക്ഷിച്ചുതന്നെ വയ്ക്കട്ടെ...
വിജയിക്കാനായെന്തും 
ചെയ്യുന്നവരോടെന്തുപറയണമെന്നറിയില്ല..
സഹായിക്കാനായിരമാളുണ്ടെന്ന ശക്തിയിൽ
വിജയിക്കാനായിയെന്തും ചെയ്യുന്നതിനോട്
ഞങ്ങളുടെ സന്ധ്യയ്ക്ക് യോജിപ്പുമില്ല...
ഭൂമിയുടെയുള്ളിലെ പ്രഭാതങ്ങൾക്കോ, 
വേനൽമഴതുള്ളികൾക്കോ,
നക്ഷത്രസന്ധ്യകൾക്കോ
ശരത്ക്കാലത്തിനോ കവിതയെ മാത്രം
മറക്കാനാവില്ലെയെന്നറിഞ്ഞാലും
മാറ്റങ്ങളുടെ ഋതുക്കളിലും
സന്തോഷത്തിന്റെ തുണ്ടുകളിലും
സങ്കടങ്ങളുടെ കടലിലും
ശംഖിനുള്ളിലും കവിതയുണ്ടായിരിക്കും..
കവിതയ്ക്കൊരു വിലങ്ങിടും 
ഭൂമിയുണ്ടാവുകയില്ലെയെന്നറിഞ്ഞാലും.

എഴുതിയെഴുതി എനിക്കും വശം കെട്ടിരിക്കുന്നു..



പ്രിയപ്പെട്ട ഗായത്രീ,
നീയെഴുതിയ കത്തുകണ്ടു
നീയെഴുതിയതൊക്കെയും സത്യം തന്നെ
എന്റെ പ്രവൃത്തികൾ നിന്നെ വിഷമിപ്പിച്ചു
എന്നറിയാം ...
നിനക്കറിയുമോയെന്നറിയില്ല
നിനക്കേറ്റവും ഉപദ്രവം 
ചെയ്തത് ഞാനല്ലയെന്നറിഞ്ഞാലും..
പക്ഷെ നിന്റെ ദേശക്കാരനായ
നിന്നോട് തീർത്താൽ തീരാത്ത
പകയുള്ള ഒരു മഷിതുള്ളിയാണു
നിന്നോട് ഏറ്റവും കൂടുതൽ ഉപദ്രവം
ചെയ്തത്...
ഇവിടെ കാണുന്ന എല്ലാതട്ടുകടയും
അയാളുടെ സാമ്രാജ്യത്തിൽ
നിന്നും വരുന്നതു തന്നെ..
ഗായത്രീ,
നിന്റെ ഭൂമിയെ സഹായിക്കാൻ
ഞാനാഗ്രഹിച്ചിരുന്നു
പക്ഷെ അതിനെനിക്ക് കിട്ടിയ
ശിക്ഷ നീയും കണ്ടിരിക്കുന്നു
മനുഷ്യരെ തമ്മിലടിപ്പിച്ച് രസിക്കുകയെന്നത്
ചിലരുടെ നേരം പോക്കുതന്നെ
അതിൽ നീയും വീണുപോയിരിക്കുന്നു..
നിനക്കെന്നോടു പക തോന്നിയതും ന്യായം..
പക്ഷെ നിന്നെ യഥാർഥ്യത്തിൽ
ദ്രോഹിച്ചത് കാലമല്ല
അവർക്കങ്ങനെ പ്രത്യേകിച്ചാരോടും
പകയോ ദ്വേഷമോ ഇല്ലെന്നറിഞ്ഞാലും
പക്ഷെ നിന്റെയാ ദേശക്കാരൻ
അവനു നിന്നോടു വലിയ പകയുണ്ട്
നിനക്കറിയുമെന്നുമെനിക്കിന്നു തോന്നുന്നു..
ഈ ലോകമിങ്ങനെയൊക്കെ തന്നെ..
എല്ലാവരും കളിപ്പാട്ടങ്ങൾ...
ചരടിനൊത്തു തുള്ളും പാവകൾ
ചിലർ വീഴും, വീഴുന്നവർ വീണ്ടും
ഉയർത്തെഴുനേൽക്കും, 
പിന്നെയും വീണുപോയെന്നുമിരിക്കും
നിനക്കുണ്ടായ അനുഭവത്തിൽ ഖേദമുണ്ട്
നിന്നെയൊറ്റപ്പെടുത്തിയില്ലാതെയാക്കാൻ
തന്നെയാണെല്ലാവരും ശ്രമിച്ചത്
നിനക്കഹങ്കാരമാണെന്നവർ പറയുന്നുമുണ്ട്
നിന്റെ ചില നേരത്തെ പ്രകൃതം 
കാണുമ്പോൾ എനിക്കുമങ്ങനെ തോന്നുകയും ചെയ്യും
പക്ഷെ നീ ചുറ്റുപാടുകളോടും 
വേണ്ടാത്തതെഴുതുന്നവരോടും
പ്രതികരിക്കുകയാണെന്നെനിക്കറിയാമെന്നുമറിയുക..
നിന്റെ മറുമൊഴികളിഷ്ടപ്പെടാത്ത
ചിലരുണ്ടിവിടെ..
അവരണിയറയ്ക്ക് പിന്നിലിരുന്ന് എഴുതിക്കൂട്ടുന്ന 
അപഹാസ്യസാഹിത്യം വായിച്ച്
നീയെന്തിനിങ്ങനെ വിഷമിക്കണം
അവരുടെ നിലവാരമതെന്നു കരുതിയങ്ങ്
മറന്നേക്കണം..
അവരുമിവരുമെഴുതിയിടുന്നതോർത്തു
ദു:ഖിക്കാതിരിക്കുക..
എഴുതിയെഴുതി എനിക്കും വശം കെട്ടിരിക്കുന്നു..

