Sunday, March 13, 2011

പ്രണയമുഖങ്ങൾ


ഒരാളോടുള്ള പ്രതികാരം തീർക്കാൻ
വേറൊരു സ്ത്രീയെ തേടിപ്പിടിച്ച്
പ്രദർശിപ്പിച്ചുപയോഗിക്കുന്ന
പ്രണയം പ്രതികാരപ്രകടനപ്രണയം
ദേഷ്യം തോന്നുമ്പോൾ
പരിഭാഷയുടെ താളിൽ
സർപ്പങ്ങളെയും, നായ്ക്കളെയും
പിച്ചക്കാരെയും മേയാൻ വിടുന്ന
പരിഭാഷകന്റെ പ്രണയം
സംസ്ക്കാരരഹിതപ്രണയം
ഒരാളെയില്ലായ്മ ചെയ്യാൻ
അയാളുടെ വീടതിക്രമിച്ച്
കയറി പിന്നെയൊളിക്യാമറയിൽ
പകർത്തിയൊടുവിൽ
ഭീഷണിപ്പെടുത്തിയാൾക്കാരെകൂട്ടിയപമാനിക്കുന്ന
പ്രണയം ഭീരുക്കളുടെ പ്രണയം,
ബോളിവുഡ് കൊടും വില്ലന്മാരുടെ പ്രണയമെന്നും
അതിനെ വിളിക്കാം..
പ്രണയം പുഴയിലെ കയങ്ങൾപോലെയാവരുത്
പുഴ പോലെ വളഞ്ഞും തിരിഞ്ഞുമൊഴുകരുത്
ബോളിവുഡ് മൂവിപോലെയൊരു
നാടകമാവരുത് പ്രണയം....
പ്രണയിക്കേണ്ടത്
മനുഷ്യന്മാരെപ്പോലെയാവണം
അതിനാദ്യം വേണ്ടത് ഹൃദയം..
പിന്നെ മനസ്സാക്ഷി..
രണ്ടുമില്ലാത്തവരുടെ
കൈയിലനേകം
പ്ലാസ്റ്റിക്ഹൃദയങ്ങളുണ്ടാവും..
പലർക്കുമേകാൻ
ആ പ്രണയത്തിന്റെ പേരന്താണാവോ???

1 comment:

  1. പ്ളാസ്റ്റിക് ഹൃദയം
    പലർക്കുമയയ്ക്കുന്നവന്റെ
    പ്രണയത്തെ
    നോൺബയോഡീഗ്രേഡബിൾ
    പ്രണയമെന്നു വിളിക്കാം

    അജയ് നന്നായിട്ടുണ്ട്
    Gayatri

    ReplyDelete