Wednesday, March 16, 2011

ഇങ്ങനെയോ പ്രണയം

  ശരിതന്നെ
ഇങ്ങനെയുള്ളയൊരു
പ്രണയത്തെപ്പറ്റി
ഞാനറിഞ്ഞിരുന്നതേയില്ലല്ലോ
ആരാണു പ്രണയിക്കുന്നതെന്നു
പോലുമറിയാത്ത പ്രണയത്തെപ്പറ്റി
അതറിഞ്ഞിരുന്നെങ്കിൽ
വളരെ പണ്ടേ തന്നെ
മതിൽകെട്ടിയതിനകത്തൊരു
തുരങ്കം പണിതതിനകത്തൊളിച്ചേനെ
അത്രയ്ക്ക് ഭയമേകുന്നു
ആ പ്രണയത്തിന്റെയോർമ്മകൾ പോലും
ഇങ്ങനെയൊരു പ്രണയത്തെപ്പറ്റി
കേട്ടിണ്ടുണ്ടായിരുന്നില്ല
അറിഞ്ഞിട്ടുമുണ്ടായിരുന്നില്ല
അതുകൊണ്ടിനിയെഴുതുന്ന
പ്രണയലേഖനങ്ങളിലിത്തിരി
പ്രണയം കലർത്തിയേക്കാം
ഇങ്ങനെയൊരു
പ്രണയത്തെയറിയാനിടയായതിനാലാണാതെന്നും
കൂടിയെഴുതുന്നു..
പ്രണയിക്കേണ്ടതെങ്ങനെയാണോവോ???
ആളെക്കൂട്ടി ചേസ് ചെയ്ത്
പിന്നിൽനിന്നൊളിയമ്പെയ്ത്
കംപ്യൂട്ടർ ഹാക്ക് ചെയ്ത്
പിന്നിലൂടെയൊളിപാർത്ത്
ഒന്നുമറിയാത്തവരോടു
പ്രതികാരം ചെയ്ത്..
പലേടത്തും മഷിപ്പാടുകൾ വീഴ്ത്തി
ഇങ്ങനെയൊക്കെയാണോ 
ഒരാളെ പ്രണയിക്കുക
അങ്ങനെയെന്നറിവുണ്ടായിരുന്നില്ല...
ശരിതന്നെ..
ഇങ്ങനെയുള്ളയൊരു
പ്രണയത്തെപ്പറ്റി
ഞാനറിഞ്ഞിരുന്നതേയില്ലല്ലോ...

No comments:

Post a Comment