Sunday, July 10, 2011

ഗായത്രിയെ നിനക്കറിയുമെന്നു കരുതുന്നു....

നിനക്ക്,
ഇന്ന് നിനക്ക് ഞാനാണു കത്തെഴുതുന്നത്
ഗായത്രിയെ നിനക്കറിയുമെന്നു കരുതുന്നു
പണ്ടൊരിക്കൽ താജ് മഹൽ 
എന്തെന്നു നീയെന്നോടും പറഞ്ഞിരുന്നു
നിന്റെ കത്തുകളെല്ലാം ഞാൻ വായിക്കാറുമുണ്ട്
അതു വായിക്കുമ്പോൾ ചിലപ്പോഴൊക്കെ
എന്റെ ഭൂമിയോട് തോന്നുമ്പോലെ
ഒരു സഹതാപം നിന്നോടും 
തോന്നിതുടങ്ങിയിട്ടുണ്ട്...
പക്ഷെ ആ തർജ്ജിമക്കാരനെയും
നിന്റെ സുഹൃത്തുക്കളെന്നു പറഞ്ഞെഴുതുന്ന
യഥാർഥത്തിൽ നിന്നെ 
ദ്രോഹിച്ചുകൊണ്ടേയിരിക്കുന്നവരുമായ
കുറെപ്പേരുണ്ട്
അവരെഴുതുന്നതു വായിക്കുമ്പോൾ
എനിയ്ക്ക് നിന്നോടുള്ള സഹതാപത്തിന്റെയും
രോഷത്തിന്റെയും അളവ് കൂടാറുമുണ്ട്
ദൈവമേ ഇങ്ങനെയുള്ള സുഹൃത്തുക്കളുണ്ടാവാത്തത്
എത്ര ഭാഗ്യമെന്നുകൂടി ഞാൻ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു..
അവരെഴുതുന്നതിങ്ങനെ..
അവരെന്നുപറയുമ്പോൾ 
ആ തർജ്ജിമക്കാരനെകൂടി ചേർത്തുകൊള്ളുക..
"കാശ്മീർതെരുവിലൂടെ നീങ്ങും ചുമന്നസാരിക്കാരി
അവളുടെ ഉടലോ തീവ്രവാദികൾ 
പലരും കവർന്നിരിക്കുന്നു..
അവളൊരു നിശാക്ലബിൽ മദ്യം വിളമ്പി ജീവിക്കുന്നു 
ആലസ്യം അവളുടെ മിഴികളിൽ
ചുണ്ടിൽ ചുമന്ന ചായം
എന്തോ ഒരു ലക്ഷണംകേട് അവളെ
ചുറ്റിപ്പറ്റിയുണ്ട്"
പിന്നെയൊരു കാര്യം കൂടി നീയറിയുക
കാളിയനെന്ന അനേകം ഫണമുള്ള
ഒരു വിഷസർപ്പം ഒരോഗസ്റ്റ് അഞ്ചാംദിനം
ഞങ്ങളുടെ ഭൂമിയുടെ ശുദ്ധഹൃദയത്തിലേയ്ക്ക്
കടും നീലവിഷം കുത്തിയിറക്കി
ആ വിഷമാ ഹൃദയത്തിലിരുന്ന്
തിളച്ചഗ്നിയായിപുറത്തേയ്ക്കൊഴുകി...
മണ്ണിൽ വീണാൽ ഭൂമിയില്ലാതെയാവും
അതിനാൽ ശിവനതൊരു 
രുദ്രാക്ഷത്തിലാക്കികൊണ്ടേയിരുന്നു
അതു നീ തന്ന സർപ്പവിഷമായിരുന്നു
അത് നിന്നെതേടിയലയുന്നു
ശിവരുദ്രാക്ഷത്തിനെത്രകാലമതു
സൂക്ഷിക്കാനാവും..?
നീ തന്നെ പറഞ്ഞാലും...
സത്യത്തിലിങ്ങനെയെഴുതുന്നതല്ല
എന്റെയൊരു ശൈലി
പക്ഷെ നിന്റെയാളുകൾ 
ആവശ്യത്തിനുമനാവശ്യത്തിനും
ഞങ്ങളുടെ ഭൂമിയെ കൈയേറ്റം ചെയ്യുമ്പോൾ
അത് നിന്നോടുമൊന്നു പറയണമെന്നും തോന്നി
ഇത്തിരി കടുപ്പമായിയെന്നറിയാം
പിന്നെ നീ ചെയ്ത എല്ലാസഹായവുമോർമ്മയുണ്ട്
ഭംഗിയുള്ള, മനോഹരമായ
എല്ലാ ഫോർവേഡുകളും കവിതകളും, 
കുറിപ്പുകളും ഇന്നും സൂക്ഷിക്കുന്നുണ്ട് ഭൂമി..
ഒരുകാലത്തതൊക്കെയൊരുപാട്
സന്തോഷവുമേകിയിരുന്നു....
പിന്നീടതിലുള്ള വിശ്വാസം നഷ്ടപ്പെടുകയുമുണ്ടായി..
നിന്റെ സഹായം ഒരു തൂവൽ പോലെ
ഒരു തുലാസിലിരിക്കുമ്പോൾ
മറുതട്ടിൽ നീയിട്ടുപോയ സങ്കടങ്ങൾ
വലിയൊരു പർവതം പോലെ വളരുന്നു..
നീ സന്തോഷിക്കുമോയെന്നറിയില്ല
ഒരിയ്ക്കൽ ഉണ്ടായിരുന്നുവെന്ന്
വിശ്വസിച്ചിരുന്ന മനസ്സമാധാനം 
കൂടിയിന്നില്ലാതെയായിരിക്കുന്നു...
ചില്ലുകളെല്ലാമുടഞ്ഞതിലിരിക്കും 
പോലെയൊരവസ്ഥ ചിലപ്പോഴുണ്ട്
എങ്കിലുമൊന്നുമില്ലയെന്ന് 
വരുത്തിതീർക്കാൻ ഞങ്ങളാവതും
ശ്രമിക്കുന്നുമുണ്ട്..


ഗായത്രി...

