പണിപ്പുരയിലുലത്തീയിൽ
ഉരുകിയുരുകി വരുമ്പോൾ
മാറ്റുണ്ടാവുക സ്വർണത്തിനാവും
ഉമി കനലിലുരുകി കറുത്തിരുണ്ടിരിക്കും
അമാവാസിരാവുപോലെ
എത്രയുരച്ചാലുമത് സ്വർണമാവില്ല
ഗ്രന്ഥപ്പുരകളിൽ നിന്നെടുക്കും
പുസ്ത്കങ്ങളെയറിയാൻ
മുഴുവൻ വായിക്കേണ്ടതില്ല
അങ്ങനെ മാറ്റിവച്ച
കുറെ പുസ്തകങ്ങളുണ്ട്
മോടിയേറിയ പുറംചട്ടയിട്ടവ..
ഒന്നുപറയാം
പുറം ചട്ടയിലെ പകിട്ട്
പുസ്തകങ്ങളുടെയുള്ളിലുണ്ടായിരുന്നില്ല.
പണിപ്പുരയിലെയുലത്തീയിൽ
ഉമിയുരുകട്ടെ...
സ്വർണചിന്തുകൾ വിരൽതൊട്ടൊടുക്കാം
പുറം ചട്ടകളിലൊതുങ്ങാത്ത
കാമ്പുള്ള സങ്കീർത്തനങ്ങൾക്ക്
കാതോർത്തിരിക്കാം....
No comments:
Post a Comment