ഭൂമിയിൽ വിടരും
പനിനീർപ്പൂവകളനേകമീയുദ്യാനത്തിലുണ്ടല്ലോ
പ്രഭാതങ്ങളിൽ സുഗന്ധതൈലങ്ങളുമായ്
ഭൂമിയിലെ നനുത്ത മണ്ണിൽ
പലേ വർണ്ണത്തിലുണരുന്നവർ
അതിനിടയിലാ മരുഭൂമിയിലെ
കള്ളിമുൾച്ചെടിയിലുടക്കിയുലഞ്ഞില്ലാതെയായ
യുഗമെന്തേയിങ്ങനെയൊക്കൊയെഴുതുന്നു
ചുറ്റിലും വിടരുന്നുവല്ലോ
മഷിയിൽ വിടരും പനിനീർപ്പൂവുകൾ
അതിലില്ലല്ലോ
ഭൂമിയുടെ പനീർപ്പൂവുകളുടെ സുഗന്ധം..
ചില യുഗങ്ങൾക്കെന്തേ
അച്ചടിപ്പൂവുകളോടിത്ര പ്രിയം
അനുഭവമിതാണെന്നറിഞ്ഞാലും
മരുഭൂമിയിലെ കള്ളിമുൾച്ചെടികൾക്കരികിലൂടെ
നടന്നാൽ മുള്ളുടക്കി വലിയും
വിരലുകൾ മാത്രമല്ല ഹൃദയവും മുറിയും..
അതിനിലാനിയെനിക്ക്
ഭൂമിയുടെ പനിനീർപ്പൂവുകൾ മതി..
അതിൽ ചായങ്ങളുണ്ടാവില്ല
കലർപ്പുണ്ടാവില്ല...
മരുഭൂമിയിലെ കള്ളിമുൾച്ചെടി
നിനക്ക് സൂക്ഷിക്കാം....
നിനക്ക് വേണ്ടതുമതാണല്ലോ...
No comments:
Post a Comment