നിന്റെ കത്തുകണ്ടിരിക്കുന്നു മറുപടിയെന്തെഴുതുമെന്നാലോചിച്ച് രണ്ടുനാളിരുന്നു

പ്രിയപ്പെട്ട കുട്ടീ,
നിന്റെ കത്തുകണ്ടിരിക്കുന്നു
മറുപടിയെന്തെഴുതുമെന്നാലോചിച്ച്
രണ്ടുനാളിരുന്നു
ആവശ്യത്തിനുമനാവശ്യത്തിനും
ചുറ്റുമുള്ള മഹാത്മക്കാൾ
നിറയെ എഴുതിയിടുന്നുണ്ട്
അതൊക്ക വായിച്ചും മനസ്സുകെട്ടിരിക്കുന്നു
ഇതൊക്കെ നീ നേരിടുന്നരീതിയിൽ
അല്പം അത്ഭുതവും തോന്നുണ്ട്
വിവർത്തകനെന്തെഴുതിയാലും
നിനക്കിന്ന് പരിഭവമില്ലയെന്നറിഞ്ഞതിൽ 
സന്തോഷിക്കുന്നു
ആ സുഹൃത്തിന്റെ മാനസികാവസ്ഥയെ
നീ മനസ്സിലാക്കിയതു നന്നായിരിക്കുന്നു
ഗ്രഹസഞ്ചാരങ്ങളുടെ നൈമിഷികതയിലായിരിക്കാം
പറയാതെ പോയതും പറഞ്ഞുതീർന്നതുമായ
പല വാക്കുകളിലൂടെ പലേവിധ ദു:ഖങ്ങളുമുണ്ടായി..
പ്രിയപ്പെട്ട കുട്ടീ;
പല മുഖങ്ങളുമണിയേണ്ടി വന്നു
മനസ്സാക്ഷിക്കൊരു മുഖം,
നിന്റെ മുന്നിൽ വേറൊരു മുഖം,
പുറം ലോകത്തിനായ് വേറൊരു മുഖം
അങ്ങനെ സൂക്ഷിക്കേണ്ട മുഖങ്ങളെണ്ണിയാൽ
തീരാതെ വളർന്നുപെരുകിയപ്പോൾ
മുഖങ്ങളെല്ലാമുടയുന്നതും കാണേണ്ടിവന്നു..
അങ്ങനെയൊക്കെ വന്നുപോയി
ഒരു അത്യാഹിതമെന്ന് കരുതി
എല്ലാം മറന്നേക്കുക..
നിന്റെ പരിഹാസങ്ങളെല്ലാം കാണുന്നുണ്ട്
അതിനു നിനക്കവകാശവുമുണ്ട്
എന്നറിയാമെന്നതിനാൽ
ഞാൻ നിശബ്ദനായിരിക്കാനാഗ്രഹിക്കുന്നു..
എന്റെയിന്നത്തെയവസ്ഥയിലതു 
തന്നെയെനിക്കഭികാമ്യമെന്നുമറിയുക.
പ്രിയപ്പെട്ട കുട്ടീ;
ആവരണങ്ങളാൽ മൂടപ്പെട്ടവർ നമ്മളൊക്കെയും
അതിനാലിനിയെങ്കിലുമിങ്ങനെയെഴുതിയെന്നെ
വലയ്ക്കാതിരുന്നാലും



Friday, July 8, 2011

നിന്റെ കത്തുവായിച്ചു.. സത്യമായും എനിയ്ക്കുമല്പം ദു:ഖം തോന്നി.



