Monday, March 14, 2011

പനിനീർപ്പൂക്കളിങ്ങനെയെന്നു ഞാനറിഞ്ഞതേയില്ല


അതുപനിനീർപ്പൂക്കളെന്ന് നീ പറയുന്നു
പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു..
ഞാൻ കാണുമ്പോളവിടെ ചായമേറെതേച്ച്
പ്ലാസ്റ്റിക്കിലുരുക്കിയ  കുറെ കൃത്രിമപ്പൂക്കളാണല്ലോ
നീ കാട്ടിയ പൂപ്പാത്രത്തിൽ കണ്ടത്
നല്ല ചുമപ്പ് നിറത്തിൽ...
അതിൽ നിന്നൊഴുകിയത്
രാസവസ്തുക്കളുടെ അധികഗന്ധവും....

നിന്നോടൊന്നുപറയാം
പനിനീർപ്പൂക്കളുടെ സുഗന്ധമൊഴുകും
ഉദ്യാനങ്ങളിലൂടെ മഞ്ഞുവീഴും
പ്രഭാതങ്ങളിൽ ഞാൻ നടക്കാറുണ്ടായിരുന്നു
നീ കാട്ടിയ പൂപ്പാത്രത്തിൽ നിറച്ച
കൃത്രിമപനിനീർപ്പൂവിലതൊന്നും
ഞാൻ കണ്ടതേയില്ല
മലയിറങ്ങിവരുങ്ങുമ്പോൾ
കുറ്റിക്കാടുകൾക്കുള്ളിൽ
കദളിപ്പൂവുകൾ കണ്ടിരുന്നു
അതിനൊരു നൈർമ്മല്യമുണ്ടായിരുന്നു
മനോഹാരിതയും
പനിനീർപ്പൂക്കളിങ്ങനെയെന്നു
ഞാനറിഞ്ഞതേയില്ല
നീപറയും വരെ....
അവിടെയാപൂപ്പാത്രത്തിൽ പ്ളാസ്റ്റിക്കുരുകിയ ഗന്ധം
ഇനിയുമാപ്പൂപ്പാത്രവുമായ് വന്നീയുദ്യാനങ്ങളിലെ
അകൃത്രിമപനീർപ്പൂദലങ്ങളെയില്ലായ്മചെയ്യരുത്....

No comments:

Post a Comment