Saturday, July 30, 2011

ഒരു ദേശം

ഒരു ദേശം
ശിരോപടത്തിൽ
മുഖം മറച്ച്
പകൽ കണ്ടൊഴുകി
പകലിനിടയിൽ
നിഴൽ കണ്ടെഴുതി,
നിഴലിനിടയിൽ
തണൽതീർത്തുരുകി
പ്രണയമൊഴുകിയ
നാട്യം ചെയ്തു 
പ്രണയിച്ച
കവിതയിലെഴുതി,
ചുറ്റിവലഞ്ഞ തിരയിൽ മുങ്ങി,
സന്ധ്യയുടെ മൺവിളക്കേറ്റി
മഷിപ്പാത്രം തട്ടിതൂവി
അതിനിടയിടയിലെവിടെയോ
നിന്നെയും കണ്ടു
അഭിനയത്തിനു
നിനക്കായിരുന്നു
പ്രഥമപുരസ്കാരം...
അന്ന് മഴതുള്ളിയിലൊരു
കവിതവിരിയുന്നത്
ഞാനും കണ്ടു
സ്മൃതിയിൽ വിസ്മൃതി
തൂവാനാവാതെ
ദേശമെഴുതികൊണ്ടേയിരുന്നു....


1 comment:

  1. അതിനിടയിടയിലെവിടെയോ
    നിന്നെയും കണ്ടു
    അഭിനയത്തിനു
    നിനക്കായിരുന്നു
    പ്രഥമപുരസ്കാരം...

    ഈ വരികള്‍ വളരെ പൂര്‍ണ്ണം...

    ReplyDelete