നിന്റെ കത്തുവായിച്ചു..
സത്യമായും എനിയ്ക്കുമല്പം 
ദു:ഖം തോന്നി..
ആ വിവർത്തകനോടെനിക്കിപ്പോൾ
സഹതാപമുണ്ട്..
അയാളുടെ പരിഭാഷകൾ
കാണുമ്പോഴേ അറിയാം
എന്തോ വ്യസനം  അയാൾ
സ്വകാര്യമായി സൂക്ഷിക്കുന്നുവെന്ന്..
ആ വിവർത്തകനോടുള്ള
രോഷമിപ്പോൾ മഞ്ഞുപോലെ
തണുത്തു തുടങ്ങിയിരിക്കുന്നു..
മനുഷ്യമനസ്സുകളെത്രയോ
വിചിത്രം...
അതിനൊരു ദീനം വന്നാലുള്ള
അവസ്ഥ അതിദയനീയം
പിന്നെ മൺസൂൺനിലാവും
ചാരി നിൽക്കുന്ന ഒരാളെയവിടെ
കാണാനിടയായി
മൺസൂൺനിലാവെന്നൊരുനിലാവുണ്ടോ
കാർമേഘാവൃതമായ മഴക്കാലങ്ങളിൽ
നിലാവ് ദൃശ്യവുമല്ല
പിന്നെയീ മൺസൂൺനിലാവിലെഴുതും
മഹാസാഹിത്യകാരനെ കണ്ടുനോക്കുക
ലങ്കയിലെ രാജാവിന്റെ
അനേകമുഖങ്ങളിലൊന്നുപോലെതോന്നും...
നിനക്കും അങ്ങനെതന്നെ
തോന്നുമെന്നെനിക്കറിയാം...
പഴയകാലങ്ങളെങ്ങനെ മറക്കാനാവും
ഭൂമിയുടെ ചുമരുകൾക്കരികിൽ
നിന്നാരോ പറഞ്ഞുകൊണ്ടേയിരിക്കുന്നു
പോയകാലത്തെ നമുക്കൊരു
മേഘ തുണ്ടായി മായ്ച്ചേക്കാമെന്ന്
പക്ഷെ ചുമരുകൾക്കരികിലെ
നിഴലുകളവിടെ തന്നെയുണ്ട്
ഇടയ്ക്കിടെയവരവരോടു
തന്നെ മത്സരിക്കുന്നു
നിനക്കറിയുമോ?
ബ്രഹ്മാസ്ത്രങ്ങളനേകമെന്നെ
ചുറ്റിക്കൊണ്ടേയിരിക്കുന്നു
എങ്കിലുമൊരു വിരൽതുമ്പിലെൻ
ഹൃദയവും സ്പന്ദിക്കുന്നു
നിലയില്ലാകയങ്ങളിലൂടെയൊഴുകിയൊഴുകി
ഞാനിന്നൊരു തുരുത്തിലെത്തിയിരിക്കുന്നു
ചെമ്പകപ്പൂവുകളനേകം സുഗന്ധതൈലങ്ങൾ
തീർക്കുമൊരു സായന്തനത്തിൽ
ഈ തുരുത്തിലിരിക്കുമ്പോൾ
ആകാശത്തിലനേകം 
നക്ഷത്രദീപങ്ങൾ തെളിയുന്നു
മുഖാവരണങ്ങളില്ലാതെയന്ന്
പ്രത്യേകമായും നിന്നോട് 
പറയാനുമാഗ്രഹിക്കുന്നു....

