പലേ നാളായി പറയണമെന്ന്
കരുതിയിരുന്നു...
പറയാനായില്ല
അതിനാൽ പറയാം
പണ്ട് കഥകൾ കേട്ടിരുന്നു
പ്രവാചകവചനങ്ങളും കേട്ടിരുന്നു
അതും പണ്ടാണെന്നോർക്കുക
ഇന്നതു കേൾക്കാനും
അത് ശരിയെന്ന് വിശ്വസിക്കാനുമൊന്നും
ഇവിടെയാരുമില്ല
പിന്നെ നിങ്ങളിതൊക്കെയിന്നും
ചെയ്യുന്നത് നിങ്ങൾ മാത്രമേ
ശരിയുള്ളു എന്ന നിങ്ങളുടെയാ
അമിതവിശ്വാസത്തിന്റെ
നിങ്ങളുപേക്ഷിക്കാൻ മടിക്കുന്ന
നിങ്ങളുടെ തന്നെ ഗർവാണെന്നറിയാം
അതാണല്ലോ നിങ്ങളിങ്ങനെയൊക്കെയിന്നും
ചെയ്തുകൊണ്ടിരിക്കുന്നത്
പുറമെ കാണിക്കുന്നില്ലെങ്കിലും
നിങ്ങളുടെയുള്ളിൽ
അതാണിപ്പോഴും
പ്രതിഛായയ്ക്കിനിയും ചായം പുരട്ടാൻ
മടിക്കേണ്ട
അത്രയൊക്കൊയല്ലേ ഇനി ചെയ്യാനാവൂ..
ചായക്കൂടുകളിലതൊഴുകി വരുമ്പോൾ
നിങ്ങളുമതിലൊഴുകുന്നത് കാണാനാവുന്നു
പ്രവാചകന്മാരോടു പറയുന്നു
ഇത് നവോത്ഥാനത്തിന്റെ കാലം
അതിനിടയിലിങ്ങനെ
അനവസരത്തിൽ
ഒരു വശത്തേയ്ക്ക് മാത്രം താഴും
തുലാസിലേറ്റിയ പ്രകീർത്തനങ്ങളുമായ്
വരാതിരിക്കുക...
പ്രവാചകന്മാരെ
പക്ഷം ചേരാതിരിക്കുക....
അനവസരത്തിൽ ഒരു തുലാസിൽ
ReplyDeleteതൂങ്ങിയാടുന്ന പ്രകീർത്തനങ്ങളുമായ്
വരരുത്
അതു നിങ്ങൾക്കപകീർത്തിയേകും
പ്രവാചകന്മാരെ
പക്ഷം ചേരാതിരിക്കുക
Good one Ajay