ഇനി നമുക്കങ്ങനെതന്നെയങ്ങ്
നീങ്ങാം
ചുറ്റിലും നീയൊഴുക്കി കരിനീലം
ഇനി ചുവപ്പുനിറമുള്ള പലേ അപഹാസ്യ
വസ്തുക്കളെയും ഞങ്ങൾ തിരയാം..
കടലിൽ നീയൊഴുക്കിയോരുഗ്രവിഷം
കൈലാസം കൈയിലേറ്റി
ഇനിയുള്ളവിഷവും നിനക്ക്
മൗനത്തിലുറയിട്ട് വയ്ക്കാം
ഇടക്കാലാശ്വാസമായുപയോഗിക്കാം
പിന്നെയൊരാൾക്കൂട്ടവുമായ്
വന്നെഴുതി നിറയ്ക്കാമിനിയും
കല്പനകൾ
പലേ നിമിഷങ്ങളിൽ നിന്നൊഴുകും
അനുഷ്ഠാനകഥകൾ
അതിനിന്നുമൊരു കുറവുമുണ്ടായിട്ടില്ലല്ലോ
അതിനാലിനി കൂടുതലെഴുതി
വിഷമിക്കേണ്ടതില്ല
ഒന്നുപറയാമിനിയും
ചായക്കൂടകളിൽ ഞങ്ങൾക്കും
നിറയ്ക്കാനറിയാം വർണ്ണങ്ങൾ
പ്രത്യേകരീതിയിൽ,
പ്രത്യേക അനുപാതത്തിൽ..
No comments:
Post a Comment