Wednesday, July 6, 2011

WINNERS VS. INFLUENCE


What do we mean by victory. We call people winners by merit and in general we do not appreciate winners who purchase their victories. We can describe winners in two categories:

One is influential victory ie you pay money to the authorities and get a deal or you use your influence to give fame to someone but that someone will not have any merit. We see a lot of such people around and the people who receive such fame assume that they are the smartest people in this world. They overtake many really meritorious people because they can cut a deal with the people in power. Such victories are low category victories of the selfish people. Even a thief who builds a royal bungalow out of stolen money is also a victor in his own terms. Really meritorious ones get no inspiration from such victories. We should have the analytical capability to understand which victory we value. The one which is purchased out of influence and money not give any value but many people think that is real victory. Such victories will not last long like that of a thief the day he is caught his bungalow will be seized and the day people find out that your marks are purchased with your influence in top authorities your marks sheets will seized.

It is true that we should not blame others for our mistakes but even we should learn one thing that with influence you should not try to erase your mistakes. Victory is not doing revenge on your enemy by showing off your extreme power but to stand and say I will not be shaken by a group of people who want a victory over me by any means.  Victory is that not to run away from a situation or to do revenge but to say courageously that I face the whole world even when they turn against me and for that I don’t need influence but only my conscience.  Even when I am victimized if I am able to do that I consider myself a winner.

