Friday, March 11, 2011

പണ്ടത്തെപ്പോലെയല്ലയിപ്പോൾ



പണ്ടത്തെപ്പോലെയല്ലയിപ്പോൾ
പണ്ടൊക്കൊയെന്തിങ്ങനെയെന്നാലോചിച്ച്
ഒരു പാടു തീക്കനലുകൾ മനസ്സിലേയ്ക്കിട്ടിരുന്നു
ഇന്നങ്ങനെയല്ല
ഒരുകൂടയിലിങ്ങോട്ടെന്തിങ്കിലുമേകിയാൽ
രണ്ടുകൂടയിലങ്ങോട്ടും കൊടുക്കാതിരുന്നാലെങ്ങനെ
അഥിതികളെ വെറുംകൈയാലെ
തിരികെയയ്ക്കാനാവില്ലല്ലോ
പൂക്കാലങ്ങളും, മഞ്ഞുതുള്ളികളും
നക്ഷത്രവിളക്കുകളും
ദൈവമെല്ലാവർക്കമായല്ലേ
സൃഷ്ടിചെയ്തത്
അതിനിടയിൽ രംഗമൊഴിയണമെന്നൊക്കെ
കല്പനയിടുന്ന അറിവില്ലാക്കൂട്ടത്തോടെന്തുപറയാൻ
സ്നേഹത്തെയൊക്കെ
കിലുങ്ങുന്ന പണസഞ്ചിയിലിട്ടു വിഭജിച്ചളന്ന്
പ്രകടനപത്രികയാക്കി
മഷിപുരട്ടി വിൽക്കുന്നവരുടെ
ചെറിയ ലോകമല്ലേയത്....
ഇപ്പോഴങ്ങനെ...
പണ്ടത്തെപ്പോലെയല്ല
കുറെ നാൾ നടന്നതല്ലേ
തീയിലൂടെ, തീക്കനലിലൂടെ...
പൂക്കാലങ്ങളും, നക്ഷത്രങ്ങളും, ഋതുക്കളും വിരൽതുമ്പിലുരുമ്മിയരികിലിരിക്കുമ്പോൾ
ആ ചെറിയലോകത്തെയോർത്ത്
എന്തിനാകുലപ്പെടണം....

No comments:

Post a Comment