നീയയച്ച കത്തു വായിച്ചപ്പോളൊരു ചെറിയ ദു:ഖം തോന്നി


പ്രിയപ്പെട്ട പെൺകുട്ടീ,
നീയയച്ച കത്തുകിട്ടിയിരിക്കുന്നു
വായിച്ചപ്പോളൊരു ചെറിയ
ദു:ഖം തോന്നി..
നിന്റെ സ്വാതന്ത്ര്യത്തെ
കവർന്നെടുത്തതിനു ഞാൻ
നിന്നോടു മാപ്പുപറയുന്നു
നിന്റെയവസ്ഥ എനിക്കിന്ന് 
മനസ്സിലാക്കാനാവുന്നുമുണ്ട്
ആ വിവർത്തകനന്റെ സുഹൃത്തു തന്നെ
അയാൾക്കല്പം വിഭ്രമമുണ്ട്
അയാളെ കുറ്റം പറയേണ്ടകാര്യമില്ല
മനസ്സിന്റെയസുഖത്തിനുചികിത്സിക്കും
ആതുരാലയത്തിലയാൾ കുറെ നാൾ
ചികിസ്തയിലായിരുന്നു എന്നൊരു പരിഗണന
ദയവായി നീ അയാളോടു കാട്ടുക
എന്റെയാസുഹൃത്തെഴുതുന്നതോർത്ത്
പ്രിയപ്പെട്ടവളെ നീ വ്യസനിക്കരുത്
നിനക്ക് പഴയ പോലെ 
ഇവിടെവന്ന് ഒരു കവിത വായിക്കാനോ
എഴുതാനോ ആവുന്നില്ല എന്നറിയാം
നിന്റെ പുറകെയുള്ള നിഴലുകൾ
എന്റെ സൃഷ്ടികൾ തന്നെ..
അതിലെനിക്ക് വേദനയുമുണ്ട്
ഇനിയെങ്കിലും നീയതെല്ലാം മറക്കണം
നിനക്ക് നന്മ വരുമെന്ന് വിശ്വസിക്കുന്നു
പ്രിയപ്പെട്ട കുട്ടി,
ഈ ലോകം നീ വിചാരിക്കുന്ന പോലെയല്ല
ഒരുപാട് വന്യം തന്നെ..
നിന്റെ രോഷവും സങ്കടവുമെനിക്ക്
മനസ്സിലാവും..
എതിർമൊഴികളെഴുതുന്നവരോട്
ചിലർക്കെങ്കിലും വൈരാഗ്യം 
ഉണ്ടായിപ്പോവും എന്നറിയുക..
പ്രത്യേകിച്ചും ഒരു പെൺകുട്ടിയുടെ മുന്നിൽ
തോൽക്കുക എന്നതൊക്കെ 
ഞങ്ങളെപ്പോലുള്ള ആൺകുട്ടികൾക്ക്
സഹിക്കാനാവുകയുമില്ല... 
നീയെഴുതിയ എഴുത്തിലെ 
പരിഹാസമെനിക്ക് മനസ്സിലായിരിക്കുന്നു
ദൈവം ഞങ്ങളുടെ പ്രവർത്തികൾ
കണ്ട് സഹതപിക്കുന്നുണ്ടാവും
നിനക്കുമിന്ന് എന്നോട്
സഹതാപം തോന്നിതുടങ്ങിയിരിക്കും
ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടിയ
എന്റെ ചിന്തകളോട്
എനിക്കുമിന്ന് വലിയ ബഹമാനവും
തോന്നുന്നില്ല..
ദയവായി ഇനിയെങ്കിലും പരിഹാസത്തിന്റെ
ഭാഷ നീ ഉപയോഗിക്കില്ല 
എന്നു ഞാൻ വിശ്വസിക്കട്ടെ
പ്രിയപ്പെട്ട കുട്ടി,
നിനക്കിങ്ങനെ വന്നുപോയല്ലോ
എന്നതിനെക്കാൾ
നീയെത്രയോ കഠിനമായി
എന്നെ പരിഹസിക്കുന്നു
എന്നതോർത്ത് ഞാൻ ചിലനേരങ്ങളിൽ
വിഷമിക്കാറുമുണ്ട്.
എങ്കിലും തിരക്കിട്ടോടുന്നതിന്നൊരു സുഖം
പലതും മനസ്സിൽ നിന്നു മാഞ്ഞുമാഞ്ഞുപോവുന്നു..
നിന്റെ കത്തുകൾ പോലും
വല്ലപ്പോഴുമേ ഞാൻ ശ്രദ്ധിക്കാറുള്ളൂ....
ശരിതന്നെ;
മാറ്റങ്ങളുടെ രഥമിന്ന് മുന്നോട്ടോടുമ്പോൾ
പഴയ പതാകയും ആരോ മാറ്റിയിരിക്കുന്നു..
അതിനാൽ ആധുനികലോകം 
ഇവിടെയെഴുതിയിടും അലോസരപ്പെടുത്തും   
അക്ഷരക്കൂട്ടുകളെയോർത്ത്
വെറുതെ    നീ വ്യസനിക്കാതിരിക്കുക..
എന്തെഴുതിയാലും നീയിന്നെന്നെ 
വിശ്വസിക്കുകയില്ല എന്നുമറിയാം
എങ്കിലുമെഴുതുന്നു
പ്രിയപ്പെട്ട പെൺകുട്ടീ,
ഒക്കെയും അറിയാതെ സംഭവിച്ചുപോയതെന്ന്
നീ വിശ്വസിച്ചിരുന്നുവെങ്കിലെന്ന് 
ഞാനാശിച്ചുതുടങ്ങിയിരിക്കുന്നു...